Saturday 26 April 2014

സംശയങ്ങള്‍ ലഘുവായി തള്ളരുത്.
2014 APRIL 10 തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം, APRIL 12 ബുധനാഴ്ച മാതൃഭൂമി പത്രത്തില്‍ കണ്ട ,വാര്‍ത്ത,.......................
,കോഴിക്കോട്,വടകര മണ്ഡലങ്ങളിലെ വോട്ടുപെട്ടികള്‍ / ഇലട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ മുഴുവന്‍ നഗരഹൃദയ ത്തില്‍ നിന്ന് അകലെയുള്ള സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളായ വെള്ളിമാട്കുന്ന് ജെഡിടി ഇസ്ലാം,(വടകര യിലെ വോട്ടു പെട്ടികള്‍) ഫാറൂഖ് കോളേജ്(കോഴിക്കോട് വോട്ടുപെട്ടികള്‍ )എന്നീ സ്ഥലങ്ങളില്‍ സൂക്ഷിച്ചു.
എന്തിന്?
സാധാരണ,നഗരത്തില്‍ തന്നെയുള്ള സ്ഥലങ്ങളിലാണ്‌ സൂക്ഷിക്കുന്നത്.
ഏത് കടുകട്ടി സെക്യൂരിറ്റി ഉണ്ടായിട്ടും,ദിനം പ്രതി കോടികളുടെ പൊന്നാണ്‌,കേരളത്തിലെ ത്തുന്നത്.
പാസ്പോര്‍ട്ട് ഫോട്ടോ തല വെട്ടി...എത്രയെത്ര കള്ള പാസ്പോര്‍ട്ടുകള്‍.
ആയിരക്കണക്കിന്, വ്യാജ നോട്ടു കേസുകളുടെ മുഴുവന്‍ വാലും,തുമ്പുമില്ലതായി.
കഴിഞ്ഞ ദിവസം,പേരിനു വ്യാജ നോട്ടുകള്‍ പിടിച്ചെടുത്ത് ഒരന്യ ദേശ തൊഴിലാളിയെ അറസ്റ്റ്ചെയ്തു.
പിടിച്ചെടുത്ത ചന്ദനതൈലം(മുന്‍പ് ഉണ്ടായ സംഭവം ),പച്ചവെള്ളമാക്കി മാറ്റാനുള്ള അസാധ്യ മാന്ത്രിക വിദ്യയുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്‌.
എന്തും സംഭവിക്കും.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍,ഒരിക്കല്‍ ജയിച്ചെന്ന് അവകാശപ്പെട്ട ആള്‍,പിന്നീട് പരാജയപ്പെട്ടതായി.വാര്‍ത്തകള്‍ വന്നു.
. കോഴിക്കോട് ,ഇടതുപക്ഷം ജയിക്കുമെന്നും,ബിജെപി ക്ക് വോട്ടുകള്‍ കൂടുമെന്നും കേട്ടു.
ഇന്ന്,ബസ്സില്‍ വരുമ്പോള്‍, വോട്ടുപെട്ടികള്‍ സൂക്ഷിച്ചത് സംബന്ധിച്ചു ഇതേ ആശങ്കകള്‍ പരിചയക്കാര്‍ പങ്കു വെച്ചു.
മാത്രമല്ല,''സംശയം തോന്നിയ സമയത്ത് തന്നെ ,ഫേയ്സ് ബുക്കില്‍ എഴുതണമായിരുന്നു'' എന്ന്, നേരില്‍ പറഞ്ഞതുകൊണ്ട് കൊണ്ട് ഇത്രയും എഴുതി.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment