Friday 11 April 2014

പി.സി.ജോര്‍ജ്ജ് മുന്‍കൂട്ടി വിലയിരുത്തിയിരുന്നു...
യുഡിഎഫ് 20 പൊന്നിന്‍ കുടങ്ങളെയാണ് സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിയതെന്ന്പി.സി. പറഞ്ഞു.
കേരളീയ പൊതു ജനാധിപത്യ സമൂഹം,അതില്‍.എത്ര പേരെ നല്ലതെന്ന് കണക്കാക്കും?
ചാനല്‍-പത്ര മാദ്ധ്യമ വിചാരണക്കാര്‍ എങ്ങനെയും വിലയിരുത്തട്ടെ.!
ഇംഗ്ലീഷ് പറഞ്ഞ് പേടിപ്പിക്കുന്ന ,സാധാരണക്കാരെ '' കന്നുകാലി കൂട്ടം എന്ന് വിളിച്ച,കള്ളം വെളിപ്പെടുമെന്ന് പേടിച്ച് സുബ്രഹ്മണ്യ സ്വാമിയ്ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കാത്ത ശശി തരൂര്‍,കെ.സുധാകരന്‍,( കോണ്ഗ്രസ് സുപ്രീം കോടതിയിലെ ചില ജഡ്ജസിന് കൈക്കൂലി കൊടുത്ത് ഏത് കേസും മായ്ക്കുമെന്ന ഞങ്ങളുടെ മുന്നറിവ് ഒന്നുകൂടി ഉറപ്പിച്ച മഹാന്‍) കെ..സി .വേണുഗോപാല്‍,കൊടിക്കുന്നില്‍ സുരേഷ്,( സ്ത്രീ സുരക്ഷയില്‍ മുന്‍പന്മാര്‍) പി. .സി.ചാക്കോ(കല്ക്കരി),ആന്‍റോ ആന്റണി,(ഹൈന്ദവ വിരുദ്ധന്‍ രമേശ്‌ ചെന്നിത്തല,ശിവതാണ്ഡവമാടി ആറന്മുള വിമാന ത്താവളം കെട്ടിയേ അടങ്ങൂ എന്ന് വെല്ലുവിളിക്കുന്നവര്‍ക്കൊപ്പം കൂടിയ വ്യക്തി) സ്വന്തം മണ്ഡലം തിരിഞ്ഞു നോക്കാത്ത എം.ഐ.ഷാനവാസ്, നടക്കാന്‍ പോലും വിഷമിക്കുന്ന ,എന്നും മത പക്ഷപാതം പുലര്‍ത്തുന്ന ഘടക കക്ഷി സ്ഥാനാര്‍ത്ഥികള്‍,പരിസ്ഥിതിയ്ക്ക് വേണ്ടി വാദിച്ചുകൊണ്ട്‌ ,ആറന്മുളവിമാനത്താവള പദ്ധതിയ്ക്ക് എതിരെ കണ്ണടയ്ക്കുന്നവര്‍,തീവ്രവാദം,വ്യാജ നോട്ടു ലോബി കേരളത്തില്‍ സജീവ മെന്ന് അറിഞ്ഞിട്ടുംകണ്ടില്ലെന്ന് നടിക്കുന്ന ,ടി.പി യ്ക്ക് വധ ഭീഷണി ഉണ്ടെന്നറിഞ്ഞിട്ടും, സുരക്ഷ ഒരുക്കാതെ,ജനത്തെ കണ്ണുരുട്ടി,കട്ടിമീശ പിരിച്ച് ഭയപ്പെടുത്തുന്ന മുല്ലപ്പള്ളി രാമ ചന്ദ്രന്‍, മിനുട്ടില്‍ കോടി തവണ സൌരോര്‍ജ്ജ ത്തില്‍ കുളിച്ച് നനച്ച്,യുഡിഎഫ് മന്ത്രിമാരെ ക്രൂശിച്ച്,ഒടുവില്‍ അധികാരക്കൊതി കൊണ്ട് ശെല്‍വനെപ്പോലെ മറു കണ്ടം ചാടിയ അതിസുന്ദരന്‍,തെറ്റുകള്‍ മാത്രം ചാനലുകള്‍ വഴി ഉച്ചത്തില്‍ പറയുന്ന ബിന്ദു കൃഷ്ണ, ഡീന്‍ കുര്യാക്കോസ്‌,
.... ഇവരൊക്കെ ജയിച്ച്,ലോക്സഭയിലെത്തിയാല്‍ ,സാധാരണക്കാരായ ജനാധിപത്യ വിശ്വാസികള്‍ അറബികടലില്‍ ചാടി ചാകേണ്ടി വരുമോ?
(ഇരുപത് പേരില്‍,വെറും മൂന്ന് വെള്ളിക്കുടങ്ങള്‍ മാത്രമേ സ്വല്പ്പമെങ്കിലും നല്ലത് എന്ന് പി.സി.ജോര്‍ജ്ജ് മുന്‍പേ കണക്കുകൂട്ടിയതിന് , എന്തിന് പി..സിയെ ക്രൂശിക്കണം?)
ഗാന്ധിസാഹിത്യം പേരിനെങ്കിലും തൊട്ടു നോക്കാത്ത,ചരിത്രമറിയാത്ത ടി.എന്‍.പ്രതാപാ,കോണ്ഗ്രസ് പാര്‍ട്ടിക്കുവേണ്ടി,കേരളത്തില്‍ ഒരു വാര്‍ഡു പോലും ഭരിക്കാത്ത പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്ന വി.എം.സുധീരന്‍...
ഓര്‍ക്കുക..
ഇന്നല്ലെങ്കില്‍,നാളെ,സത്യമെന്തെന്ന്,ജനം തിരിച്ചറിയും.
കെ.എം.രാധ
7Like ·  · Promote · 

No comments:

Post a Comment