Tuesday 13 May 2014

ആര്‍.ബാലകൃഷ്ണപ്പിള്ള, കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ ,ആര്‍.ബി.ശ്രീകുമാര്‍,ചെങ്ങന്നൂര്‍കാരന്‍ ഗോപിനാഥന്‍ പിള്ള ,വക്കീല്‍ രാമന്‍പിള്ള എന്നീ ഹൈന്ദവ വിരുദ്ധരെ കരുതിയിരിക്കുക.
മുന്നോക്ക സമുദായത്തിലെ ഞങ്ങളെപ്പോലെയുള്ള പാവങ്ങള്‍ക്ക് വിദ്യാഭ്യാസ കാര്യത്തില്‍ മെരിറ്റ നുസരിച്ച് പത്ത് പൈസ കിട്ടട്ടെ എന്ന് കരുതി സ്ഥാപിച്ച മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിരുന്ന്,ഈ ബാലകൃഷ്ണ പിള്ള മഹാന്‍ എന്ത് പ്രവര്‍ത്തനങ്ങള്‍ നടത്തി?
എത്ര പാവങ്ങളെ സഹായിച്ചു?
(ന്യൂനപക്ഷക്കാര്‍ക്ക് ലഭിക്കേണ്ട സ്കോളര്‍ഷിപ്പ്‌,ആനുകൂല്യങ്ങള്‍ഉത്തരവാദപ്പെട്ടവര്‍ കൃത്യമായി അവരിലെത്തിക്കുന്നത് കണ്ട് ഈ മഹാനെപ്പോലുള്ളവര്‍ പഠിക്കട്ടെ.തീര്‍ച്ചയായും,അര്‍ഹിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുക തന്നെ വേണം)
എന്നും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍.
അതുപോലെ,ഈ വ്യക്തിയ്ക്ക് മന്ത്രിസ്ഥാനമല്ലാത്തതൊന്നും വേണ്ട.
ഇത്തരം ,അധികാര ദുര്‍മോഹികള്‍ ,സര്‍ക്കാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കാണിയ്ക്ക കാശില്‍ 5 കോടിയല്ല, 500 കോടിയെടുത്ത് നിരത്തുകള്‍ നന്നാക്കാന്‍ നോക്കിയാലും മിണ്ടില്ല.
കാരണം,സ്വന്തം സുഖം ,താല്പര്യങ്ങള്‍ മാത്രം.
ആ പണം,ക്ഷേത്ര നടയിലെ വൃദ്ധജന്മങ്ങളെ പുനരധിവസിപ്പിക്കാന്‍ വേണ്ടി ചിലവഴിക്കണമെന്ന് പറയാന്‍ ഒരു ഹിന്ദു നാമധാരിയും കേരളത്തില്‍ ഇല്ലേ?.
ബിജെപി യെ എന്നല്ല,ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും കുറ്റപ്പെടുത്താന്‍ തെറ്റുകള്‍ പ്രവര്‍ത്തിച്ച് 'ജയില്‍വാസം'കഴിഞ്ഞ ,ഈ മഹാന് എന്തവകാശം?
അല്ലാ..ബിജെപി,/മോഡി കേരളത്തില്‍,കള്ളത്തരം കാണിച്ച് ഈ മഹാനൊപ്പം ജയിലില്‍ പോയോ?
കുഴിയിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോഴും,ദുഷ്ടത്തരം മാത്രമേ,പ്രവര്‍ത്തിക്കൂ എന്ന് പ്രതിജ്ഞ എടുത്തവര്‍ക്കെതിരെ ,ശക്തമായ എതിര്‍പ്പുകള്‍ സമൂഹത്തില്‍ നിന്ന് തന്നെ ഉണ്ടാകണം.
ഓര്‍മയുണ്ടോ?
പി.സി ജോര്‍ജ് ,യുഡിഎഫ് നിര്‍ത്തിയലോക്സഭാ സ്ഥാനാര്‍ത്ഥികളെപ്പറ്റി അഭിപ്രായം ലൈവ് ആയി പറയാന്‍,ഒരുങ്ങുമ്പോഴേക്കും ,ഖദര്‍ ധാരികളായ കുറെ തടിയന്മാര്‍ ,രാത്രി, ചാനല്‍ ഓഫീസിന് മുന്‍പില്‍,കുറെ കുറുവടിയുമായി,''ഇങ്ക്വിലാബ് സിന്ദാബാദ്''വിളിച്ച് പരിപാടി മുടക്കി,പി.സി.ജോര്‍ജിനെ വാഹനത്തില്‍ തിരിച്ചയച്ചില്ലേ?
(പി.സി .ജോര്‍ജിനെ സത്യം പറയാന്‍ സമ്മതിച്ചില്ല. ഹോ..എന്തൊരു ജനാധിപത്യ മതേതരത്വ കേരളം!)
പെരും കള്ളങ്ങള്‍ ചാനലുകള്‍ വഴി എഴുന്നള്ളിക്കുമ്പോള്‍, അവ ആര് പറഞ്ഞാലും പോയി ''ഇങ്ക്വിലാബ് സിന്ദാബാദ്''വിളിക്കുക.
ഫലം,മേലില്‍, കുരുട്ടുബുദ്ധികള്‍ കള്ളങ്ങള്‍ ചാനലുകള്‍ വഴി എഴുന്നള്ളിക്കാന്‍ ,മടിക്കും.
കെ.എം.രാധ

No comments:

Post a Comment