Tuesday 4 August 2015

സമര്‍പ്പണം

:സമര്‍പ്പണം
നല്ല കഥ/കവിതകളെന്ന് സ്വയം തോന്നി,
അയച്ചു കൊടുക്കുമ്പോള്‍, കാലങ്ങളോളം പൂഴ്ത്തിവെച്ചു എഴുത്തുകാരുടെ വളര്‍ച്ച തടയുന്നവര്‍ക്ക്,സാദരം!
മലയാള സാഹിത്യത്തില്‍
കാവ്യഗുണം തീണ്ടാത്തവര്‍ക്ക്
മരണംവരെ 'ജ്വലിക്കും താര'മാകാന്‍ 
രാഷ്ട്രീയ സ്വാധീനം?
ധനശേഷി?
ശക്തമായ പിന്തുണ?
ചാനല്‍- പത്രമുതലാളിമാര്‍,പ്രതിഭകളുമായി ചങ്ങാത്തം?
താഴെയുള്ള ജി. 'സുധാകര ''ന്‍റെ പൂനിലാ അമൃത കിരണം ?
വായിക്കൂ.
ആ വരികളിലൂടെ കടന്നുപോയപ്പോള്‍ അനുഭവപ്പെട്ട വികാരം?
അതിസുന്ദരിയായ ,മലയാള ഭാഷാ
കാവ്യ മോഹിനി സര്‍വാഭരണ ഭൂഷിതയായി സ്വപ്ന മഞ്ചത്തിലിരുന്ന് ഊഞ്ഞാലാടുമ്പോള്‍
പൊടുന്നനെ,
കണ്‍ കോണില്‍ കുരുമുളക് പൊടി വിതറി,അസ്ത പ്രജ്ഞയാക്കി
ഗളത്തില്‍ മിന്നിത്തിളങ്ങും അമൂല്യ രത്നമാലകള്‍ മുഴുവന്‍ പറിച്ചെടുത്ത്,
കാല്‍ച്ചുവട്ടിലിട്ട് ഞെരിച്ച് പൊടിച്ച് മണ്ണിട്ടുമൂടിയ ശേഷം ,ശവനാറിപ്പൂക്കള്‍ കൊണ്ട് മാല ചാര്‍ത്തി
'നീ ഇനി മുതല്‍ എന്‍റെ ഭാര്യയായി,അടിമയായി ജീവിക്കുക''
എന്ന കാട്ടുനീതി നടപ്പാക്കുന്ന
'ജ്ഞാനപീഠം'കൊതിക്കുന്ന ജി.സുധാകരന്‍ജി അവര്‍കളുടെ വായ്ത്താരി, പൊട്ടക്കവിത പോലെ ആരും കാവ്യാംഗനയെ സമീപിക്കരുത്.
(അസൂയയെങ്കില്‍,അങ്ങനെത്തന്നെ).
കെ.എം.രാധ

No comments:

Post a Comment