Wednesday 5 August 2015

കരുണാകരമേനോന്‍ എന്ന ദേശസ്നേഹി

പ്രിയപ്പെട്ട കരുണാകരമേനോന്‍ (1989 to 2015 Switzerland )
എന്ന ദേശസ്നേഹിക്ക്,
കൊച്ചിയില്‍ ജിഎന്‍ എസ് ട്രാവല്‍സ് സംഘടിപ്പിച്ച യൂറോപ്പ് ടൂര്‍
(2013 April 24 to May 4)
സമ്മാനിച്ചത്‌ നാലഞ്ച് ഉത്തമ സൌഹൃദങ്ങള്‍!
2013 April 26)
ലണ്ടന്‍ St.Pancras Railway station ല്‍ നിന്ന് ഏറ്റവും വേഗം കൂടിയ യൂറോ സ്റ്റാര്‍ ട്രെയിനില്‍ പാരീസിലെത്തി.
പിന്നീടുള്ള ദിവസങ്ങളില്‍
40 പേര്‍ അടങ്ങുന്ന യാത്രിക സംഘത്തിന്‍റെ സഞ്ചാരം ടൂറിസ്റ്റ് എസി കോച്ചിലായിരുന്നു .
പാരീസില്‍ നിന്ന് ജര്‍മ്മനി വഴി സ്വിറ്റ്സര്‍ലന്‍ഡില്‍
Lucerne- Engelberg ലെത്തിയപ്പോള്‍.
ഭൂമിയില്‍ ഇതാ ഒരു സ്വര്‍ഗ്ഗം !.
.പ്രകൃതി അനുരാഗിണി,വ്രീളാശീലമുള്ളവള്‍.
നിശാവസ്ത്രമണിഞ്ഞ
മാലാഖമാരും,മഞ്ഞുമലകളും,
Rhine Falls ഉം....
അതിമനോഹരം,വര്‍ണ്ണനാതീതം...സ്വിസ്സ് കൊളാഷ് ചിത്രം!
ചിന്തിച്ചു...
ഇന്ത്യന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതല്ലാതെ ,ഇന്ത്യക്കാരെ-മലയാളികളെ ആരെയും കണ്ടില്ലല്ലോ എന്ന്!.
എന്തായാലും ,സ്വിറ്റ്സര്‍ലന്‍ഡ്,ജനീവയില്‍ ,
World Trade Organization (WTO) നല്ല പദവിയിലിരിക്കുന്ന താങ്കളെപ്പോലുള്ളവര്‍,
മാതൃഭൂമിയോടുള്ള അചഞ്ചല വിശ്വാസം,സ്നേഹം ,പ്രതിബദ്ധത ഞങ്ങള്‍ക്ക് അഭിമാനം,ഉത്തേജനം ,ഊര്‍ജ്ജം പകരുന്നു.!
കവിതകള്‍ എഴുതാന്‍ ഇഷ്ടമെങ്കില്‍ ,തീര്‍ച്ചയായും എഴുതുക
(''.As far as politics is concerned, I am a dedicated nationalist and support the Sangh parivar.)
My stint with the RSS started as a teenager, and I attended sakhas till I left India in 1989.'')
എഴുത്തില്‍,നിലപാട് വ്യക്തമാക്കിയതിനു നന്ദി.
കാരണം,കേരളത്തില്‍,
ബിജെപി,രാഷ്ട്രീയ സ്വയം സേവക് സംഘ് എന്നൊക്കെ എഴുതുകയോ ,മിണ്ടുകയോ ചെയ്താല്‍ ,അവരെല്ലാം വര്‍ഗീയവാദികള്‍.!
തല വേണമെന്ന്,ഭീഷണികള്‍!
നാടിനു വേണ്ടി ജീവന്‍ കൊടുക്കാന്‍ തയാറായി
രാഷ്ട്രസേവനം,യുദ്ധം, പ്രളയം തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കിട്ടിയ ബിരുദം..'സംഘി'!
സത്യം പറഞ്ഞാല്‍,ആരും വിശ്വസിക്കില്ലെങ്കിലും.,
കുറച്ചു കാലമായിട്ടെയുള്ളൂ'.
സംഘി 'എന്നാല്‍
ആര്‍ എസ് എസ് കാരെന്ന് മനസ്സിലാക്കിയത്‌!.
എന്തായാലും
.അകലങ്ങളിലായത് കൊണ്ട് ,മേനോന് ഭയപ്പെടാനില്ല.
ഒരു സംശയവും വേണ്ട.
സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കൃസ്ത്യന്‍ സമൂഹം കോണ്ഗ്രസായിരിക്കും.?
ബിജെപി-മോഡിയെ ഇഷ്ടവുമാകില്ല.
Am i correct?
താങ്കള്‍ ,മിടുക്കന്‍.
ഇന്ത്യന്‍ സമൂഹത്തെ ,
For the last 60 years, INDIA എന്തായിരുന്നുവെന്ന് ,
ഇപ്പോള്‍ ഇന്ത്യയുടെ അവസ്ഥയും ഓരോ സംഭവങ്ങള്‍ എണ്ണിയെണ്ണി അവരെ ബോധിപ്പിക്കേണ്ട ചുമതല കരുണാകരമേനോനുണ്ട്.
''.I feel that more and more people of your stature, especially women, should come forward and make every effort to support the movement''
തീച്ചയായും,
ജ്യേഷ്ഠന്മാര്‍, അനിയന്മാര്‍,ആണ്മക്കളടങ്ങുന്ന വലിയ കുടുംബത്തില്‍ പെണ്മക്കള്‍ വളരെ കുറവ്.
അത്,പരിഹരിക്കാനുള്ള ശ്രമം തുടരുന്നു.
ഫെബിന ഷാഫി,ജീജ നായര്‍,റിയ മിനി വര്‍മ്മ,ശ്രീ പാര്‍വതി (കണ്ടിട്ടുണ്ട്)ശ്രീജ നായര്‍ ...അങ്ങനെ, ന്യൂജന്‍ കൂട്ടുകെട്ട് തുടരുന്നു.
'' I am fascinated by your FB posts articulating your thoughts on different topics on a daily basis, and I congratulate you for them.
I must confess that I agree with you on all of those posts and support you.
താങ്കള്‍ മുകളില്‍ എഴുതിയ നല്ല വാക്കുകള്‍ക്ക് നന്ദി
കഥയെഴുത്തിനെ പ്രണയിച്ച്,സ്വയംവരം നടത്തി,
സ്വപ്നസഞ്ചാരിണിയായി,
മധുമാസ നിലാവില്‍( വസന്തകാല പൌര്‍ണ്ണമി)
സ്വര്‍ണ്ണമൃഗങ്ങളെ-പൊന്മാനുകളെ തഴുകി തലോടി ,
സര്‍പ്പക്കല്ല്-
(പൂജയ്ക്കായി നിര്‍മ്മിച്ച നാഗാകൃതിയിലുള്ള വിഗ്രഹം )തൊട്ടു വന്ദിച്ചുകൊണ്ട്,
അലകളില്ലാത്ത ചെന്താമരപ്പൊയ്കയിലേക്ക് നോക്കുന്നു.
അവിടെ കാണുന്ന പ്രതിബിംബം..?.
ഭാരതാംബയുടെ , ത്രിവര്‍ണ്ണ പതാക!.

No comments:

Post a Comment