Sunday 27 April 2014


ക്ഷേത്രവരുമാനം എങ്ങനെ ചിലവാകുന്നു- Ask RTI
--------------------------------------------
ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ക്ഷേത്രത്തിന്‍റെ നടത്തിപ്പിനും സംരക്ഷണത്തിനുമായി ഗവണ്‍മെന്‍റ് നിയമിക്കുന്ന കമ്മീഷണര്‍, അയാളുടെ കീഴിലുള്ള ഏരിയാ കമ്മിറ്റി, ട്രസ്റ്റി എന്നിവരുടെ ശബളം കൊടുക്കാനും, ക്ഷേത്രത്തിലെ ദൈന്യം ദിന ആചാരങ്ങള്‍ മുറതെറ്റാതെ നടത്താനും, തന്ത്രികള്‍ക്ക് വേദ, താന്ത്രിക പഠനം, ഹിന്ദുക്കളുടെ മതപഠനം എന്നിവയ്ക്കും, ക്ഷേത്ര ഉത്സവങ്ങള്‍ നടത്തുന്നതിനും ഉപയോഗിക്കണമെന്നതാണ് നിയമം.

ബാക്കി വരുന്ന പണം നിര്‍ദ്ധനരായ ഹിന്ദുക്കളുടെ സേവനത്തന് ഉപയോഗിക്കണം. ക്ഷേത്രം പുനരുദ്ധാരണം, റിപ്പയര്‍, പുണ്യനദികള്‍ വൃത്തിയാക്കല്‍, ക്ഷേത്രത്തോട് ബന്ധപ്പെട്ടു കിടക്കുന്ന കെട്ടിടങ്ങളുടേയും , റോഡുകളുടേയും നിര്‍മ്മാണം എന്നിവയ്ക്കായും ഉപയോഗിക്കണം. ഇതാണ് നിയമം.

ഇനിയാണ് ചോദ്യം. 2014ല്‍ ശബരിമല ക്ഷേത്രത്തിന്‍റെ വരുമാനം മാത്രം 203 കോടി രൂപയാണ്. 2013ല്‍ ഇത് 173 കോടി ആയിരുന്നു. 2012ല്‍ 165 കോടിയും. ഇത് ശബരിമലയുടെ കാര്യം മാത്രമാണ്. ഗുരുവായൂര്‍, ഏറ്റൂമാനൂര്‍, ചോറ്റാനിക്കര, ആറ്റുകാല്‍ തുടങ്ങി പണം വാരുന്ന ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം വേറെ. എങ്ങനെ നോക്കിയാലും ഗവണ്‍മെന്‍റിന്(സോ കോള്‍ഡ് ദേവസ്വം ബോര്‍ഡിന്) ഒരു വര്‍ഷം ചുരുങ്ങിയത് 500കോടി രൂപയുടെ വരുമാനമുണ്ട്. ഇതൊക്കെ ദേവസ്വം ബോര്‍ഡ് എന്ത് ചെയ്തു എന്നറിയാന്‍ ഓരോ ഹിന്ദുവിനും അവകാശമുണ്ട്. എന്തെന്നാല്‍ അവര്‍ നുള്ളിപ്പെറുക്കി സമ്പാദിച്ച് കാണിക്കയിട്ട പണമാണിത്. ഈ ചോദ്യത്തിന് ഉത്തരം RTIയോട് ചോദിക്കണം.

ദേവസ്വം ബോര്‍ഡിന്‍റെ കീഴില്‍ മൊത്തം 1186 ക്ഷേത്രങ്ങളാണത്രേ ഉള്ളത്. അധിക വരുമാനമുള്ള ക്ഷേത്രങ്ങളുടെ പണം വരുമാനമില്ലാത്ത ക്ഷേത്രങ്ങള്‍ക്ക് വേണ്ടി ചിലവാക്കുന്നു എന്നാണ് ഗവണ്‍മെന്‍റ് പറയുന്നത്. ഇത് വിശ്വസനീയമാണോ? അതായത് ഒരു ക്ഷേത്രത്തിനായി ഗവണ്‍മെന്‍റ് (ദേവസ്വം ബോര്‍ഡ്) Rs. 42,15,851 (നാല്പത്തിരണ്ട് ലക്ഷത്തി പതിനഞ്ചായിരത്തി എണ്ണൂറ്റി അമ്പത്തൊന്ന് രൂപ ) ഒരു വര്‍ഷം ചിലവാക്കുന്നുണ്ടത്രേ. അതായത് ഒരു മാസം ഒരു ക്ഷേത്രത്തിനുവേണ്ടി 3,51,320 രൂപ ചിലവാക്കുന്നുണ്ടെന്നത് വിശ്വസിക്കാനാകുന്ന കണക്കല്ല. എന്തുകൊണ്ടെന്നാല്‍ അഞ്ചോ പത്തോ കാശ് വാരുന്ന ക്ഷേത്രങ്ങളിലല്ലാതെ മറ്റുള്ള ക്ഷേത്രങ്ങളില് ശരിയായ പൂജകള്‍ക്ക് പോലും പണമില്ലെന്നാണ് പരാതി. പല ക്ഷേത്രങ്ങളും പുതിക്കി പണിയാതെ കാലഹരണപ്പെട്ടുപോകുന്നു. അപ്പോ ഈ പണമൊക്കെ എവിടെപ്പോയി ?

VT ബലരാമന്‍ പറഞ്ഞത് ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം തികയാതെ ഗവണ്‍മെന്‍റ് വര്‍ഷാവര്‍ഷം ക്ഷേത്രങ്ങള്‍ക്ക് കൊടുക്കുന്നു എന്നാണ്. ഒരു മാസം ഒരു ക്ഷേത്രത്തിന് മൂന്ന് ലക്ഷത്തി ഇരുപത്തി മൂന്നായിരം രൂപ തികയുന്നില്ല എന്നത് അതിശയം ജനിപ്പിക്കുന്നു.

ഇതൊക്കെ കൃത്യമായി അറിയാനുള്ള അവകാശം ഹിന്ദുക്കള്‍ക്കുണ്ട്. ഗവണ്‍മെന്‍റിന് ഉത്തരം പറയാനുള്ള ബാധ്യസ്ഥതയും. ഇനിയും വിഢ്ഢികളാകാതിരിക്കൂ ഹിന്ദുക്കളേ.. ധൈര്യത്തോടെ ചോദിച്ചറയൂ.. എന്തെന്നാല്‍ ഈ കാശിനൊക്കെ അവകാശി നിങ്ങളാണ്.
 — with Kiran Rajand 25 others.
2Like ·  · Stop Notifications · 

No comments:

Post a Comment