Thursday 27 March 2014

മെറ്റി തങ്കച്ചന്‍ ഒരു ജപമാല തരൂ!
,മെറ്റി തങ്കച്ചന്‍,.പ്രിയ സജീവ്‌.ആരെയും മറന്നിട്ടില്ല.
നിങ്ങളെയെല്ലാം എന്നും,എക്കാലവും ഹൃദയത്തോട് ചേര്‍ത്തു വെയ്ക്കുന്നു.
2013 APRIL 24 TO 2013 MAY 4 യൂറോപ്പ് യാത്രയ്ക്കിടയ്ക്ക്, ലണ്ടന്‍ പാരീസ്,ജര്‍മ്മനി,സ്വിറ്റ്സര്‍ലന്‍ഡ്,ഇറ്റലി രാജ്യങ്ങളില്‍സഞ്ചരിക്കുമ്പോള്‍,യാത്രാനുഭവങ്ങള്‍ ഏറെ.
അവ,പിന്നീട് എഴുതാമെന്ന് കരുതുന്നു..
പാരീസിലെ തെരുവില്‍ വെച്ചാണ് ടൈറ്റാനിക് നായകന്‍ ലിയോനാര്‍ഡോ ഡി കാപ്രിയോവിന്‍റെ ചെറിയ പോസ്റ്റര്‍ കാണുന്നത്.
നമ്മുടെ നാട്ടില്‍ കാണുന്നത് പോലെ, പ്രധാന വഴികളില്‍ എവിടെയും രാഷ്ട്രീയക്കാരുടെതെന്നല്ല ആരുടേയും കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളില്ല. , അവിടെ ഒരിടത്തും കുഴികളും, ടാര്‍ ഒഴിക്കാതെ മെറ്റല്‍ വാരിയിട്ട നിരത്തുകളോ,സ്ലാബുകളില്ലാത്ത ഓവുചാലുകളോ കണ്ടില്ല.
എവിടെയും , കടലാസ്സു കഷണങ്ങളോ,പ്ലാസ്റ്റിക് മാലിന്യങ്ങളോ ഇല്ല.
കാരണം,നിയമം,ലംഘിക്കുന്നവര്‍ പിഴ ഒടുക്കേണ്ടി വരും.
നമ്മുടെ നാട്ടിലോ?
.......................................................................................
നല്ല ഉറപ്പേറിയ നിരത്തുകള്‍ക്ക് ഇരുവശവും ചെടികള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു.
ഈയിടെ,യൂറോപ്പില്‍,വെള്ളപ്പൊക്കം വന്നിട്ടും,അവിടെയുള്ള നിരത്തുകള്‍ക്ക് ഒരു പോറലും ഏറ്റില്ലെന്ന് ,എവിടെയോ വായിച്ചു.
ഇങ്ങനെ,ഓരോ ചിന്തയില്‍ മുഴുകിയാണ്,
2014 MARCH 22 ശനിയാഴ്ച ,കോഴിക്കോട് ആകാശവാണിയില്‍ ചെന്ന്,ഒരു കഥ വായിച്ച ശേഷം,നടക്കാവിലുള്ള പ്രിയ സജീവിന്‍റെ വീട്ടിലെത്തുന്നത്.
യൂറോപ്പ് യാത്രയില്‍ ബിസിനസ്സുകാരന്‍ സജീവ്‌,ഭാര്യ പ്രിയ,മകന്‍ ഗോവിന്ദ്,മകള്‍ ഗോപിക ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.
യൂറോപ്പ് യാത്രയില്‍ ,മെറ്റി തങ്കച്ചനൊപ്പമാണ്,താമസിച്ചത്.
ഒറ്റയ്ക്ക് ഹോട്ടല്‍ മുറി വാസത്തിന്,ഏറെ പണ ചിലവുണ്ട്.
മെറ്റിയുടെ മകനും, ഭാര്യയും ,കുഞ്ഞും ലണ്ടനിലാണ്.
ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്ന് മെറ്റിയെ മകനും,മരുമകളും വന്ന് കൂട്ടിക്കൊണ്ടുപോയി ,ഒരു ദിവസം താമസിച്ച ശേഷമാണ്,മെറ്റി പിറ്റേന്ന്,പാരീസിലേക്ക് പോകുന്ന ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നത്‌.
മെറ്റി ,വത്തിക്കാന്‍ പള്ളിയില്‍ പൂജിച്ച ശേഷം,ബന്ധുക്കള്‍ക്ക് കൊടുക്കാന്‍, കുറെ ജപമാലകള്‍ നാട്ടില്‍ നിന്ന് വാങ്ങിയിരുന്നു.
വിശ്വാസിയായ കൂട്ടുകാരിക്ക് വേണ്ടി,ഒരെണ്ണം ചോദിച്ചു.തന്നു.
പക്ഷേ, മെറ്റി എത്ര നിര്‍ബന്ധിച്ചിട്ടും ,പണം വാങ്ങിയില്ല.
യാത്രയില്‍,മെറ്റി ഉള്‍പ്പെടെയുള്ള എല്ലാവരും വളരെ സൗഹൃദം,പരസ്പര ബഹുമാനം കാത്തു സൂക്ഷിച്ചവര്‍. അങ്ങനെയെങ്കില്‍ മാത്രമേ,യാത്രകള്‍ വിജയിക്കൂ.
