Tuesday 27 May 2014

ഡോക്ടര്‍.സുജ ശ്രീകുമാര്‍ അയച്ചു തന്ന ''ഇത്ഥമോരോന്നു ചിന്തിച്ചു ചിന്തിച്ചു''കുറുങ്കവിതകള്‍ വായിച്ചു.
കുഞ്ഞുണ്ണി കവിതകളുടെ ചുവട് പിടിച്ചെഴുതിയ നാല് വരി കവിതകള്‍. ആകപ്പാടെ ഇഷ്ടപ്പെട്ടു .
പക്ഷേ...സുജ,കുറെക്കൂടി വലുപ്പത്തിലുള്ള കവിതകള്‍ എഴുതണമെന്നാണ്,അഭിപ്രായം.
1 ''വെട്ടിലായി'എന്ന കവിത
.................................................................................
'കാട്ടിലെ വീട്ടി
കട്ടു വെട്ടി
വീട്ടിലെ കട്ടിലാക്കി
വെട്ടിലായി.''
........................................................................
2 'കുമ്പസാരം''
നുണ പറയാനും
നിണമൊഴുക്കാനും
നാണമില്ലാത്തോരുടെ
നാട്ടിലിരിക്കുന്നു
നാണംകെട്ടൊരു ഞാന്‍''
പ്രാചീന-ആധുനിക കവിത്രയങ്ങള്‍
(ചെറുശ്ശേരി,എഴുത്തച്ഛന്‍,കുഞ്ചന്‍ നമ്പ്യാര്‍/കുമാരനാശാന്‍,വള്ളത്തോള്‍ നാരായണ മേനോന്‍,ഉള്ളൂര്‍.എസ്.പരമേശ്വരയ്യര്‍/(പി,ശ്രീ,ജി, ഇടശ്ശേരി,ഒ.എന്‍.വി )പിന്നെ,ഇഷ്ടപ്പെട്ട കവിതകള്‍ പേര്‍ത്തും പേര്‍ത്തും വായിച്ച്, അനുഭവങ്ങളിലൂന്നി മുറുക്കം,ഇണക്കമുള്ള ,തുടം വെച്ച രചനകള്‍ നിര്‍വഹിച്ച് നീലാകാശത്ത്,കുഞ്ഞരിപ്രാവാകാന്‍ ,സുജയ്ക്ക് കഴിയട്ടെ.
സ്നേഹാശംസകള്‍.
കെ.എം.രാധ
DrSuja Sreekumar

No comments:

Post a Comment