Tuesday 13 May 2014

Kerala Times
50 minutes ago
Radha Kizhakkematom MalayalamWriter പിണറായി ഇക്കാര്യം മുന്‍പേ അറിഞ്ഞെങ്കില്‍,തിരഞ്ഞെടുപ്പ് ഓര്‍ത്തെങ്കിലും ,ഈ അഭിമുഖം തടയുമായിരുന്നു എന്ന് തോന്നുന്നു.
മമ്മൂട്ടിയുടെ വര്‍ഗീയത തിരിച്ചറിയുക, കൊച്ചിയില്‍ പോസ്റ്ററുകള്‍

കൊച്ചി: നടന്‍ മമ്മൂട്ടിക്കെതിരെ വിവാദ പോസ്റ്ററുകളുമായി ധര്‍മ്മ രക്ഷ യുവവേദി. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് മമ്മൂട്ടി ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവുമായി പോസ
്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമൃതാനന്ദമയി മഠത്തിനെതിരെയുളള വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മുന്‍കൈയെടുത്തത് മമ്മൂട്ടി ആണെന്ന ആരോപണമാണ് പ്രധാനമായും പോസ്റ്ററുകളില്‍ ഉളളത്.
മഠത്തിനെതിരെ ഗുരുതര ആരോപണവുമായി വന്ന ആശ്രമത്തിലെ മുന്‍ അന്തേവാസി ഗെയില്‍ ട്രെഡ്വലുമായി കൈരളി ടി.വി എം.ഡി. ജോണ്‍ ബ്രിട്ടാസ് അഭിമുഖം നടത്തിയത് ചെയര്‍മാന്‍ മമ്മൂട്ടിയുടെ അറിവോടു കൂടിയാണെന്ന ബ്രിട്ടാസിന്റെ പ്രസ്താവനയും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമൃതാനന്ദമയി മഠം, ഒരു സന്യാസിയുടെ വെളിപ്പെടുത്തല്‍ എന്ന പേരില്‍ ഡി.സി ബുക്‌സിന് അഭിമുഖം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയത് മമ്മൂട്ടിയാണെന്നും ധര്‍മരക്ഷായുവവേദി ആരോപിക്കുന്നു.
നടന്‍ മമ്മൂട്ടിയുടെ വര്‍ഗീയത തിരിച്ചറിയുക എന്ന തലക്കെട്ടാണ് പോസ്റ്ററിലുളളത്. പോസ്റ്ററുകള്‍ വ്യാപകമായതോടെ അവ നശിപ്പിക്കാനുളള ശ്രമത്തിലാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍. എന്നാല്‍ പോസ്റ്ററുകളെ കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ ഫാന്‍സ് അസോസിയേഷനോ താരസംഘടനകളോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നടന്‍ മമ്മൂട്ടിയെ അവഹേളിക്കാനും വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുമുളള ബോധപൂര്‍വമുളള ശ്രമം ആണെന്നാണ് താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രതികരണം.
കലൂര്‍, മാതൃഭൂമി, ദേശാഭിമാനി, നോര്‍ത്ത്, ആലുവ തുടങ്ങിയ സ്ഥലങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സംസ്ഥാന പൊലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ചും സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ഡി.ജി.പി
ക്ക് നല്‍കിയിട്ടുണ്ട്.
 — with Padmaja Venugopaland

No comments:

Post a Comment