Monday 26 May 2014

പട്ടാഭിഷേകം കഴിഞ്ഞു, മോഡി, ഇനി ഭാരത ചക്രവര്ത്തി……………….gs kallopara

സാർക്ക്‌ രാഷ്ട്രത്തലവന്മാർ എല്ലാം, ഭാരത ഭൂഖണ്ഡ ചക്രവര്ത്തി യുടെ സ്ഥാനരോഹണത്തിന് എത്തി...
അതെ, അക്ഷരാർത്ഥത്തിmorthൽ ഇത് ഒരു അശ്വമേധം ആയിരുന്നു.. ഒറ്റയാൾ പട്ടാളം ആയി പട നയിച്ചു, ഭാരതത്തിന്റെ   ഓരോ മുക്കിലും മൂലയിലും ആ യാഗാശ്വമായി നായകൻ തന്നെ എത്തി...
മറ്റു തെരെഞ്ഞുടുപ്പുകളിൽ നിന്നും വ്യത്യസ്തമായി, വികസനം എന്ന മന്ത്രമോതി, ശ്രേഷ്ഠ ഭാരതം എന്ന മുദ്രാവാക്യം മുന് നിരത്തിയാണ് അദ്ധേഹം പട നയിച്ചത്..കുടുംബാധിപത്യത്തിനു എതിരെ, അഴിമതിക്കും കെടു കാര്യസ്ഥതയ്ക്കും   എതിരെ ആയിരുന്നു ആ പാഞ്ചജന്യം മുഴങ്ങിയത്.., ഇവിടെ പാര്‍ത്ഥ സാരഥി,ഉം അര്‍ജുനനും ഒരാൾ തന്നെ ആയി മാറി…
ഗുജറാത്ത്, എന്ന സംസ്ഥാനം ഭൂകമ്പത്തിൽ പാടെ തകര്ന്നടിഞ്ഞു..അതിനെ പുനര്നിര്മിച്ച്ചു കൊണ്ടാണ് ശ്രീ മോഡി പ്രവേസിക്കുന്നത്..പിന്നീട്, പഞ്ചാമൃതം പദ്ധതി ആവിഷ്കരിച്ചു, ഓരോ മേഘലക്കും ഊന്നൽ നല്കി..ഈറ്റവും പിന്നോക്കാവസ്ഥയിൽ ഉള്ളവര്ക്ക് പോലും നല്ല വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം ഉണ്ടാകി..നഷ്ടത്തിലായിരുന്ന, വൈദ്യുതി ബോർഡ്‌ – നെ, ലഭാത്തിലാക്കുകയും വൈദ്യുതി എല്ലായിടത്തും തടസ്സങ്ങളിൽ ഇല്ലാതെ ലഭ്യമാകുകയും ചെയ്തു. കൃഷി ക്കാരെയും വ്യവസായികളെയും ഒരേ പോലെ സംരക്ഷിച്ചു. വികസന കാര്യത്തിൽ, തടസ്സമായ  പുതുതായി നിര്മിച്ച ആരാധനാലയങ്ങൾ പോലും എടുത്തു മാറ്റി..കലാപത്തിന്റെ പേരില് വേട്ടയാടാൻ ശ്രമിച്ചിട്ടും തളര്ന്നു മാറിനിന്നില്ല..അനുയോജ്യരായവരെ, കണ്ടെത്തി, ഇരുത്തേണ്ട സ്ഥാനങ്ങളിൽ ഇരുത്തി..കാര്ഷിക ശാസ്ത്രജ്ഞരെ കൃഷി യിടങ്ങളിൽ എത്തിച്ചു.അഴിമതി പാടെ ഇല്ലാതാക്കി..തീരുമാനങ്ങൾ വേഗത്തിൽ എടുത്തു..ഒരു സംസ്ഥാനം ആദ്യമായിപോര്‍ട്ടുകള്‍  നിര്മിച്ച്ചതും ഗുജറാത്തിലാണ്.. 
  ഇതൊക്കെയാണ് ഗുജറാത്ത് വികസന മാതൃക..ആ ചെയ്തു കാണിച്ചത് വെച്ചാണ് അദ്ദേഹം വോട്ട് പിടിച്ചത്..ഭൂരിപക്ഷത്തെയും ന്യുനപക്ഷത്റെയും വേര്തിരിച്ച്ചു കണ്ടില്ല..അനാവശ്യ ആനുകൂല്യം ആര്ക്കും നല്കിയില്ല..ആണ് കൂല്യങ്ങൾ എല്ലാവര്ക്കും ഒരുപോലെ നല്കി. സാമ്പത്തികം മാത്രം മാതൃകയാക്കി..
ഈ, തെരെഞ്ഞുടിപ്പിൽ ഓരോരുത്തരും മോഡി എന്ന പേര് ചര്ച്ച ചെയ്തു..സാങ്കേതിക വിദ്യ എല്ലാ അർത്ഥത്തിലും,  അദ്ദേഹം പ്രയോജനപ്പ്ടെത്തി..യുവാക്കളെയും , ദുര്ബല വിഭാങ്ങളെയും മദ്യ വര്ഗത്തെയും മത പരിഗണ ഇല്ലാതെ ആക്ര്ഷിക്കാൻ സാധിച്ചു. അക്ഷരാ ര്ത്തത്ത്തിൽ , ആ യാഗശ്വ ത്തിന്റെ വരവിൽ മറ്റുള്ളവര്‍ പകച്ചു നില്ക്കുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഒരു കോണ്‍ഗ്രസ് ഇതര സർക്കാർ തനിച്ചു ഭൂരിപക്ഷത്തോടെ അധികാരമേല്‍ക്കുന്നത്
സാധാരണക്കാരിൽ സാധാരണക്കാരൻ ആയി ജനിച്ചു.ചായ വിറ്റു നടന്നു..സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിച്ചു ജീവിച്ചു..ഉന്നത വിദ്യാഭ്യാസവും എടുത്തു പറയാൻ തക്കവണ്ണം ഉള്ള കുലമഹിമയോ ഇല്ല. എന്നാൽ, ഭാരതീയ തത്വ ശാസ്ത്രങ്ങൾ പഠിച്ചിട്ടുണ്ട്. കാട്ടാളനെ  വാല്മീകി മാമുനി ആക്കിയ പാരമ്പര്യം, തേര്‍ത്തട്ടില്‍  തളര്ന്നു വീണ അര്ജുന നെ, വില്ലാളി വീരനാക്കിയ പാരമ്പര്യം, ഗുഹൻ എന്ന ആദിവാസി രാജാവിനെ, നെഞ്ചോട്‌ ചേര്ത്ത് നിര്‍ത്തിയ പാരമ്പര്യം, ആ പരമ്പര യിൽ നിന്നുമൊരാള്‍ കൂടി.. രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ , സമാജ സേവനം തുടങ്ങി.സംഘം 90- വയസ്സ് പൂർത്തിയാക്കുമ്പോൾ, സംഘത്തിനും ഇത് അഭിമാന നിമിഷം. കശ്മീരിലെ,റെയിൽവേ   ട്രാക്കിൽ അജ്ഞാതമൃത    ശരീരമായി മാറിയ, ശ്യാമപ്രസാദ് മുഖര്‍ജി യെ പോലുള്ളവരുടെ ബലിദാന ത്തിന്റെ ,അറിയപ്പെടാതെ പോയ അനേകായിരം ബാലിദാനികളുടെ  സ്വപ്ന സാക്ഷാത്കാരം
mori
ഒരു പട്ടാളക്കാരന്റെ മകനായി ജനിച്ചു ശൂന്യതയിൽ നിന്നും ഒരു സാമ്രാജ്യം സ്ഥാപിച്ച ശിവാജി മഹാരാജാവിനെ പോലെയാണ് ശ്രീ നരേന്ദ്ര മോഡി..സാധാരണക്കാരനായി, പിന്നോക്ക വിഭാഗത്തിൽ, ജനിച്ചു. രാഷ്ട്രത്തിനു വേണ്ടി കുടുംബം പോലും വേണ്ടെന്നു  വെച്ചു..( 7 വർഷത്തിൽ അധികം ഭാര്യാഭര്‍ത്താക്കന്മാര്‍   മറ പിരിഞ്ഞു കഴിഞ്ഞാൽ, വിവാഹ ബന്ധം  സ്വയം  വേര്പെട്ടതായി കണക്കാക്കാം) . അധികാര സ്ഥാനങ്ങളിലേക്ക് ഒരു ബന്ധുവിനെയും പ്രവേശിപ്പിച്ചില്ല.. അമ്മയെ, മറന്നും ഇല്ല

