ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളെയും തൂക്കിലേറ്റണമെന്ന് അബു അസ്മി
Asianet News 1 day ago National

11 Apr
മുംബൈ: ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളെയും തൂക്കിലേറ്റണമെന്ന് സമാജ്‌വാദി പാര്‍ട്ടി മഹാരാഷ്ട്രാ സംസ്ഥാന അധ്യക്ഷന്‍ അബു അസ്മി. പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇസ്‌ലാം മതവിശ്വാസ പ്രകാരം ബലാത്സംഗം വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണെന്ന് അസ്മി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ സ്ത്രീകള്‍ കുറ്റക്കാരാണെങ്കില്‍പ്പോലും അവര്‍ക്ക് ശിക്ഷ ലഭിക്കുന്നില്ല. പുരുഷന്മാര്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. ഉഭയ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല. എന്നാല്‍ , ആരെങ്കിലും പരാതിപ്പെട്ടാല്‍ പുരുഷന്മാര്‍ മാത്രം ശിക്ഷിക്കപ്പെടുന്നു. ആരെങ്കിലും ശരീരത്തില്‍ സ്പര്‍ശിച്ചാലും ഇല്ലെങ്കിലും സ്ത്രീകള്‍ പരാതി നല്‍കും. അതുകൊണ്ടുതന്നെ ബലാത്സംഗം നടന്നുവെന്ന പരാതി ഉയര്‍ന്നാല്‍, സമ്മതപ്രകാരമാണോ, അല്ലാതെയാണോയെന്ന് നോക്കാതെ സ്ത്രീയെയും പുരുഷനെയും ശിക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ശക്തിമില്‍ പരിസരത്തുനടന്ന ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയതിനെ മുലായംസിങ് യാദവ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചത് വിവാദമായിരുന്നു. ആണ്‍കുട്ടികള്‍ക്ക് അബദ്ധം പറ്റിയതാവുമെന്ന് മൊറാദാബാദില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞിരുന്നു.

No comments:
Post a Comment