Thursday 17 April 2014

കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍....
തിരഞ്ഞെടുപ്പ് കഴിഞ്ഞ്,ഊര് ചുറ്റുമ്പോള്‍,യാഥാര്‍ത്ഥ്യം തുറന്നു പറയുന്ന വ്യക്തികള്‍,സുഹൃത്തുക്കള്‍, കൂലിവേലക്കാര്‍, ഓട്ടോ റിക്ഷ തൊഴിലാളികള്‍, പല കുടുംബങ്ങളില്‍ നിന്ന് വരുന്നവരുമായി സംവദിച്ചു.
ചോദിച്ചവരില്‍,ഏറിയ പങ്കും ഇടതുപക്ഷത്തെ
എ.വിജയരാഘവനും,
കുറെ ഹിന്ദു വീടുകളിലെ വോട്ടുകള്‍ ചെന്നെത്തിയത് ,സി.കെ.പദ്മനാഭനും.
ഏറ്റവും ശ്രദ്ധിക്കേണ്ടത്,എന്‍റെ ശിഷ്യ മുസ്ലിം വിദ്ധ്യാര്‍ത്ഥിനി
പറഞ്ഞു.
''ടീച്ചര്‍,ഇക്കുറി,എല്‍ഡിഎഫിനെന്ന്.ടീച്ചര്‍ ബിജെപിയെന്ന് അറിയാം'' എന്ന്.
എന്‍റെ ഉത്തരം ഇതായിരുന്നു ..ഇത്രക്കാലം,ഇരു മുന്നണിയ്ക്കും.ഒരു 'CHANGE' വേണ്ടേ''
മാനുഷികപരിഗണനയില്‍ ആര്‍എം പിയ്ക്കും പിന്തുണയുണ്ടെന്നും ശിഷ്യയോട് ,കൂട്ടിച്ചേര്‍ത്തു.
ഇത്രക്കാലം ,യുഡിഎഫിനാണ് വോട്ടുകള്‍ നല്‍കിയതെന്ന് എന്ന്"ഇക്കുറി 'എന്ന അവളുടെ വാക്കുകൊണ്ട് മനസ്സിലാക്കിയപ്പോള്‍,ഒരു ചോദ്യം ചോദിച്ചു.
എന്തുകൊണ്ട് എല്‍ഡിഎഫ്?
തട്ടം നേരെയിട്ട് അവള്‍ പറഞ്ഞു.
ശശി തരൂരിന്റെ സുനന്ദ വിഷയം, കൃസ്ത്യാനികളെ വോട്ടിനു പാട്ടിലാക്കല്‍, നിലമ്പൂര്‍ കോണ്ഗ്രസ്സ് ഓഫീസില്‍ സ്ത്രീ വധം,സരിതോര്‍ജം,....
കേരളത്തില്‍, എല്‍ഡിഎഫിനാണ്‌ കൂടുത സീറ്റുകള്‍ ലഭിച്ചതെങ്കില്‍,അത്ഭുതപ്പെടില്ല.
കാരണം,കേന്ദ്രത്തില്‍ പോയി,കേരളത്തിനു വേണ്ടി ചുണ്ടനക്കാതെ,സരിതോര്‍ജപ്രഭയില്‍ കൊടിക്കുന്നിലും,വേണുഗാനവും, സുപ്രീംകോടതി ജഡ്ജസ്സിന് കേസുകള്‍ മായ്ക്കാന്‍ പണം കൊടുത്തുവെന്ന് പറഞ്ഞവരും,സ്വന്തം കാര്യം മാത്രം നോക്കി, ധനം സമ്പാദിക്കുന്നവരും എന്തിന് വീണ്ടും ലോക്സഭയില്‍ വരുന്നുവെന്ന് ജനം കരുതിക്കാണും.
ഏതായാലും,ഫലം വരട്ടെ.
ബിജെപിയ്ക്ക്,മുന്‍കാലങ്ങളെക്കാള്‍ വോട്ടുകള്‍ വര്‍ദ്ധിച്ചുവോ,വിജയരാഘവന്‍ ജയിച്ചോ എന്നും നോക്കാം
കെ.എം.രാധ

No comments:

Post a Comment