Wednesday 16 April 2014

മോഡിക്ക് സൽമാൻ ഖാന്റെ പിതാവിന്റെ ഉറുദു സൈറ്റ്
Posted on: Thursday, 17 April 2014 

മുംബയ്:  ഹിന്ദി നടൻ സൽമാൻ ഖാന്റെ പിതാവും പ്രമുഖ തിരക്കഥാരചയിതാവുമായ സലിം ഖാൻ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡിയുടെ പേരിൽ ഉറുദു വെബ് സൈറ്റ് തുറന്നു.  മോഡിയുടെ ആരാധനകനായ  തന്റെ  രചനകൾ  സ്ഥിരമായി സൈറ്റിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ ഖാൻ പക്ഷേ, വോട്ട്  കോൺഗ്രസിന് തന്നെ നൽകുമെന്നും  വെളിപ്പെടുത്തി.    ഹിന്ദി സൂപ്പർഹിറ്റുകളായ 'ഷോലേ",' ദീവാർ" തുടങ്ങിയ ചിത്രങ്ങൾക്ക്  തിരക്കഥ രചിച്ചത് സലിം ഖാനും ജാവേദും ചേർന്നായിരുന്നു.
''മോഡി  തുറന്ന മനസ്സുളള  വ്യക്തിയാണ്.   ഞാനാകട്ടെ കോൺഗ്രസിനോട് കൂറുള്ള വോട്ടറുമാണ്. എന്റെ സുഹൃത്തായ സഫർ സരീഷ്‌വാല വഴിയാണ് ഉറുദു സൈറ്റ് തുറക്കാനുള്ള ആഗ്രഹം അറിയിച്ചത്. മോഡി  അത് സ്വീകരിച്ചതിൽ സന്തോഷമുണ്ട്.""  തന്റെ വസതിയിൽ നടന്ന സൈറ്റ്  ലോഞ്ചിംഗ്   ചടങ്ങിൽ സലിം ഖാൻ പറഞ്ഞു. ബി.ജെ.പി നേതാവ് എൻ.സി. ഷെയ്‌ന സരീഷ്‌വാല എന്നിവരും  പങ്കെടുത്തു.
മുസ്ളിങ്ങളെ വശത്താക്കാനാണോ ഉറുദു സൈറ്റ് തുടങ്ങുന്നതെന്ന ചോദ്യത്തിന്  അല്ലെന്നായിരുന്നു മറുപടി. ''ഉറുദു മുസ്ളിങ്ങളുടെ മാത്രം ഭാഷയല്ല. ഇപ്പോഴും പഞ്ചാബിലും മറ്റും മുസ്ളിങ്ങളല്ലാത്തവരും മനോഹരമായ ഈ ഭാഷയിൽ ആശയവിനിമയം നടത്തുന്നുണ്ടെന്നും  ഖാൻ പറഞ്ഞു. ഇന്റർ ആക്ടിവ്  വിഭാഗത്തിൽ പെടുന്ന സൈറ്റിൽ വായനക്കാർക്ക്  ചോദ്യങ്ങൾ  ഉൾപ്പെടുത്തി ഉത്തരം തേടാനും അഭിപ്രായം പ്രകടിപ്പിക്കാനും  സൗകര്യമുണ്ട്.
ജനുവരിയിൽ സൽമാൻ ഖാൻ അഹമ്മദാബാദിൽ നടന്ന പ്രമുഖ ഗുജറാത്തി ഉത്സവചടങ്ങിൽ മോഡിയോടൊപ്പം പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക്  മത്സരിക്കുന്ന മോഡിയെ നേരിട്ട്  അംഗീകരിക്കാൻ വിമുഖത കാണിച്ച  സൽമാൻ,   ''രാജ്യത്തിന്   ആവശ്യമുള്ള നല്ല പ്രധാനമന്ത്രി ആരാണെന്ന് ദൈവം തീരുമാനിക്കട്ടെ.  ഉത്തമനായ വ്യക്തി വിജയിക്കട്ടെ""  എന്ന എങ്ങും തൊടാതെയുള്ള  അഭിപ്രായമായിരുന്നു പ്രകടിപ്പിച്ചത്.

(സല്‍മാന്‍ഖാന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന എനിക്ക്,സല്‍മാന്‍ന്‍റെ പിതാവ് വോട്ട് കോണ്ഗ്രസിന് കൊടുത്താലും,രാജ്യസ്നേഹിയാണ്.കാരണം,നമ്മുടെ അതിര്‍ത്തികളില്‍ നടമാടുന്ന തീവ്രവാദം മാത്രമല്ല,ഇന്ത്യയില്‍ അനേകം കലാപങ്ങള്‍ ഉണ്ടായിട്ടും,ഗുജറാത്ത് മാത്രം വിമര്‍ശിക്കപ്പെടുന്നതും,ഇതിനേക്കാള്‍ കൊലയും,കലാപങ്ങളും കോണ്ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ (ലിസ്റ്റ് കൈവശമുണ്ട്)ഉണ്ടെന്നും പ്രസിദ്ധപ്പെടുത്തുക വഴി,നിഷ്പക്ഷ ചിന്ത കൊണ്ട്,തികച്ചും മികവാര്‍ന്ന വ്യക്തിത്വം)

No comments:

Post a Comment