Thursday 13 October 2016

കേരളവും, കലാ-സാഹിത്യ-സാംസ്കാരിക ലോകവും?

കേരളവും, കലാ-സാഹിത്യ-സാംസ്കാരിക ലോകവും?
കേരളത്തിലെ എഴുത്തുകാരുടെ മൗനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
പക്ഷം പിടിച്ചു സംസാരിക്കുന്ന ഇക്കൂട്ടർക്ക്
അതതു മുന്നണി സർക്കാർ -കേന്ദ്ര ഭരണകൂടവും നൽകുന്ന അവാർഡുകളും
വിവിധ ഔദ്യോഗിക തസ്തികകളും മാത്രമാണ് ലക്ഷ്യമെന്ന് സംശയമില്ല.
ഇക്കൂട്ടർ ഗുജറാത്ത് മാത്രമേ കാണു.
ബീഹാറോ,കാശ്മീരോ,അസം,അരുണാചൽ,യുപി
എന്തിന് ?
ഒരൊറ്റ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പുഴു ജീവിതവും കണ്ടെന്ന് നടിക്കില്ല.
കേരളത്തിലെ രാഷ്ട്രീയ-പീഡന കൊലകൾ കാണില്ല.
എല്ലാ കാര്യങ്ങളും നോക്കിക്കണ്ട് എഴുതുന്നവരെ, ഒത്തുതീർപ്പിലൂടെ സ്നേഹത്തിൽ
കഴിയുന്ന വിവിധ രാഷ്ട്രീയ പാർട്ടി മേലാളന്മാർ,
ശത്രുക്കളായി കാണുന്നു.
അങ്ങനെയുള്ളവരെ, എന്തിന് സർഗ്ഗാത്മക പരിപാടികളിൽ നിന്നു പോലും എക്കാലവും അകറ്റി നിർത്തുന്നു.
സാധാരണക്കാരായ, നാട്ടുകാരെ,
എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ സുകുമാർ അഴീക്കോട് പ്രസ്താവിച്ചത് പോലെ,
"ഏത് കാര്യത്തിന് പോകുമ്പോഴും,ചിന്തിക്കുക"
അതേ...
സ്വന്തം കുടുംബത്തെ മറന്നു കൊണ്ട്, ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്
വേണ്ടിയും വിലപ്പെട്ട ജീവൻ തുലയ്ക്കരുത്.

No comments:

Post a Comment