Saturday 17 May 2014

വിഘടനവാദവും തീവ്രവാദവും പ്രോത്സാഹിപ്പിച്ചു കൊണ്ട് പാകിസ്ഥാൻ സമാധാനത്തെക്കുറിച്ച് സംസാരിക്കേണ്ട;നിതിൻ ഗഡ്കരി
ഭാരതത്തിൽ വിഘടനവാദവും തീവ്രവാദവും പ്രോത്സാഹിപ്പിച്ചു കൊണ്ട് സമാധാനത്തെക്കുറിച്ച് സംസാരിക്കേണ്ടന്ന് പാകിസ്ഥാനോട് ബി ജെ പി. ഇന്ത്യൻ സൈനികരുടെ തലവെട്ടുകയും ഇന്ത്യയിൽ നിരപരാധികളുടെ ജീവൻ കവർന്നെടുക്കുകയും ചെയ്തുകൊണ്ട് ഇനി മുൻപ്പോട്ട് പോകാൻ പാകിസ്ഥാന് കഴിയില്ലെന്നും ബി ജെ പി യുടെ മുൻപ്രസിഡന്റ്‌ ആയ നിതിൻ ഗഡ്കരി ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി
.
ലോക്സഭ ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ "ഹെഡ് ലൈൻസ് ടുഡേ" ചാനൽ നടത്തിയ ചർച്ചക്കിടയിലായിരുന്നു ഗഡ്കരിയുടെ പരാമർശങ്ങൾ .പാകിസ്ഥാനിൽ നിന്നുള്ള അതിഥികളും ചർച്ചയിൽ ഉണ്ടായിരുന്നു .
"സമാധാനം ഞങ്ങളും ആഗ്രഹിക്കുന്നു .പക്ഷെ ഇന്ത്യയിൽ സമാധാനഭംഗം ഉണ്ടാക്കിയിട്ട് അത് വേണ്ട .സൈനികരുടെ തലവെട്ടിയാൽ അനങ്ങാപ്പാറ നയം സ്വീകരിക്കാൻ ഇന്ത്യ ഇനി ഭരിക്കുന്നത്‌ മൻമോഹൻ സർക്കാർ അല്ലന്ന് പാകിസ്ഥാൻ ഓർക്കണം ,"ഗഡ്കരിആഞ്ഞടിച്ചു .
പാകിസ്ഥാൻ ന്യൂക്ലിയർ ശക്തി ആണെന്ന് ഓർമ്മിപ്പിച്ച പാക്‌ പ്രതിനിധിക്ക് ചുട്ട മറുപടി കൊടുക്കാനും ഗഡ്കരി മറന്നില്ല ."മൂന്നു യുദ്ധങ്ങളുടെ അനുഭവം നിങ്ങൾക്കുണ്ട്‌ .സമാധാനത്തിനും യുദ്ധത്തിനും ഞങ്ങൾ തയ്യാറാണ് എന്തു വേണമെന്ന് നിങ്ങളുടെ പ്രവർത്തി പോലിരിക്കും ,"ഗഡ്കരി പറഞ്ഞു

Join►►► കുരുക്ഷേത്ര —
VERY,VERY VALUABLE WARNING AGAINST PAKISTAN.BECAUSE,OUR SOLDIERS ARE ,PRECIOUS GEMS,WHO PROTECT OUR GREAT NATION By DAY AND NIGHT,WITHOUT failure.K.M.RADHA
Like ·  · Stop Notifications · Promote · 
  • 1
  • Radha Kizhakkematom MalayalamWriter രാജ്യസ്നേഹം തൊട്ട് തെറിയ്ക്കാത്ത കേരളത്തിലെ ഇരു മുന്നണികള്‍.അന്ന്,തല വെട്ടല്‍ നടന്ന ശേഷം,TWITTER,TIMES OF INDIA യിലെ വായനക്കാരുടെ അഭിപ്രായങ്ങളില്‍ പോയി പലവട്ടം എഴുതി.കോഴിക്കോട് കടപ്പുറത്ത്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിറഞ്ഞ വേദിയില്‍ സംസാരിക്കുന്നസമയത്ത്,അകലെ, സന്ധ്യാനേരത്തെ കടല്‍ക്കാറ്റില്‍ ഉലഞ്ഞ്,നടക്കുമ്പോള്‍,മകള്‍ തന്ന മൊബൈല്‍ ഫോണില്‍ ആ കാഴ്ച കണ്ടു.മിഴികള്‍,കലങ്ങി.അഫ്ഗാനിസ്ഥാനിയെ നിക്കാഹ് കഴിച്ചു എന്ന അപരാധത്തിന്‍റെ പേരില്‍,കല്‍ക്കൊട്ടക്കാരി സുഷ്പിതയെന്ന എഴുത്തുകാരിയെ (ഭര്‍ ത്താവിനെ കെട്ടിയിട്ട്)താലിബാനികള്‍ അഫ്ഗാനിസ്ഥാനില്‍ വെച്ച് വെടിവെച്ചു കൊന്നു.കേരളത്തിലെ മനുഷ്യാവകാശ ,പ്രേമി സ്ത്രീ സംഘടനകള്‍,രാഷ്ട്രീയക്കാര്‍ ഒരക്ഷരം മിണ്ടിയില്ല.മലാലയുക്കും ,സദ്ദാമിനും കൊടുക്കുന്ന പരിഗണന പോലും,സ്വന്തക്കാരോടില്ല.അതാണ്‌,കേരളീയര്‍

No comments:

Post a Comment