Saturday 3 May 2014

സര്‍ക്കാര്‍ ഭരിക്കുന്ന ക്ഷേത്രങ്ങളില്‍ ഒരു നാണയത്തുട്ട് പോലും കാണിയ്ക്ക അര്‍പ്പിക്കരുത്.
ഹൈന്ദവ വിശ്വാസികള്‍ നല്‍കുന്ന കാണിയ്ക്ക പൊന്നും പണവും കൂമ്പാരമെടുത്ത്, കേരളം ഇക്കാലം വരെ ഭരിച്ച ന്യൂനപക്ഷ സംരക്ഷക - അവിശ്വാസി സര്‍ക്കാരുകള്‍,ക്ഷേത്ര സ്വത്തും,ധനവും കൊള്ളയടിച്ചു.കള്ളക്കണക്കുകള്‍ ഉണ്ടാക്കി,നമ്മുടെ കാണിയ്ക്കപ്പണം,വക മാറി ചിലവഴിച്ചു.
ഇതര മതസ്ഥര്‍ അവരുടെ ആരാധനാലയങ്ങളിലേക്ക് ഒഴുകുന്ന കോടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,(എഞ്ചിനീയറിങ്ങ്,മെഡിക്കല്‍,ഐടി കൂറ്റന്‍ കോളജുകള്‍ , വൃദ്ധ സദനങ്ങള്‍)കൂണ്‍‌ പോലെ നാട് മുഴുവന്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കുമ്പോള്‍, ശരിയായ നേതൃത്വമോ ,മാര്‍ഗ ദര്‍ശനമോ ലഭിക്കാത്ത ഹൈന്ദവര്‍, കുടുംബ പ്രശ്നങ്ങള്‍ തീരാന്‍, ശാന്തി,സമാധാനം, ആഗ്രഹിച്ച് പണം കാണിയ്ക്കയായി അര്‍പ്പിക്കുന്നു.
പഠിച്ച് ബിരുദവും,ബിരുദാനന്തര ബിരുദവും എടുത്ത് യഥാര്‍ത്ഥ അറിവ് നേടിയവര്‍, സംവരണമോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കാതെ , കണ്ണീരില്‍ ജീവിതം തള്ളുന്നു.
ഫലം നിരാശ, പ്രതികാരം,കുടുംബജീവിതത്തില്‍ വിള്ളലുകള്‍.
അച്ഛന്‍റെ സ്വത്ത് ലഭിക്കാന്‍ ,മകള്‍ കാമുകനുമായി ചേര്‍ന്ന് പിതാവിനെ കൊന്ന് വയലില്‍ ചവുട്ടി താഴ്ത്തുന്നു.
മദ്യപാനം,.കടം,ജപ്തി,ആത്മഹത്യ..അങ്ങനെ എത്രയോ ഹിന്ദു കുടുംബങ്ങള്‍ അനാഥമാകുന്നു.
ഇതര മതസ്ഥരുടെ വീടുകളില്‍ ,മുകളില്‍പ്പറഞ്ഞ കാര്യങ്ങള്‍ വളരെ കുറവ് മാത്രം സംഭവിക്കുന്നതെന്തു കൊണ്ട്?
സാമ്പത്തിക സുരക്ഷിതത്വം കാരണം.
അതുകൊണ്ട്,മേലില്‍ ഹൈന്ദവ വിശ്വാസികള്‍ സര്‍ക്കാര്‍ ഭരിക്കുന്ന ആരാധനാലയങ്ങളില്‍ ഒരു പത്ത് പൈസ കൊടുക്കരുത്.
ഉമ്മന്‍ചാണ്ടി.വിഎസും കൂട്ടരും അങ്ങനെ ഭക്തരെ വഞ്ചിച്ച് കാശ് തട്ടണ്ട.
പ്രത്യേകിച്ച് കേരളത്തിലെ സര്‍ക്കാര്‍ നേരിട്ട് ഭരണം നടത്തുന്ന ക്ഷേത്രങ്ങളിലെ ദൈവങ്ങള്‍ വിശ്വാസികളായ ഞങ്ങളോട് (ഇന്നലെ ക്ഷേത്ര ദര്‍ശന ത്തിനു പോയപ്പോള്‍)പ്രത്യേകം പറഞ്ഞു..
''വിഡ്ഢികളായ ഭക്തരോട് പറയൂ...
ഞങ്ങള്‍ക്ക് ഒരു ചില്ലിക്കാശ് വേണ്ട.അത്,അനാഥര്‍ക്ക് ,ക്ഷേത്രനടയില്‍ അന്തിയുറങ്ങാന്‍ ഇടമില്ലാത്ത വൃദ്ധ ജന്മങ്ങള്‍ക്ക് കൊടുക്കൂ.
ഇതര മതസ്ഥര്‍ നടത്തുന്ന ആരാധനാലയങ്ങള്‍ക്ക് മുന്‍പില്‍,നിരത്തില്‍ ഒരൊറ്റ അനാഥവൃദ്ധ ജന്മങ്ങള്‍ ,സഹായത്തിനായി നില്പുണ്ടോ ''എന്ന്.
ദൈവങ്ങള്‍ അരുളിയ സത്യം,നാം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക.
ആശംസകള്‍.
കേ.എം.രാധ

No comments:

Post a Comment