രാഷ്ട്രം, അദ്ദേഹത്തില്‍ നിന്ന്  പ്രതീക്ഷിക്കുന്നത് വലിയ കാര്യങ്ങളാണ് ..ശ്രീ കലാമിന്റെ സ്വപ്നം ഉണ്ട്.
ഇന്ത്യ 2020- വികസിത ഇന്ത്യ. ഈ, നൂറ്റാണ്ട്  ഭാരതത്തിന്‍റെതാണ് എന്ന് ലോകത്തിനു മുന്നില് തെളിയിക്കാനുള്ള അവസരമാണിത്. കഴിവുള്ള, ധാരാളം പേര് ഇവിടെ ഉണ്ട്. അവരില്‍    പലരും ഉയര്ന്നു വരുന്നില്ല, അല്ലെങ്കിൽ വരാൻ സമ്മതിക്കുന്നില്ല. 
ഇതൊക്കെ ഒരു ദിവസം കൊണ്ട് മാറും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ഒരു മാറ്റത്തിന്റെ ദിശാബോധം നല്കാൻ സാധിക്കും..
  അതിലൂടെ നീങ്ങാൻ കഴിയും.കഴിയണം. 60 വര്ഷം , കഴിയതിര്ന്നതിന്റെ തുടക്കം എങ്കിലും 60 മാസം കൊണ്ട് കഴിയും , കഴിയണം. ഓരോ ഭാരതീയനും, ഞാൻ, ഭാരതീയൻ എന്നതിൽ അഭിമാനിക്കുന്നു എന്ന് ഉള്ളിൽ തട്ടി ഓരോരുത്തര്ക്കും പറയാൻ കഴിയണം..അതെ, നമുക്കും പ്രാര്‍ത്ഥിക്കാം. ,“അമരം ആവണം എന്റെ രാഷ്ട്രം,വിശ്വ വിശ്രുതി നേടണം…വിശ്വ ശാന്തി വളര്ത്ത്തുവാൻ അവൾശക്തി ശാലിനി ആവണം..”..വികസിത ഭാരതത്തിനു ഒപ്പം നമുക്കും നീങ്ങാം..എല്ലാ, ആശംസകളും ആയി, പിന്തുണയും ആയി..അണ്ണാൻ കുഞ്ഞും തന്നലവത് ചെയ്യാൻ ഒരുങ്ങട്ടെ…

No comments:

Post a Comment