Friday 28 March 2014

തൃശ്ശൂര്‍കാരനായ ശ്രീ എന്‍.വി.ശങ്കരന്‍റെ വാക്കുകളോട് യോജിക്കുന്നവര്‍ 'ലൈക്'/അഭിപ്രായം എഴുതുക
സാറയും ധനപാലനും ജയദേവനും ജയിക്കെണ്ടതിനേക്കാൾ പ്രധാനം ശ്രീശൻ മാസ്റ്റർ ജയിക്കേണ്ടതാണ് എന്നാണു എന്‍റെ അഭിപ്രായം.
അതിരിക്കട്ടെ, മാതാ അമൃതാനന്ദമയി വിവാദത്തിൽ ഇവർ ആരുടെ പക്ഷത്തായിരുന്നു? ഞാൻ "അമ്മ"യുടെ ഒരു ഭക്തനൊന്നും അല്ല. അവരെ കണ്ടിട്ടുപോലും ഇല്ല. എങ്കിലും അവരുടെ സദ്പ്രവർത്തികളെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. എന്നെപ്പോലെ സാധാരനക്കാര്ക്ക് ചെയ്യാൻ കഴിയാത്ത വലിയ
വലിയ സേവന പ്രവർത്തനങ്ങൾ. അവരുടെ ആ സേവനങ്ങളെ അഭിനന്ദിക്കണം എന്നോ അംഗീകരിക്കണം എന്നോ പറയുന്നില്ല, പക്ഷെ, അമ്മയെ അവഹേളിക്കുന്നവർക്കെതിരെ ഒന്ന് പ്രതിഷേധിക്കുകയെങ്കിലും ചെയ്യാമല്ലോ
.............................................................................................
.നല്ല ഒരു എഴുത്തുകാരിയാണെന്നതൊഴിച്ചു, ശ്രീമതി സാറാ ജോസെഫിനെപ്പറ്റി കാര്യമായൊന്നും എനിക്ക് അറിയില്ല. ഇവരെഴുതിയത് എന്തൊക്കെയോ ചിലത് മുൻപ് എപ്പോഴോ ഞാൻ വായിച്ചിട്ടുമുണ്ട്. പക്ഷെ, എന്‍റെ വോട്ട് എന്തായാലും ഇവർക്കല്ല. അതിനു കാരണം അവർ ആപ്പിലാണെന്നത് തന്നെയാണ്. BJP സ്ഥാനാർത്ഥിയായ കെ.പി.ശ്രീശൻ മസ്റ്റരെപ്പറ്റി ഞാൻ മുൻപ് കേട്ടിട്ടുപോലുമില്ല. എങ്കിലും എന്‍റെ വോട്ട് ശ്രീശൻ മാസ്റ്റർക്കുള്ളതാണ്. മോദിജിക്കു ശക്തിപകരാൻ BJP സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് ഓരോ രാജ്യസ്നേഹിയുടെയും കടമയാണെന്ന് ഞാൻ കരുതുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് അമേരിക്കയിലേതുപോലെ presidential model അല്ല. അതുകൊണ്ട്, സുസ്ഥിരമായ ഒരു സർക്കാരുണ്ടാകണമെങ്കിൽ വോട്ട് നൽകേണ്ടത് ഒരു വ്യക്തിക്കല്ല, പാർട്ടിക്കാണ്. അല്ലെങ്കിൽ, മോദിജിക്കും, മന്മോഹനെപ്പോലെ മറ്റു പാർട്ടികളുടെ കളിപ്പാവയാകേണ്ടതായി വരും. അതുകൊണ്ട്, വ്യക്തിബന്ധങ്ങളും വൈരാഗ്യങ്ങൾ ഉണ്ടെങ്കിൽ അതും മറന്നു, വിജയ-പരാജയങ്ങളെപ്പറ്റി ചിന്തിക്കാതെ BJP സ്ഥാനാർത്ഥിക്ക് മാത്രം വോട്ട് ചെയ്യുക.
N.v. Sankaran

No comments:

Post a Comment