Friday 11 April 2014

ശ്രീ.വി.എം.സുധീരന്‍.,...
ഇത്തവണ ,യുഡിഎഫിന്,പത്തനംതിട്ട അടക്കം 'ചരിത്രവിജയം 'കിട്ടുമെങ്കില്‍,അത് സത്യം,നീതി,ന്യായത്തിന് കടകവിരുദ്ധമായി,ലഭിക്കുന്ന വിജയം.
എല്ലാ കാലത്തും,അസത്യം വിജയിക്കുമെന്ന് കോണ്ഗ്രസ് സ്വപ്നം,സഫലീകരിക്കില്ല. 
തിരഞ്ഞെടുപ്പിന് മുന്‍പേ,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പി.സി.ജോര്‍ജ്ജ്(പരിചയമില്ല.)ചാനലുകള്‍ വഴി സ്വന്തം അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വാഗ്വാദങ്ങള്‍ നടത്തുന്ന നേരം,കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള കുത്തിക്കിളച്ചു കിടക്കും നിരത്തുകള്‍ നന്നാക്കുക.,മൂക്കുപൊത്തും മാലിന്യ കൂമ്പാരം,ശാസ്ത്രീയമായി സംസ്കരിക്കുക.
മൂടാത്ത ഓടകളില്‍ വീണ് ഇനിയും മനുഷ്യര്‍
ചാകാതിരിക്കാന്‍, ഓവുചാലുകള്‍ സ്ലാബുകള്‍ കൊണ്ട് മൂടുക.
തലസ്ഥാനമടക്കം,എന്നും പൊട്ടും പൈപ്പ്‌ലൈനുകള്‍ മാറ്റി,പുതുത്‌ സ്ഥാപിച്ച് കുടിവെള്ളം നല്‍കുക.
പ്രസംഗിക്കാന്‍ പ്രകടിപ്പിക്കുന്ന അസത്യസന്ധത,പ്രവര്‍ത്തിയിലൂടെ സത്യസന്ധമാക്കി മാറ്റുക.
കെ.എം.രാധ

No comments:

Post a Comment