Wednesday 14 May 2014

1 ഇന്ന് ,രണ്ടാം  കോണ്ഗ്രസ് സര്‍ക്കാരിനെ പറ്റി പറയുമ്പോള്‍,എന്‍സിപിയുടെ നേതാവ് പറഞ്ഞു
കോണ്ഗ്രസ് സഖ്യ കക്ഷികളുമായി ഒരു കാര്യവും ആലോചിക്കുന്നില്ല എന്ന്‍.
സത്യം.
(ബാക്കിയുള്ള കാര്യങ്ങള്‍ അറിയാന്‍,ബാറുവിന്‍റെ പുസ്തകം വായിച്ചാല്‍ മതി.)
2  കേരളത്തില്‍, കഥ വ്യത്യസ്തം.
 ഉമ്മന്‍ചാണ്ടിയെ വരച്ച വരയില്‍ നിര്‍ത്തി,എന്തെല്ലാം ആനുകൂല്യങ്ങള്‍ ഘടക കക്ഷികള്‍ നേടിയെടുക്കുന്നുവെന്ന്,കേരളീയര്‍ക്കറിയാം.
3    സിന്ദുസൂര്യകുമാറിന്‍റെ ചോദ്യങ്ങള്‍ക്ക് ,തമിഴ്‌നാട്ടിലെ ഒരു പ്രതിനിധി പറഞ്ഞ കാര്യം,വളരെയധികം ശ്രദ്ധ അര്‍ഹിക്കുന്നത്.
 കരുണാനിധി-ജയലളിതമാരുടെ പാര്‍ട്ടി എന്നല്ല,തമിഴ്‌നാട്ടില്‍ നിന്ന്,ഏത്  പ്രാദേശിക പാര്‍ട്ടി ,കേന്ദ്ര മന്ത്രിസഭയില്‍ ചേര്‍ന്നാലും,ഭീഷണി,/ത്യാഗം എത് തന്ത്രം മെനഞ്ഞും,പരമാവധി ആനുകൂല്യങ്ങള്‍ തമിഴ്‌നാടിന്,വാങ്ങിക്കൊടുത്തിരിക്കും.
4   കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട  കേന്ദ്ര മന്ത്രി മാര്‍ കേരളത്തെ,എത്രമാത്രം ആനുകൂല്യപ്പെരുമഴയില്‍,ആറാടിച്ചതെന്ന്,അറിയാമല്ലോ.
 (ഒരു നല്ല തീവണ്ടി പോലും ലഭിച്ചില്ലെന്ന്  ടൈം ലൈനില്‍ മുന്‍പ് എഴുതിയിട്ടുണ്ട്.മാത്രമല്ല,അവര്‍ പോകുന്നത് സ്വന്തം കാര്യ സാധ്യത്തിനെന്നും,അവ എന്തെന്നും,കൃത്യമായി എഴുതിയിട്ടുണ്ട്)
5  ഇവിടെ എഴുതിയ കാര്യങ്ങള്‍ അങ്ങേയറ്റം ശരിയെന്ന് തെളിയിക്കുന്ന ഒരു സത്യം (ആളുടെ പേര്‍ ഓര്‍മയില്ല)   ഭരണ കാര്യത്തില്‍ ജ്ഞാനമുള്ള    ഒരു വ്യക്തി സിന്ദു,ജയശങ്കരന്‍ വക്കീല്‍ ശോഭ സുരേന്ദ്രന്‍,തമിഴ്‌നാട്‌ പ്രതിനിധി,ഷാനിമോള്‍ ഇവര്‍ക്ക് മുന്‍പാകെ പറഞ്ഞു,).
  ''കേന്ദ്ര മന്ത്രിസഭയിലുള്ള 50 MPമാര്‍ എങ്കിലും, സ്വന്തം കാര്യ സാധ്യത്തിന് കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനം ചെലുത്തും.''
  സംശയിക്കണ്ട.
 സിബിഐ വഴി മോഡിയെ കുടുക്കിയതും,കേസുകള്‍ തേയ്ച്ചു മായ്ക്കുന്നതും. ,കേരളത്തില്‍നിന്നുള്ള പീഡനകേസുകളില്‍ കുറ്റവിമുക്തരാകുന്നതും,സുധാകരവചനങ്ങളും,ശശി തരൂര്‍,ചാക്കോ- കുര്യന്‍മാര്‍ വിദഗ്ദ്ധമായി കരുക്കള്‍ നീക്കുന്നതും ഒക്കെ ഈ സമയത്ത് ഓര്‍ക്കുക.
 എന്നിട്ടും,കോണ്ഗ്രസ്, ബിജെപി ഇന്ത്യ നശിപ്പിക്കുന്നുവെന്ന് പറയുന്നു.
രാജ്യത്തിന് ഭീഷണിയായ  5 കോടി ബംഗ്ലാദേശികളെ അവരുടെ  രാജ്യത്തേക്ക് അയച്ച ശേഷം,
ജീവനില്‍ കൊതികൊണ്ട് താഴ്‌വരയില്‍നിന്ന് ഓടിപ്പോയ   4 കോടി കശ്മീരികളെ ,അവരുടെ ജന്മനാട്ടില്‍ എത്തിച്ച ശേഷം,...
  ഇത്തരം ദുര്‍ ഭാഷണം നടത്തിയെങ്കില്‍ ,...എത്ര നന്ന്.
  ആക്രമിക്കുന്നവരെ തിരിച്ചടിക്കാന്‍ 
  നമുക്ക്,അച്ചടക്കമുള്ള സൈന്യമുണ്ട്  . 
,ഇന്ത്യയെന്ന മഹാരാജ്യം എല്ലാ ജാതിമത വര്‍ഗ,മതരഹിതരുടെതുമെന്ന ചിന്ത ഓരോ ഇന്ത്യക്കാരനി ലും ഉള്ള കാലം വരെ,ഇന്ത്യ നശിക്കില്ല.
  കോണ്ഗ്രസല്ലാതെ,മറ്റാര് ഭരിച്ചാലും(പ്രത്യേകിച്ച് ബിജെപി)ഇന്ത്യ നശിച്ചു പോകും എന്ന സ്വാര്‍ത്ഥതയില്‍ നിന്നുള്ള അധികാര ദുര ഉപേക്ഷിക്കൂ

No comments:

Post a Comment