Sunday, 9 October 2016

K.N. Balagopal M P യോട് ഒരു ചോദ്യം?

K.N. Balagopal M P യോട് ഒരു ചോദ്യം? 
അല്ലാ.
കേരളം ,ഇരുമുന്നണികളും ഭരിച്ച കാലയളവിലല്ലേ 
തീവ്രവാദം,ജാതിമതങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ,പോര് ഉണ്ടായത്.
അതിനിടയില്‍,മലെഗാവും,പ്രജ്ഞാ സാധ്വിയും കടന്നു
വന്നതെപ്പോഴാണ്?

അവരാണോ,
കേരളത്തിലേക്ക്, മുംബൈ സ്ഫോടനം ആസൂത്രണം ചെയ്യാന്‍ തഹാവൂര്‍ റാണയെ കൂട്ടിക്കൊണ്ടു
വന്ന് ,ബിസിനസ്സുകാരനൊപ്പം, കൊച്ചിക്കായലില്‍ ഉല്ലാസയാത്ര നടത്തിച്ചത്?
JNU ല്‍ അഫ്സല്‍ ഗുരു അനുസ്മരണം നടത്താന്‍ ഒത്താശ
ചെയ്തതും ആ സന്യാസിനിയോ?
കേരളത്തില്‍,
ഇക്കാലം വരെ നടന്ന എല്ലാ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ഒളിഞ്ഞും തെളിഞ്ഞും പിന്തുണ
കൊടുത്തവരുടെ ലിസ്റ്റ് ജനങ്ങളുടെ കൈവശമുണ്ട്.
കേരള നേതാക്കളുടെ ,കോടികള്‍ കൊടുത്ത് സ്വാശ്രയത്തില്‍ പ്രവേശനം നേടിയ ബുദ്ധിയില്ലാത്ത മക്കളുടെ,
പേരകുഞ്ഞുങ്ങളുടെ sslc,plus two marklists,MES President
Dr. Fasal Gafoor ന്‍റെ കൈവശം ഉള്ളതു പോലെ.
എന്തു കൊണ്ട് ഇത്രയും എഴുതി?
കേരളത്തിന് എന്ത് ആപത്തു വന്നാലും, അവ സാധാരണക്കാരെയാണ് ബാധിക്കുക.
നേതാക്കള്‍ക്ക് ആര്‍ക്കും ഒരു പരിക്കും ഏല്ക്കില്ല.
ഏതു പോലെ?
ഭീകരര്‍ മുംബൈ താജ് ഹോട്ടലിലേക്ക് ഇരച്ചുകയറിയപ്പോള്‍, Restaurant ല്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന
കേരളത്തിലെ ഇടതുനേതാവ് കൃഷ്ണദാസ്‌ എംപി.ഓടി പൂന്തോട്ടത്തിലെ ചെടികള്‍ക്കിടയില്‍ ഒളിച്ചതുപോലെ,
തെരുവിലും,
ജോലിസ്ഥലത്തും അന്നന്നത്തെ അഷ്ടിക്ക് വേണ്ടി പണിയെടുക്കുന്നവര്‍ക്ക് രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ല.
എം.പി എന്ന നിലയ്ക്ക് താങ്കള്‍ക്കും,സംഭാഷണ ചതുരന്‍
N.K.Premachandranum കൂടി കേരളത്തിലെ ആദിവാസികള്‍ക്ക് തല ചായ്ക്കാന്‍ ലഭിക്കേണ്ട ഭൂമിയ്ക്ക്
പട്ടയം വാങ്ങി കൊടുത്തെങ്കില്‍!
ഇന്നലെ ചാനലില്‍ എന്തൊരു ഉശിരന്‍ പ്രകടനം.!
അതില്‍,കാലംശം കേരളത്തിലെ പാവപ്പെട്ടവരോടുണ്ടായിരുന്നെങ്കില്‍.?.....
. 1.k.n.ബാലഗോപാലുംകമ്മ്യൂണിസ്റ്റ് നേതാവ് സീതാറാം യെച്ചൂരിയും

No comments:

Post a Comment