Tuesday 4 August 2015

ജിജു കടയപ്രത്ത്,

ദുബൈയില്‍ നിന്ന് വജ്രായുധം തൊടുക്കുന്നതാര്?
ജിജു കടയപ്രത്ത്,
, അസ്സല്‍ കോണ്ഗ്രസ് കുടുംബം,
ഭാര്യ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍.
കണ്ണൂര്‍ക്കാരന്‍പിന്നീടെപ്പോഴോ,
താമരപ്പൊയ്കയില്‍ നീരാടാനിറങ്ങി,
ആഴങ്ങളിലേക്ക് കുതിച്ച്,
കിഴങ്ങുകള്‍ സംഭരിച്ചു കൊണ്ട് മുകള്‍പ്പരപ്പിലെത്തി,
ഇംഗ്ലീഷ് ചാനലും(ഞാന്‍ കണ്ടത്),
പാക് കടലിടുക്കുകളും നീന്തിക്കടന്ന എസ്.പി.മുരളീധരനെപ്പോലെ
എല്ലായിടത്തും നളിനകാന്തി പരത്തുന്ന ജിജുവെന്ന....
മെക്കാനിക്കല്‍ എന്‍ജിനീയറുടെ മൂര്‍ച്ചയുള്ള ചിന്തകളോട്,
സാമ്യം പുലര്‍ത്തുന്ന വീക്ഷണങ്ങളുമായി
കോഴിക്കോടന്‍ മണ്ണിന്‍റെ ഗതകാലസ്മരണകളെ തഴുകിയുണര്‍ത്തി കൊണ്ട് തന്നെ
പതുക്കെ
ജിജുവിന്‍റെ സംശയങ്ങള്‍ക്ക് പ്രതിവചിക്കുന്നു.(ഉത്തരം പറയുന്നു)
നേതൃത്വത്തോട് ചങ്കൂറ്റത്തോടെ ചോദിക്കുക.
അല്ലെങ്കില്‍ കര്‍ക്കശഭാഷയില്‍ my govt. ലേക്ക് എഴുതൂ..
1എന്തുകൊണ്ട് യൂണിയന്‍ സിവില്‍ കോഡ് എത്രയുംവേഗം നടപ്പാക്കുന്നില്ല?
2 ജന്‍ ലോക് പാല്‍?
3 വിരമിച്ച പട്ടാളക്കാര്‍ക്ക് one Rank ,one pension
4കശ്മീര്‍ പുനരധിവാസം
ഇന്ത്യക്ക് പുറത്തെ കള്ളപ്പണത്തില്‍ 10%കുറവ് വന്നത് തീര്‍ച്ചയായും നല്ല കാര്യം തന്നെ.!
രാജ്യത്തിനകത്ത്,
എന്തിന്?
പിശാചുക്കളുടെ സുരക്ഷിത താവളം -കേരളത്തില്‍ വിളയുന്ന അനധികൃത സ്വര്‍ണ്ണം,പണം പിടിച്ചെടുക്കാന്‍ പോലും മടിക്കുന്ന കേന്ദ്ര ഭരണകൂടം,
റോബര്‍ വദ്രയുടെ ഭൂമി,
ഷീലാ ദീക്ഷിതിന്റെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി.
പ്രിയങ്കയുടെ സ്വത്ത് വിവരം തരില്ലെന്ന ധിക്കാരം
യുപിഎ സര്‍ക്കാരിന്‍റെ കഴിഞ്ഞ 10 years ബാക്കിപത്രം 22000 crore corruption!
ഹാഹാ ..ജിജുവിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു.
വസുന്ധര രാജെയും,സുഷമാ സ്വരാജും അഴിമതി ചെയിതില്ലെന്ന്
വ്യക്തമായിട്ടറിയുന്ന കോണ്ഗ്രസ്
കരുതിക്കൂട്ടി
പാര്‍ലമെന്റിന്റെ ഇരു സഭകളും ,കോലാഹലത്തില്‍ കൊഴുപ്പിക്കുന്ന അഹങ്കാരത്തിന്‍റെ പത്തി അടിച്ചു
''തകര്‍ക്കാന്‍ പാകത്തില്‍ കൈയില്‍ വടിയുണ്ടായിട്ടും ,പിന്മടങ്ങുന്നത് ദീര്‍ഘവീക്ഷണമില്ലായ്മ.
ഡി.രാജ,ആനന്ദ്ശര്‍മ്മ ഇങ്ങോട്ട് കൊത്തുമ്പോള്‍ ,
അങ്ങോട്ടും അതെ അളവില്‍ കൊടുക്കാന്‍
വയ്യെങ്കില്‍
അടി കിട്ടി മിണ്ടാതിരിക്കുക.
ജിജു...കാലം ,മാറി.
പെണ്മക്കള്‍ മാതാപിതാക്കളെ ധിക്കരിക്കും കാലം.
18 വയസ്സായാല്‍ രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ,പുരുഷന്‍- സ്ത്രീ വിവാഹിതരാകാന്‍ പാടൂ..
നിയമം കൊണ്ടുവന്നാലും,
തള്ളിപ്പറയുന്നവര്‍,അച്ഛന്‍-അമ്മമാരുടെ വാര്‍ദ്ധക്യകാല വേദന കാണണമെന്നില്ലല്ലോ.
അതിനുഅവരെ സംരക്ഷിക്കാനുള്ള,മനസ്സ് വേണം.
കഥയില്ലായ്മകള്‍ ഏറെ കഥിച്ചുവോ?
ജിജു 'mask of friendship'
(സുഹൃത്തായി അഭിനയിക്കല്‍) അല്ലെന്ന്,
കടല്‍ കടന്നെത്തും
അനേകം സ്നേഹ തുരുത്തുകളിലൊന്നെന്ന് അറിയുന്നതില്‍ അഭിമാനം !
നിഷ്പക്ഷ അഭിപ്രായങ്ങള്‍ക്ക്
എന്നും ഒപ്പമുണ്ടാവുക.
കെ.എം.രാധ

No comments:

Post a Comment