Sunday 9 October 2016

MES President Dr. Fazal Gafoor

MES President Dr. Fazal Gafoor ന് നന്ദി.
ഇന്ന്(3-09-2016)സ്വാശ്രയ കോളേജ് ഫീസ്‌ സംബന്ധിച്ച ചര്‍ച്ചയില്‍,
താങ്കള്‍ വെളിപ്പെടുത്തിയ സത്യങ്ങള്‍ കേട്ട്
ഞെട്ടിയില്ലെങ്കിലും,
ഇരുമുന്നണിയിലെയും ,ആദര്‍ശധീരന്മാരുടെ കാപട്യം 
അറിഞ്ഞതില്‍ സന്തോഷമുണ്ട്.
മുന്‍ മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്,പട്ടിണി പാവങ്ങളുടെ 

അറിഞ്ഞതില്‍ സന്തോഷമുണ്ട്.
മുന്‍ മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്,പട്ടിണി പാവങ്ങളുടെ പടത്തലവന്‍ സഖാവ്‌ വി.എസ്.അച്യുതാനന്ദന്‍റെ പേരമകള്‍,
ഒരു ഹിന്ദി അദ്ധ്യാപകനായിരുന്ന
പിന്നീട് രാഷ്ട്രീയത്തിലെത്തിയ മുന്‍ ആഭ്യന്തരമന്ത്രി
രമേശ്‌ ചെന്നിത്തലയുടെ മകന്‍,
ഒരു കോടി രൂപ കൊടുത്ത് Amrutha Institute of Medical Science ല്‍ പ്രവേശനം നേടി.
.എസ്.ശര്‍മ്മ,വി.എന്‍.വാസവന്റെയും മക്കള്‍ സ്വാശ്രയത്തില്‍!
നന്നായി പഠിക്കാനുള്ള IQ ഇല്ലാത്തതു കൊണ്ട്, ലക്ഷങ്ങള്‍ കോഴ കൊടുത്ത് മെഡിക്കല്‍-എഞ്ചിനീയറിഗ്
പ്രവേശനം നേടുക.
കൊള്ളാം.
ഇക്കൂട്ടര്‍ക്ക് എവിടെ നിന്ന് ഇത്രയധികം കോടികള്‍?
ഇന്നും,
സാധാരണക്കാര്‍ക്ക് ബാങ്ക് വായ്പ കിട്ടാക്കനി.
തിരിച്ചടവ് വൈകിയാല്‍ ജപ്തി.
അതോടെ,കുടുംബം, കൂട്ട ആത്മഹത്യയില്‍!.
ഞങ്ങള്‍ പഠിച്ചത്,ഏത് ക്ലാസ്സില്‍ തോല്‍ക്കുന്നുവോ,
അവിടം കൊണ്ട് പഠനം നിര്‍ത്തുമെന്ന ഭീഷണിയില്‍!
കേരളത്തിലെ ജനപ്രതിനിധികള്‍ക്ക്, പണം വാരിക്കൂട്ടാന്‍ മാത്രമോ ജനസേവനം?
ഇക്കൂട്ടരുടെ പരമ്പരകളാണ്, ഭാവി ഡോക്ടര്‍മാര്‍&എഞ്ചിനീയര്‍മാര്‍!
ഡോക്ടര്‍ ഫസല്‍ ഗഫൂര്‍ പറഞ്ഞത്പോലെ കേന്ദ്ര സര്‍ക്കാര്‍
നേതാക്കള്‍,
'പ്രവേശനത്തിന് നൽകിയ ലക്ഷങ്ങളുടെ സ്രോതസ്സ്
അന്വേഷിക്കണം .
അവർ നൽകിയിട്ടുള്ള വരുമാനത്തിന്റെയും ചിലവിന്റെയും കണക്കിൽ സാശ്രയ കോളേജിൽ കൊടുത്ത പണം ഉൾപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം'
.......................................................................................................
ഏഷ്യാനെറ്റിൽ എം ഇ എസ് പ്രസിഡന്റ് ഫസൽ ഗഫൂറുമായുള്ള അഭിമുഖത്തിൽ നിന്ന് :
കോൺഗ്രസിലെ രമേശ് ചെന്നിത്തലയുടെ മകൻ
മുസ്ലിം ലീഗിലെ മുനീറിന്റെ മകൻ ,
സിപിഎമ്മിലെ എസ് ശർമയുടെയും വി എൻ വാസവന്റെയും മക്കൾ
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ്സിന്റെ ചെറുമകൾ തുടങ്ങി നിരവധി രാഷ്ട്രീയക്കാരുടെ മക്കൾ സാശ്രയ കോളേജിൽ മാനേജ്‌മന്റ് ക്വൊട്ടയിൽ പ്രവേശനം നേടിയത് അന്വേഷിക്കണം .
പ്രവേശനത്തിന് നൽകിയ ലക്ഷങ്ങളുടെ സ്രോതസ്സ്
അന്വേഷിക്കണം .
അവർ നൽകിയിട്ടുള്ള വരുമാനത്തിന്റെയും ചിലവിന്റെയും കണക്കിൽ സാശ്രയ കോളേജിൽ കൊടുത്ത പണം ഉൾപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം
ഒരു കാര്യംകൂടി അദ്ദേഹം പറഞ്ഞു
ഇങ്ങനെ അഡ്മിഷൻ നേടിയ രാഷ്ട്രീയക്കാരുടെ മക്കളുടെ പത്താം ക്ലാസ് , പ്ലസ് ടു മാർക്ക്‌ലിസ്റ്റും
എൻട്രൻസ് / നിറ്റ് റാങ്ക് ലിസ്റ്റിലെ റാങ്കും ഒക്കെ ഞങ്ങളുടെ കയ്യിലുണ്ട് ?????
Boost Post

No comments:

Post a Comment