Sunday 27 April 2014

ഗുണപാഠം
വര്‍ഷങ്ങള്‍ക്കു മുന്‍പ് പശ്ചിമബംഗാളില്‍ ജ്യോതിബസുവിന് തീരാ തലവേദന.
മുസ്ലിം പള്ളികളിലേക്ക് വരുന്ന വിദേശ-സ്വദേശ പണമിടപാടുകളുടെ കണക്കെടുക്കണമെന്ന്,ഇതര മത സംഘടനകളും,രാഷ്ട്രീയ കക്ഷികളും.
കേട്ട പാതി ,കേള്‍ക്കാത്ത പാതി..
മുസ്ലിം സുന്നി,ഷിയാ..എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി,യോജിച്ചു നിന്ന്, ജ്യോതിബസുവിനെ മുട്ടുകുത്തിച്ചു.
ഇതേപോലെ തന്നെ,ആന്ധ്രാപ്രദേശില്‍ രാജശേഖര റെഡ്ഡിയുടെ (പേര്‍ ഓര്‍മയില്‍ നിന്നെടുത്തത് ) കാലത്തും,....
കൂട്ടായ എതിര്‍പ്പിലൂടെ,അവിടെയും സര്‍ക്കാര്‍ തോറ്റ്,മടങ്ങി.
കേരളത്തിലോ?
.........................................................................................
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് സര്‍ക്കാരിനു നല്‍കണമെന്ന് അവിശ്വാസി,വാക്ക് മാറി വി.എസും കൂട്ടരും,കൈരളി അടക്കം സകല ചാനലുകളും,ഇന്ത്യ ടു ഡേ അസോസിയേറ്റഡ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍...
(ഹോ..എംജി ആറിനു പദ്മനാഭ സ്വത്ത് എല്ലാവര്‍ക്കും അവകാശപ്പെട്ടതെന്ന് പറയുമ്പോള്‍,'വമ്പന്‍ കൈയടികള്‍ക്കിടയില്‍' ,ജീവകാരുണ്യ സ്നേഹം വഴിഞ്ഞൊഴുകുന്നു.
മറ്റു ചില ഹിന്ദുക്കള്‍....'കരം',പല്പ്പുവിനോട് തിരുവിതാംകൂര്‍ രാജ വംശം ചെയ്ത അനീതികള്‍...ഒന്നാം നൂറ്റാണ്ടിലെ 'അനുഭവ കഥ'കളില്‍
പരസ്പരം കല്ലെറിയുന്നു.
....................................................................................
ചില ഹിന്ദുക്കള്‍,ക്ഷേത്രത്തിനു നഷ്ടപ്പെട്ട പൊന്നിനെ പറ്റി ,അത് രാജാവ് എടുത്തുവെന്ന്,കറുപ്പന്‍ ആനന്ദ ബോസ് ,കറുത്ത വാക്കുകള്‍ എഴുന്നള്ളിച്ച് തന്‍റെ ഐഎഎസ് പാരമ്പര്യം കൊട്ടിഘോഷിക്കുന്നു.
കഴിഞ്ഞ 20 YEARS ക്ഷേത്ര ധന കണക്കു നല്‍കിയില്ലെന്ന് ,ചില ഹിന്ദുക്കള്‍ ആരോപിക്കുന്നു.
ഞങ്ങളായിരുന്നു ,രാജവംശത്തെ പ്രതിനിധീകരിക്കുന്നതെങ്കില്‍,
'മനസ്സില്ല.ഇഷ്ടമുള്ളത്‌ എടുക്കും.കണക്കും തരില്ല.ധൈര്യമുണ്ടെങ്കില്‍,ജയിലില്‍ പാര്‍പ്പിക്കൂ.എന്ന് പറയും.
പിന്നെ,കണക്കു തരാം..കേരളത്തില്‍,കഴിഞ്ഞ 20 വര്‍ഷമായി,ദിവസേന ഒഴുകുന്ന കോടിക്കണക്കിന് അനധികൃത പൊന്ന്,വ്യാജ നോട്ടു ലോബി.
പിടിച്ചെടുത്ത വ്യാജ നോട്ടുകേസുകളില്‍ എന്ത് തീര്‍പ്പുണ്ടായി "എന്ന്.
മുലായം സിംഗ് യാദവന്റെ അനധികൃത കോടികളുടെ സ്വത്ത് സമ്പാദനത്തിന് കേസുകള്‍ എടുത്തത് ,എന്തുകൊണ്ട് കോണ്ഗ്രസ് പിന്‍വലിച്ചു?
