Tuesday, 4 August 2015

ആയുര്‍വേദത്തിലെ 'സുശ്രുത'ന്മാര്‍!?

ആയുര്‍വേദത്തിലെ 'സുശ്രുത'ന്മാര്‍!?
വൈദ്യഗ്രന്ഥങ്ങളുടെ ആദി നിര്‍മ്മാതാവ്?
ധന്വന്തരി.
പ്രാചീനഭാരതത്തില്‍ അതിപ്രശസ്തരായ ആയുര്‍വേദാചാര്യര്‍?
ചരകന്‍(ചരകം)!
സുശ്രുതന്‍(സുശ്രുതം)!
വാഗ്ഭടന്‍(അഷ്ടാംഗഹൃദയം)!
കോഴിക്കോട്
കരിക്കാംകുളത്തെ സുബ്രഹ്മണ്യ ആയുര്‍വേദ നേഴ്സിംഗ് ഹോമിലെ ആശ്രമാന്തരീക്ഷത്തിലെത്തിയപ്പോള്‍,ഉള്‍കുളിരുണ്ടായി!
ആരാണ് ഇവിടേക്കുള്ള വഴി ചൂണ്ടിയത്?
സുധീര്‍ നായര്‍ എന്ന ബിസിനസ്സുകാരന്‍!
ചിന്തിച്ചതോ?
കോഴിക്കോട് ജനിച്ചു വളര്‍ന്ന് ഇപ്പോഴും ജീവിതം തുടരുന്ന,
നഗരവും,ജനപദങ്ങളും(നാട്ടിന്‍പുറം),ഊടുവഴികളും സുപരിചിതമെന്ന്
സ്വയം അഹംഭവിക്കുന്നവള്‍ക്ക്,
ഇത്രമാത്രം സൌകര്യപ്രദമായ ചികിത്സാസൌകര്യങ്ങളുള്ള ഒരിടം തികച്ചും അജ്ഞാതമായിരുന്നല്ലോ എന്ന്!
അച്ഛന്‍ രാജരത്നം വൈദ്യരും,മകന്‍ സാനന്ദനും!
പരിചയപ്പെട്ടു.
അപ്പോഴാണ്,അറിയുന്നത്..
ശ്രീവളയനാട് ദേവീക്ഷേത്രത്തിനടുത്ത്,ഗോവിന്ദപുരത്ത് ഏകദേശം 18 years ത്തിലേറെയായി സ്ഥിര താമസം.!
ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്താറുണ്ട്‌.
അമ്പലക്കുളവും കണ്ടിട്ടുണ്ട്.
'കിഴക്കേമഠം 'അറിയില്ല.
വീട്ടുകാരെയും!
ശരി,
അതൊക്കെ അറിയിച്ചേ അടങ്ങൂ എന്ന ശാഠൃ ബുദ്ധി!
ഏതു പോലെയാണ്?
മുന്‍പ് എപ്പോഴോ എം.ടി.തന്നെ എഴുതിയത്,എവിടെ നിന്നോ വായിച്ച കാര്യം?
എം.ടി.,
സംവിധായകന്‍ രാമു കാര്യാട്ടുമൊത്ത് സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിക്കാന്‍ പോയി.
ഒരിടത്ത് ''വോഡ്‌ക''ക്ക് ക്യൂ നില്ക്കുന്നത് കണ്ട്,ഇരുവരും വരിയ്‌ക്കൊപ്പം നിന്നു.
കൈയില്‍ പണമില്ല.
പൊതുവേ,
അന്തര്‍മുഖനായ എം.ടി.,രാമു കാര്യാട്ടിന്റെ പിന്നില്‍ നിന്നു.
വോഡ്ക കിട്ടിയില്ലെങ്കില്‍.,നാണക്കേടല്ലേ!.
കാര്യാട്ട്
സമയമെത്തിയപ്പോള്‍,ഒട്ടും കൂസലില്ലാതെ പാത്രം നീട്ടി ഉച്ചത്തില്‍
''ഇന്ത്യ!ഇന്ത്യ!'എന്ന് വിളിച്ചു പറഞ്ഞു.
ഇന്ത്യയെ എന്നും സ്നേഹിക്കുന്ന,സഹായിക്കുന്ന റഷ്യ!
അതാ..
റഷ്യക്കാരന്‍ ഇഷ്ടംപോലെ 'പാനീയം' ഒഴിച്ച് കൊടുത്തു...
രണ്ടു പേരും കുടിച്ചു.
അക്കാര്യം ഓര്‍ക്കാതെ തന്നെ
സമാനമായ അതിമിടുക്ക് ഇവിടെയും പ്രയോഗിച്ചു.
പിതാവ്,പുത്രന്‍ ഭിഷഗ്വരന്മാര്‍ക്ക് 'സാഹിത്യം' ഇഷ്ടം.
മുന്‍പ്,
എം.ടിയും ഇവിടെ ചികിത്സ തേടിയെത്തിയിട്ടുണ്ടത്രെ!
ആയുര്‍വേദത്തില്‍ അനേകം ബിരുദങ്ങള്‍ കരസ്ഥമാക്കിയ,
ലോകരാജ്യങ്ങളില്‍ ആയുര്‍വേദം വ്യാപിപ്പിക്കുന്ന
ഡോക്ടര്‍ .സാനന്ദ് മുഖപുസ്തകത്തില്‍ മ്യൂച്വല്‍ ഫ്രണ്ട്.
ഇപ്പോള്‍,
ഞങ്ങള്‍ ,സുഹൃത്തുക്കള്‍.
വിവരമൊക്കെ അനിയത്തിയോട് പറഞ്ഞു.
അപ്പോള്‍,
''പിന്നെ.
'',ജീജയുടെ (അവളുടെ രണ്ടാമത്തെ മകള്‍) അപസ്മാരം വേരറുത്തത്,രാജരത്നം ഡോക്ടര്‍.''
പെട്ടെന്ന്, തിരശ്ശീല വകഞ്ഞു മാറ്റി.
കിഴക്കേമഠത്തിലെ ചായ്പ്പില്‍ ,
രണ്ടു വയസ്സുകാരി നിലത്ത് കിടന്നുരുളുന്നു,അവളുടെ അമ്മയുടെ മുടി പിടിച്ചു വലിക്കുന്നു.കടിക്കുന്നു...'
ആകെ ബഹളം !
എന്തായാലും,
കഠിന 'വാത'ത്തില്‍ നിന്ന് മോചനം തെല്ലെങ്കിലും ,വേണമെങ്കില്‍,ഇവിടെ വന്ന് താമസിക്കുക മാത്രമാണ് പോംവഴി.!
ആശംസകള്‍
കെ.എം.രാധ
Ðr Sanand Ratnam Thekkayil

No comments:

Post a Comment