Tuesday 4 August 2015

ജനാധിപത്യത്തിന്‍റെ ബാലപാഠങ്ങള്‍ ?

ജനാധിപത്യത്തിന്‍റെ ബാലപാഠങ്ങള്‍ ശ്രീ എം.കെ.രാഘവന്‍ എംപി.ചാനലില്‍ പഠിപ്പി ക്കുരുത്!
കോഴിക്കോട് നിയോജക മണ്ഡലത്തില്‍ നിന്ന് ജയിച്ചു പോയ എം.കെ.രാഘവന്‍? 
താങ്കള്‍ ഈ ഒരുവര്‍ഷം എത്ര തവണ സ്വന്തം നിയോജകമണ്ഡലത്തില്‍ വന്നു?
എന്തെല്ലാം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു? 
നാട് നീളെ ജ്വല്ലറിക്കാര്‍,തുണിക്കടക്കാര്‍ക്ക് നാട മുറിക്കല്‍ ചടങ്ങിനോ?
ഒരൊറ്റ തവണ കോഴിക്കോട്ടെ 
ഇട നിരത്തുകള്‍ മുഴുവന്‍( മാങ്കാവ്-കുറ്റിയില്‍ താഴം നിരത്ത് ഉള്‍പ്പെടെ)
പൊളിഞ്ഞു തകര്‍ന്നു കിടക്കുന്നത്കണ്ടില്ലെന്ന് നടിച്ചുകൊണ്ട്‌,കെ.സി.വേണുഗോപാല്‍,
കൊടിക്കുന്നില്‍ സുരേഷ്,
മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം കൂടി പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി അട്ടഹസിക്കാനാണോ ജനങ്ങള്‍ താങ്കളെ ജയിപ്പിച്ച്‌ ഡല്‍ഹിക്ക് അയച്ചത്?
കേരളത്തില്‍ വരുമ്പോള്‍,അഹങ്കാരികളും,ധിക്കാരികളുമായ ജനപ്രതിനിധികളെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെ,അതതു നിയോജകമണ്ഡലത്തില്‍ വെച്ച് ജനം കൈകാര്യം ചെയ്യും.
ജനങ്ങളുടെ നീറും പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ വയ്യെങ്കില്‍ ,രാജി വെക്കുക.
ജനാധിപത്യ വഴിയില്‍
കോണ്ഗ്രസ്സും,
ആപ്പും,തൃണമൂലും ഒക്കെ കുഴികള്‍ കുഴിച്ചാല്‍ സാധാരണ ജനം പുച്ഛത്തോടെ തള്ളും.
അഴിമതിയില്‍ കുളിച്ച കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്താണ് രാജി വെക്കാത്തത്?
സുഷമ സ്വരാജ് അഴിമതി ചെയ്തില്ല.
വസുന്ധരാ രാജെയും.
'ധാര്‍മ്മികത' യുടെ പെരിലെങ്കില്‍
കെ.എം,മാണി എപ്പോഴോ രാജി വെക്കേണ്ടതല്ലേ?
എന്തുകൊണ്ട്
സോണിയാ-രാഹുല്‍ കോണ്ഗ്രസിന് ബുദ്ധി ഉപദേശിക്കുന്ന കേരളത്തിലെ കുബുദ്ധി നേതാക്കള്‍ക്ക് (ശ്രീ.എ.കെ.ആന്റണി, ഒഴികെ) എന്ത് സംഭവിക്കുമെന്നറിയുമോ?
ഇപ്പോള്‍ തന്നെ അവസാന ശ്വാസം വലിക്കുന്ന കോണ്ഗ്രസ്
ഇന്ത്യയില്‍ നിന്ന് പാടെ തുടച്ചു നീക്കപ്പെടും.
'പൊട്ടനെ ചെട്ടി ചതിച്ചാല്‍ ,ചെട്ടിയെ ദൈവം ചതിക്കും.'
സ്പീക്കര്‍ സുമിത്രാമഹാജനെ സ്ത്രീയെന്ന പരിഗണന കൂടി കൊടുക്കാതെ ,
ലോക്സഭയിലിട്ട് പൊരിക്കുമ്പോള്‍,എന്നെങ്കിലും,
കേരളത്തിലേക്ക് കെട്ടി എഴുന്നള്ളുന്ന നിങ്ങളെയെല്ലാം എന്ത് വേണമെന്ന് ജനം തീരുമാനിക്കും.

No comments:

Post a Comment