Tuesday, 4 August 2015

ഇടതുപക്ഷം-എസ്എന്‍ ഡി പി

ഇടതുപക്ഷം
ജി.സുധാകരന്‍റെ അവാസ്തവങ്ങള്‍ വിശ്വസിക്കരുത്.
'എസ് എന്‍ ഡി പി ഒപ്പം ഇല്ലെങ്കില്‍ പ്രശ്നമില്ല''
കേരളത്തില്‍ ,ഇക്കാലംവരെ
ഈഴവ വിഭാഗത്തിന്റെ വലിയ ശതമാനം വോട്ടുകള്‍ ഇടതുപക്ഷത്തിനാണ് ലഭിച്ചത്.
കണക്കും കാര്യങ്ങളും അറിയില്ല.
പക്ഷെ,
കേരളത്തില്‍ അങ്ങോളമിങ്ങോളം ധാരാളം ഈഴവ/തിയ്യ സുഹൃത്തുക്കളുണ്ട്.
ഒരു വര്‍ഷം മുന്‍പ്,തൃശ്ശൂരിലെ സ്നേഹിതയോട് ,തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസാരിച്ചപ്പോള്‍,
'രാധേ,ഇവിടെയൊക്കെ ചത്താലും കൊന്നാലും ചുമപ്പിനെ വോട്ടുകള്‍ കൊടുക്കൂ'
ഇതാണ്,സ്ഥിതി.
''ഞാന്‍ മാറി.പക്ഷേ..കുടുംബാംഗങ്ങള്‍ ഇപ്പഴും പഴയ പടി'' എന്ന്.
അതുകൊണ്ട്,
അതിസുന്ദരിയായ ,മലയാള ഭാഷാ
കാവ്യ മോഹിനി സര്‍വാഭരണ ഭൂഷിതയായി സ്വപ്ന മഞ്ചത്തിലിരുന്ന് ഊഞ്ഞാലാടുമ്പോള്‍
പൊടുന്നനെ,
കണ്‍ കോണില്‍ കുരുമുളക് പൊടി വിതറി,അസ്ത പ്രജ്ഞയാക്കി
ഗളത്തില്‍ മിന്നിത്തിളങ്ങും അമൂല്യ രത്നമാലകള്‍ മുഴുവന്‍ പറിച്ചെടുത്ത്,
കാല്‍ച്ചുവട്ടിലിട്ട് ഞെരിച്ച് പൊടിച്ച് മണ്ണിട്ടുമൂടിയ ശേഷം ,
ശവനാറിപ്പൂക്കള്‍ കൊണ്ട് മാല ചാര്‍ത്തി
നീ ഇനി മുതല്‍ എന്‍റെ ഭാര്യയായി,അടിമയായി ജീവിക്കുക''
എന്ന കാട്ടുനീതി , നടപ്പാക്കുന്ന
പൊട്ട കവിത എഴുതി 'ജ്ഞാനപീഠം'കൊതിക്കുന്ന ജി.സുധാകരന്‍ജി അവര്‍കളുടെ വായ്ത്താരി കേട്ടു കൊണ്ട്,
പ്രവര്‍ത്തിച്ചാല്‍ എസ്എന്‍ ഡി പി വോട്ടുകള്‍ മുഴുവന്‍ പോകും.
ഇപ്പോള്‍ തന്നെ,
ചുംബന സമരം തൊടുത്തു വിട്ട
കൂരമ്പിന്റെ വേദനയില്‍ നിന്ന് മുക്തമാകാത്ത നിഷ്പക്ഷര്‍,
രാഷ്ട്ര വിരുദ്ധര്‍ക്ക് തൂക്കുകയര്‍ പാടില്ല എന്ന ഇടതിന്‍റെ മാനുഷിക സ്നേഹം കണ്ട്‌ കലി കൊള്ളും വേള!
തുഷാര്‍ വെള്ളാപ്പള്ളിയെ എന്നല്ല സമുദായ നേതാക്കളെ ആരെയും പരിചയമില്ല.
K.M.RADHA

No comments:

Post a Comment