Tuesday 13 May 2014

കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍, യുഡിഎഫിന് മുന്‍‌തൂക്കം?
കൂടുതല്‍ സീറ്റുകള്‍ കിട്ടാന്‍ സാധ്യതയില്ലെന്ന് പലയിടങ്ങളില്‍ നിന്ന് കേള്‍ക്കുന്നു.
അഥവാ ലഭിച്ചാല്‍....
കേരളീയരായ സാക്ഷരവോട്ടര്‍മാര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.!
ചുവടെയുള്ള കാര്യങ്ങള്‍ വായിക്കുക.
അതാണ്‌ ,മുന്‍കൂട്ടി അഭിനന്ദന പൂച്ചെണ്ടുകള്‍ സമര്‍പ്പിച്ചത്.
മുഖ്യമന്ത്രി,താങ്കള്‍ എന്തിന് സാധാരണക്കാരെ ദ്രോഹിക്കുന്നു?
എന്തുവന്നാലും,കേരളത്തിലെ ഇട നിരത്തുകള്‍ മുഴുവന്‍ കുരുതിക്കളമായാലും ,പരിസ്ഥിതി നശിച്ചാലും ,ആറന്മുള വിമാനത്താവളം പണിയുമെന്ന് മുഖ്യനും,ആഭ്യന്തരനും..
റോഡ്‌ നന്നാക്കാനുള്ള ടാര്‍ മുഴുവന്‍ കട്ടുകടത്തി ,അന്യ സംസ്ഥാനങ്ങളിലെത്തിയത് ,മുഖ്യന്‍ അറിഞ്ഞില്ലേ ?
കഴിഞ്ഞ ദിവസം,കരിങ്കല്‍ ക്വാറികളില്‍ സ്ഫോടനം നടത്തുമ്പോള്‍,വീട് കുലുങ്ങി,വിള്ളലുകള്‍ വീണ വീടിനകത്ത് നിന്ന് ഒരു വീട്ടമ്മ പൊട്ടിക്കരഞ്ഞു.ബ്ലേഡ് മാഫിയ കൊണ്ട് എത്രയോ കുടുംബങ്ങള്‍ ആത്മഹത്യകള്‍ ചെയ്യുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും മിനിമം യോഗ്യതയില്ലാത്ത (എംബിബിഎസ്)വര്‍ ഡോക്ടര്‍മാരായി വിലസുന്നത് പല തവണ ഈ ചുവരില്‍ എഴുതിയിട്ടുണ്ട്.
മനോരമ ചാനല്‍ ഞങ്ങള്‍ ഡോക്ടര്‍മാരുടെ യോഗ്യത സംബന്ധിച്ച് എഴുതിയത് ,ഗവേഷണം നടത്തി ശരിയെന്ന് ചാനല്‍ റിപ്പോര്‍ട്ട് വായിച്ചില്ലേ?
പി.സി .ജോര്‍ജ് പറയുന്നത് പോലെ 'താങ്കള്‍ എന്തിന് ,രണ്ടാം ക്ലാസ്സും,ഗുസ്തിക്കാരെയും( പേര്‍സണല്‍ സെക്രട്ടറിമാരുടെ ചുമതലകള്‍ നല്‍കിയത് പോലെ)യോഗ്യതകള്‍ ഇല്ലാത്തവരെ വൈസ് ചാന്‍സലര്‍മാരായി നിയമിക്കുന്നു?
523 ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഓഫീസര്‍മാരെ സംരക്ഷിക്കുന്നു?
വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത് കുളമാക്കിയ,മാതൃഭാഷ പോലും തെറ്റില്ലാതെ എഴുതാനറിയാത്ത യുവതലമുറയെ സൃഷ്ടിച്ചതിന് കാരണക്കാരെന്ന് കേരളീയര്‍ വിശ്വസിക്കുന്ന ''മുസ്ലിം ലീഗ്''ന്‍റെ ആധിപത്യം ''വിദ്യാഭ്യാസ''കാര്യത്തിലെങ്കിലും ഇല്ലായ്മ ചെയ്യാന്‍,താങ്കള്‍ക്ക് കഴിയുമോ?
കെ.എം.രാധ
8Like ·  · Stop Notifications · P

No comments:

Post a Comment