മഹാരാഷ്ട്രയടക്കം,വദ്രയ്ക്കുള്ള കോടികളുടെ സ്വത്ത് ലിസ്റ്റുകള്‍ മുലായം വിളിച്ചു പറഞ്ഞു.
പകരത്തിനു പകരം ചെയ്താല്‍ മാത്രമേ,രക്ഷയുള്ളൂ എന്ന് മനസിലാക്കുക.
...............................................
ഇതെല്ലം കണ്ട്, കേരളത്തിലെ,ഇന്ത്യയിലെ ഹൈന്ദവരുടെ മഹാ ഐക്യത്തിന് മുന്‍പില്‍,ഇതര മതസ്ഥര്‍ ഊറി,ഊറി ചിരിക്കുന്നു.
അവസാനമായി,എംജി രാധാകൃഷ്ണന്‍ എന്ന ലോകപ്രശസ്ത പത്രപ്രവര്‍ത്തകനോട് ....
ഇന്ത്യാമഹാരാജ്യത്ത ധനമാന്ദ്യം തീര്‍ക്കാന്‍,കോണ്ഗ്രസ് സര്‍ക്കാര്‍,കേരളത്തിലെ കേന്ദ്ര മന്ത്രിമാരുടെ ഉപദേശമനുസരിച്ച് ,ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൊന്നിന്‍ കണക്കെടുപ്പിനു വന്നപ്പോള്‍,
ഇന്ത്യാ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമല്ല ജീവിക്കുന്നത്.അവര്‍ക്കുവേണ്ടി മാത്രം വേണ്ടി പണം ചിലവിട്ടല്ല രാജ്യം കടക്കെണിയിലായത്.
അതുകൊണ്ട്,ഇതര മതസ്ഥാപനങ്ങളിലെ പൊന്നും പണവും എടുക്കണം എന്ന് താങ്കള്‍ അഭിപ്രായപ്പെട്ടുവോ?
ഇതേ തരത്തിലുള്ള അപകടകരമായ ഏകപക്ഷീയ പത്രപ്രവര്‍ത്തനമാണ്,താങ്കളും ഇതര ചാനല്‍ വിശാരദന്മാരും നടത്തുന്നത്.
.......................................................
എത്രയോ വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് സര്‍ക്കാര്‍ കോടികള്‍ അടിച്ചു മാറ്റുന്നു?
സത്യമായ കണക്കാണോ,ഭക്തര്‍ക്ക്‌ ലഭിക്കുന്നത്?
ഗുരുവായൂര്‍അമ്പലനടയില്‍, നടതള്ളിയതോ,അല്ലാത്തതോ ആയ നിരവധി അനാഥ ജന്മങ്ങള്‍ രാത്രി കാലം എങ്ങനെ കഴിച്ചു കൂട്ടുന്നു.?
ഞങ്ങളുടെ കാണിയ്ക്ക യെടുത്ത് ധൂര്‍ത്തടിക്കുന്നവര്‍,തല ചായ്ക്കാന്‍ ഒരിടം ആ അനാഥര്‍ക്ക് നല്‍കേണ്ടതല്ലേ ?
കൃസ്ത്യന്‍-മുസ്ലിം ആരാധനാലയങ്ങളുടെ മുന്‍പില്‍,ഗുരുവായൂര്‍ അമ്പലനടയില്‍ ഉള്ളതുപോലെ,എത്ര വൃദ്ധ ജന്മങ്ങള്‍ രാപാര്‍ക്കുന്നില്ല. എന്ത് കൊണ്ട്?
ഇതര മതസ്ഥര്‍ക്ക് അവരുടെ ആരാധനാലയങ്ങളിലേക്ക്,ഒഴുകുന്ന പണം അനാഥാലയങ്ങള്‍,വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറുന്നു.
അവിടെ, ഭക്തരുടെ കാണിയ്ക്കയില്‍ തടിച്ചു കൊഴുക്കാന്‍ ,കള്ളക്കണ ക്കെഴുതാന്‍ ദേവസ്വംബോര്‍ഡില്ല.
ദേവസ്വംബോര്‍ഡ്,പിരിച്ചുവിടുക.
ക്ഷേത്ര ഭരണം പരമ്പരാവകാശികള്‍ക്ക് കൈമാറുക.
കെഎസ് ആര്‍ടിസി,വെളിച്ചം,വെള്ളം,വിദ്യാഭ്യാസം...സര്‍ക്കാര്‍
വകയിലുള്ളതെല്ലാം ,കുളം തോണ്ടി.
ലാഭകരം,ക്ഷേത്ര വ്യവസായം മാത്രം.
കെ.എം.രാധ

No comments:

Post a Comment