Tuesday 27 May 2014

നീണ്ട വര്‍ഷങ്ങളിലെ സാഹിത്യ വനവാസം,വായനയ്ക്കും, ജീവിതാനുഭവങ്ങള്‍ക്കും പങ്കിട്ട  ശേഷം
വീണ്ടും വസന്തകാലം മോഹിച്ച് വന്നപ്പോള്‍
,....അവഗണന,പുച്ഛ-പരിഹാസങ്ങളുടെ കൂരമ്പിനൊപ്പം....
'നിങ്ങളാരാണ്..ഹേ,ഇ.എം.രാധ,..എന്‍.കെ.രാധയെ കേട്ടിട്ടുണ്ട്.
ഞങ്ങള്‍,പുതു തലമുറക്കാര്‍, കഥകള്‍,കവിതകള്‍,വായിച്ച് പരിചയമുള്ളവര്‍!
കെ.എം.രാധയോ?അതാര്?നിങ്ങളെപ്പറ്റി ഇന്നുവരെ ആരും കേട്ടിട്ടില്ല'' സോഷ്യല്‍ നെറ്റ് വര്‍ക്ക് -ഫേയ്സ് ബുക്ക് വഴി കടുക് വറുക്കും ശകാരം.
പുറത്ത് നിന്ന്, കേരള എഴുത്താളര്‍ വിലയിരുത്തി..
''കഥയെഴുതാനറിയില്ല .ജനത്തിന് മുന്‍പില്‍,'വല്യ ആളാകാന്‍''വേണ്ടി,ഇപ്പോള്‍,സാമൂഹ്യ പ്രവര്‍ത്തക എന്ന പേരില്‍ മതവര്‍ഗീയം പടര്‍ത്തി,ചരിത്രമറിയാതെ വെറുതെ രാഷ്ട്രീയലേബലില്‍
''അതുമിതും''ഫേയ്സ്ബുക്ക് വഴി എഴുതുന്നു.ഇതൊക്കെ,കൈവശം കരുക്കള്‍ തീരുമ്പോള്‍ നിലയ്ക്കും.''
തുടങ്ങിയ അനേകം അഹങ്കാര ,എതിര്‍ സ്വരങ്ങള്‍ കേട്ട് പകച്ചു നിന്നു.
വല്ലപ്പോഴും എഴുതുന്ന ''സാഹിത്യം''ചവറ്റുകുട്ടയില്‍ ,എത്തിയതായി ,കൃത്യ വിവരം കിട്ടി.
പുസ്തകപ്രസിദ്ധീകരണമോഹവുമായി,ചെന്നിടത്തെല്ലാം,അനുഭവം ഒട്ടും സന്തോഷപ്രദമല്ലായിരുന്നു.
ഒടുവില്‍...
...ഇതാ, ഒരു കാസര്‍ഗോഡ്‌ സ്വദേശി കവി,സഹൃദയന്‍ ,മുന്‍പ് കേട്ടും,അറിഞ്ഞും പരിചയവും ഇല്ലാത്ത ഒരജ്ഞാതന്‍ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നു.
മുന്‍പ്, കഥകള്‍,വായിച്ചിട്ടുണ്ടെന്നറിയിക്കുന്നു.
'ദര്‍ശന'ചാനലില്‍ ഒരു അഭിമുഖം തരുന്നു.ജീവിതകഥയിലെ ചില താളുകള്‍ തുറക്കാന്‍ സഹായിക്കുന്നു.
പിന്നീട്,ചിത്രരശ്മി'' പുസ്തകപ്രകാശനത്തിന് (ദര്‍ശന' ചാനല്‍ പ്രൊഡ്യൂസര്‍ പദവി ഒരു ദിവസത്തേക്ക് മാറ്റി വെച്ച് അവധിയെടുത്ത്)വന്ന്,കോഴിക്കോട് മേയറും, കോഴിക്കോട് ഗവ:ആര്‍ട്സ്&സയന്‍സ് കോളേജില്‍ എന്‍റെ ചരിത്രാദ്ധ്യാപികയുമായ എ.കെ.പ്രേമജ ടീച്ചറില്‍ നിന്ന്
''കടലിരമ്പം സാക്ഷി''(ചെറുകഥാ സമാഹാരം.കെ.എം.രാധ)
ഏറ്റുവാങ്ങുന്നു.
കഥയെപ്പറ്റി സംസാരിക്കുന്നു.
''സുഗതകുമാരി വ്യാകുലപ്പെടുന്നു'എന്ന കഥയിലെ കഥാപാത്രമായ
സുഗതകുമാരി ,കുട്ടികളോട്
''ഒരു താരകയെ കാണുമ്പോളത് രാവ് മറക്കും..'' ആര്‍ എഴുതിയെന്ന് ചോദിച്ചപ്പോള്‍,(സുഗതകുമാരിയുടെതെന്നറിയാതെ)
'പനച്ചൂരാന്‍'എന്ന മറുപടി കേട്ട്,
മലയാള സാഹിത്യത്തില്‍,കൌമാരക്കാര്‍ക്കുള്ള അജ്ഞതയില്‍, അവര്‍ വേവലാതിപ്പെടുന്നു.
തുടര്‍ന്ന്,എന്‍ഡോസള്‍ഫാന്‍ ക്രൂരതയില്‍ തല വീര്‍ത്ത,കൈകാലുകള്‍ ശോഷിച്ച മുതിര്‍ന്നവര്‍,കുഞ്ഞുങ്ങളായി രൂപപരിണാമം വന്ന നല്ലൊരു കവിത വായിച്ച്,കേള്‍വിക്കാരുടെ മനസ്സില്‍,പുകച്ചിലുണ്ടാക്കുന്നു.
നാലപ്പാടന്‍ പദ്മനാഭന്‍....
ഒരു പാട് നന്ദി.കടപ്പാട്.സാഹിത്യത്തെ സ്നേഹിക്കുന്നവര്‍,എന്‍റെ എഴുത്ത് ഇഷ്ടപ്പെടുന്നവര്‍ എല്ലാം തന്നെ ഈ' എള്ളോളം കപടതയില്ലാ.നിഷ്കളങ്ക സുഹൃത്തിനെ അനുമോദിക്കുക.
എന്നും,ഉയര്‍ച്ചയുടെ വഴികള്‍ കീഴടക്കാന്‍,ദൈവം സഹായിക്കട്ടെ.
പ്രാര്‍ത്ഥനയോടെ
കെ.എം.രാധ
(നാലപ്പാടന്‍ പദ്മനാഭനും,കഥകള്‍ ഇഷ്ട പ്പെടുന്നവര്‍ക്കും വേണ്ടി ഒരു കഥ നാളെ ഈ ചുവരില്‍ പതിയ്ക്കുന്നതാണ്.)

No comments:

Post a Comment