Monday 21 April 2014

പി.സി.ജോര്‍ജിന് നന്ദി.
''ജീവിതത്തില്‍ ,ഇന്ന് വരെ കാണിയ്ക്കയായി,ഒരു രൂപ പോലും,കൊടുക്കാത്ത വി.എസ്.അച്ചുതാനന്ദന്‍ ,ക്ഷേത്ര സമ്പത്ത് സംബന്ധിച്ച്,അഭിപ്രായം പറയുന്നതില്‍ ,ഗൂഢോദ്ദേശ്യമുണ്ട്.
പറയേണ്ടത് ,വിശ്വാസികളും,ഹിന്ദു മതാചാര്യന്‍മാരും,ഹിന്ദു സംഘടനകളും.''
(പി.സി.ജോര്‍ജ്, താങ്കള്‍,മുകളില്‍പ്പറഞ്ഞവരേക്കാള്‍,ഏറ്റവും കൂടുതല്‍ ,അഭിപ്രായം ,തീരുമാനം കൈക്കൊള്ളാന്‍ അര്‍ഹതപ്പെട്ടത്, അവ ഇക്കാലം വരെ കാവല്‍ നിന്ന രാജകുടുംബാംഗങ്ങള്‍ തന്നെ.പിന്നെ,ഹിന്ദുക്കളുടെ ,ഇന്നത്തെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് കര കേറാന്‍ , (മികച്ച ശാസ്ത്ര സാങ്കേതിക കോളജുകള്‍,ആയുര്‍വേദ,മെഡിക്കല്‍കോളേജുകള്‍,വേദ,ശാസ്ത്രോപനിഷത് പഠനകേന്ദ്രങ്ങള്‍,ആതുരാലയങ്ങള്‍...എല്ലാം അവരുടെ മേല്‍നോട്ടത്തില്‍) സഹായിച്ചാല്‍,നല്ല കാര്യം.
  ലണ്ടനില്‍ പോയപ്പോള്‍, എലിസബത്ത് റാണി യുടെ പിന്‍ തലമുറയെ സര്‍ക്കാരും,ജനങ്ങളും എത്രമാത്രം സ്നേഹാദരങ്ങള്‍ നല്‍കി , രാജകീയമായ ആഡംബരത്തോടെ ജീവിക്കാന്‍ അനുവദിച്ചത് കണ്ട് സന്തോഷിച്ചു.കോഴിക്കോട് സാമൂതിരി,പൂഞ്ഞാര്‍  കോവിലക കുടുംബങ്ങളെ  സാമ്പത്തികമായി തകര്‍ത്തത് പോലെ,മേലില്‍  ഒരവസ്ഥ ഉണ്ടാകാന്‍ ,ഹിന്ദു സംഘടനകള്‍ സമ്മതിക്കരുത്.  കപട സര്‍ക്കാരും ,  എതിര്‍ക്കുന്ന കേരളീയരും  ഇക്കാര്യം മനസ്സിലാക്കണം..
കെ.എം.രാധ

No comments:

Post a Comment