Tuesday 4 August 2015

ഫെബിന ഷാഫി

ഭൂമിയില്‍ 'നന്ദനോദ്യാനം'നിര്‍മ്മിക്കുന്ന പെണ്മക്കള്‍.!..
തലശ്ശേരിക്കാരി ഫെബിന ഷാഫിയും,നിഷ്ക്കളങ്കത പ്രകാശിക്കും രണ്ടര വയസ്സുള്ള ഇഷാനും,
ദുബൈയില്‍ ജോലിയെടുക്കും ഷാഫിയും 
എന്‍റെ സ്വന്തക്കാര്‍ തന്നെ.!
അകലെ നിന്നെങ്ങോ ഒരു കിളിനാദം!
''അമ്മേ,
എന്‍റെ കുഞ്ഞിനെ കുറച്ചു നേരം നോക്കിയാല്‍ മതി.
അമ്മയ്ക്ക് ഞാന്‍ ഭക്ഷണം ഉണ്ടാക്കിത്തരാം.'
സ്വാദുള്ളതെന്തും കഴിക്കാനുള്ള അതിസാമര്‍ത്ഥ്യമല്ലാതെ,
എന്നും
ആറു രസങ്ങളടങ്ങുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകപ്പെടുത്തുന്ന 'രസവതി'യിലെത്തുമ്പോള്‍ മടി?
ഭയം?ഇഷ്ടക്കുറവ്?
ഏതായാലും ,
അമ്മയുടെ കഴിവില്ലായ്മ കണ്ട് മനം മടുത്ത രണ്ട് പെണ്മക്കളും 'പാചക വിദഗ്ദ്ധ''കളായതില്‍ ആഹ്ലാദമുണ്ട്!.
ഒപ്പം,
ഫെബിന മോളെപ്പോലുള്ള മക്കള്‍,എന്നിലെ മാതൃസ്നേഹത്തെ തിരിച്ചറിഞ്ഞതിലും!.
കിഴക്കേമഠത്തില്‍ ,
കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ ,അടുക്കളയും പാചകവുമൊക്കെ മുതിര്‍ന്നവര്‍ ഏറ്റെടുത്ത് ,നടത്തിയപ്പോള്‍,
മുറ്റമടിച്ചും,
പാത്രങ്ങള്‍ കഴുകിയും,
മുകളിലെ,താഴെയുള്ള മുറികള്‍ തൂത്തുവാരി തുടച്ചും
ബാല്യ-കൌമാര കാലം,
പിന്നെ യുവത്വത്തിന് വഴി മാറിയിട്ടും....?
'രുചിയുടെ ശാസ്ത്രം 'പഠിക്കാനാകാതെ
കാവാലത്തെ ,പള്ളിയറക്കാവ് ദേവീക്ഷേത്രത്തിനരികിലുള്ള
'ഗോവിന്ദ നിലയം'
ഭര്‍തൃഗൃഹത്തിലെത്തിയ കഥ ഓര്‍മ്മ വരുന്നു.!
ഹിംസ-പാപം-ചെയ്യാത്ത ജിതേന്ദ്രിയര്‍ക്കുള്ള ഇടമാണ്,
ദേവലോകത്തെ 'നന്ദനം'-പൂങ്കാവനം!
ഫെബിനയെപ്പോലുള്ള സമാധാന വാദികള്‍ക്ക് മാത്രമേ ,അവിടെ പ്രവേശനമുള്ളൂ!
മുന്‍പ്,ഫെബിനക്ക് ദര്‍ശന ചാനലില്‍ ജോലി.
തീര്‍ച്ചയായും,വീണ്ടും ,പത്രപ്രവര്‍ത്തന രംഗത്തെക്ക് പോകണം.
വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ ,അലസത താനെ നമ്മിലേക്ക്‌ ഇഴഞ്ഞെത്തും.
ദുബായില്‍ ശ്രമിക്കുക.
ലഭിക്കും.
എങ്കില്‍പ്പിന്നെ,
വിരഹമില്ലാതെ കഴിയാമല്ലോ.
പ്രാര്‍ത്ഥനയുണ്ട്.
ദുബൈയില്‍ എനിക്ക് വേറെ ഒരു മകള്‍ കൂടിയുണ്ട്.
സൈനബ മുഹമ്മദ്‌.!
പിണക്കമാണ്.
മേലാല്‍,അവളെപ്പറ്റി ആരോടും അന്വേഷിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം.!
ഫെബിന മോളെ,
മക്കള്‍ പല സ്വഭാവക്കാര്‍.
ഒരിക്കലും ഒരിക്കലും മതങ്ങളെ ആക്ഷേപിച്ചിട്ടില്ല.
മനുഷ്യരില്‍ നശീകരണ പ്രവണതകള്‍ കൂടുന്നു.
തെറ്റുകള്‍ ചെയ്തവരെ -അതാരായാലും ശിക്ഷിക്കപ്പെടണം.
അത്,ഇന്ത്യയില്‍ സംഭവിക്കുന്നില്ല.!
' ദര്‍ശന'യില്‍ ഫെബിന ഫോണില്‍ സൂചിപ്പിച്ച പപ്പേട്ടന്‍
(നാലപ്പാടം പദ്മനാഭന്‍) എന്‍റെ കഥകള്‍ ഇഷ്ടപ്പെടുന്ന സാഹിത്യ കൂട്ടുകാരന്‍!
ഫലം?
ഒരിക്കല്‍,
'ദര്‍ശന'ചാനലില്‍ നാലപ്പാടന്‍ തന്നെ ഒരഭിമുഖം തന്നു.
പോരാ?
'കടലിരമ്പം സാക്ഷി'-ചെറുകഥാസമാഹാര പ്രകാശന ചടങ്ങില്‍ ,പുസ്തകം സ്വീകരിക്കാന്‍,തിരക്കിട്ട ജോലിയില്‍ നിന്ന് . അവധിയെടുത്ത് വന്നു....ആത്മ സുഹൃത്ത്!
അപ്പോള്‍,
ഫെബിന മോളെപ്പോലെ അജ്ഞാതതരും,ജ്ഞാതരുമായ വെള്ളിനക്ഷത്രങ്ങള്‍ പോലെ തിളങ്ങുന്ന ചിലരുടെയെങ്കിലും ഉള്ളില്‍
ഒരിത്തിരി വെട്ടത്തില്‍ ഞാനുണ്ടല്ലോ.
അത് മതി.!
എന്നും സ്നേഹപ്പൂക്കള്‍.
കെ.എം.രാധ
1 febina 2ഇഷാന്‍ 3 family

No comments:

Post a Comment