, യാത്രയുടെ അവസാന ദിവസമാണറിയുന്നത്.,ഒമാന്‍ വിമാനം, ഇറ്റലി MILAN MALPENSA TERMINAL AIRPORTല്‍ നിന്ന് മസ്കറ്റിലെത്തി,
(അവിടെ വെച്ച് ദേവി ചന്ദന,കോട്ടയം നസീര്‍,സാജു പൊടിയനെ പരിചയപ്പെട്ടു.നല്ലവര്‍, ഒട്ടും അഹന്തയോ,ഞാനെന്ന ഭാവമോ ഇല്ലാത്തവര്‍. കലാകാരന്മാരായാല്‍ ഇങ്ങനെ ആയിരിക്കണം എന്ന് ഉള്ളില്‍ കണക്കുകൂട്ടി.)
.മറ്റൊരു ഒമാന്‍ വിമാനത്തില്‍ ,പകല്‍ മൂന്നു മണിയ്ക്ക് നെടുമ്പാശ്ശേരിയിലെത്തുമെന്ന്.
ശനിയാഴ്ച രാത്രി ഒന്‍പതു മണിയ്ക്കെ ത്തുമെന്ന് കരുതി,അന്ന് രാത്രി പന്ത്രണ്ട് മണിയുടെ ട്രെയിന്‍ യാത്രയ്ക്കാണ്, മുന്‍കൂട്ടി മകള്‍ ടിക്കറ്റ് ബുക്ക് ചെയ്തത്.
കൊച്ചിയില്‍ താമസിക്കുന്ന മെറ്റി.റെയില്‍വേ സ്റ്റേഷനിലെത്തിക്കാമെന്ന് ഏറ്റിരുന്നു.
ഇത്രയും നേരത്തെ എത്തി ,രാത്രിയാവും വരെ എത്രയെത്ര മണിക്കൂറുകള്‍ ഒറ്റയ്ക്ക് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ .കഴിയണം?
വല്ലാത്ത വിഷമം എന്നെ പിടികൂടി.
..............................................................................................................ഒപ്പമുള്ളവരെല്ലാം ,മടക്ക യാത്രയ്ക്കുള്ള ഒരുക്കങ്ങളില്‍ മുഴുകി.
സജീവിന്‍റെ വീട് കോട്ടയ്ക്കലെന്നറിയാം.
ആ കുടുംബം കോട്ടയ്ക്കലെത്തുമ്പോള്‍,അവിടം വരെ ഒപ്പം പോയാല്‍ ,കോഴിക്കോട്ടേയ്ക്ക് പോകാന്‍ പ്രയാസമില്ല.
പക്ഷേ..നേരിട്ട് ചോദിക്കാന്‍ മടി.
കുറച്ചു ദിവസത്തെ പരിചയം മാത്രമുള്ളവരോട് എങ്ങനെ സഹായം ചോദിക്കും?
,വാഹനത്തില്‍ സൌകര്യമില്ലെന്നോ മറ്റോ പറഞ്ഞാല്‍,അത് കേള്‍ക്കാനുള്ള വിഷമം.?
ഒടുവില്‍ കാര്യം മെറ്റിയോട് പറഞ്ഞു.
മെറ്റി പറഞ്ഞു
''വിഷമിക്കണ്ട.അവര്‍ സമ്മതിച്ചാലും,ഇല്ലെങ്കിലും കാര്യം ഞാന്‍ മാത്രമേ അറിയൂ.മറ്റാരോടും പറയില്ല.
അന്ന് രാത്രി ,വല്ലാത്ത വിഷമമായിരുന്നു.
പിറ്റേന്ന്,മെറ്റി
''പ്രിയ,സമ്മതിച്ചു. ''
വളരെയധികം ആശ്വാസം.തോന്നി.
ജീവിതത്തില്‍,ചില നേരങ്ങളില്‍ ഒട്ടും വിചാരിക്കാത്ത ഇടങ്ങളില്‍ നിന്നാകും,സഹായങ്ങള്‍ ലഭിക്കുന്നത്.
അങ്ങനെ,അനേകം സംഭവങ്ങള്‍ ഓര്‍മ്മയിലുണ്ട്.
കോട്ടയ്ക്കലെത്തിയപ്പോള്‍,നെടുമ്പാശ്ശേരിയിലെത്തിയ ഉടന്‍,ഫോണ്‍ വിളിച്ചതനുസരിച്ച് ,ഗൃഹനാഥന്‍ വാഹനവുമായി എത്തിയിരുന്നു.
നടക്കാവില്‍ ,പ്രിയയുടെ വീട്ടിലെത്തുമ്പോള്‍,പ്രിയയുടെ അച്ഛനും,അമ്മയും അവിടെ ഉണ്ടായിരുന്ന അവരെ കണ്ടപ്പോള്‍,ഈ ഭൂമുഖത്തില്ലാത്ത,മാതാവിനെ,പിതാവിനെ ഓര്‍ത്തു.
പ്രിയയേയും,മക്കളെയും കണ്ട്,മടങ്ങുമ്പോള്‍,ഓര്‍ത്തു
ജീവിതത്തില്‍ അപ്രതീക്ഷിതമായ പലതും സംഭവിക്കുന്നു.
''Always expect the unexpected''
1priya,gopika,sajeev 2 metty 3 vattican 4 vattican church 4vaiican
(ഫോട്ടോകള്‍, ഐ എസ്‌ ആര്‍ ഒ ശാസ്ത്രജ്ഞന്‍ കോശി അലക്സ് അയച്ചുതന്നത്.കടപ്പാട്,നന്ദി.)
 (5 photos)

No comments:

Post a Comment