Wednesday 5 March 2014

പദ്മജ വേണുഗോപാല്‍,അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്....
രണ്ട് പേരെയും ഈ നിമിഷം വരെ കണ്ടിട്ടില്ല.ചാനലുകളില്‍,പത്ര മാദ്ധ്യമങ്ങളിലൂടെ മാത്രമുള്ള പരിചയം.
എഴുതുന്നത്,വല്ലപ്പോഴും,ഇരുവരുടെയും മുഖപുസ്തക ചുവരില്‍ ഒട്ടിക്കാറുണ്ട്.
ഒരിക്കല്‍,''മാവിന്‍ചുവട്ടില്‍ ഒരു കുഞ്ഞുടുപ്പുകാരി'കുറിപ്പ്,ഇരുവരുടെയും ഫേയ്സ്‌ബുക്ക് താളില്‍ കൊടുത്തു.
ആ ഒരു എണ്ണം മാത്രം ,പദ്മജ ''ലൈക്'കൊടുത്തത് ,കണ്ടു,
അതില്‍നിന്ന്,വല്ലപ്പോഴും,അവര്‍ ഞങ്ങള്‍ എഴുതുന്നത്‌,ശ്രദ്ധിക്കുന്നുവെന്ന് തോന്നി.
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ,ഒന്നും ഇന്ന് വരെ ' ലൈക്' കൊടുത്തത് കണ്ടില്ല.
അതൊക്കെ,തികച്ചും വ്യക്തിപരം.വായിക്കുന്നുണ്ടോ എന്നും അറിയില്ല.
നിഷ്പക്ഷ ചിന്തകള്‍,എന്നെങ്കിലും ചിലരെങ്കിലും ചെവിയോര്‍ത്ത് കേള്‍ക്കും എന്ന്‍ വിശ്വാസമുണ്ട്‌.
.മുഖപുസ്തകത്തില്‍ 2011ല്‍ എഴുത്ത് തുടങ്ങിയത് തൊട്ട് പത്രപ്രവര്‍ത്തകള്‍,ചാനലുകാര്‍,രാഷ്ട്രീയക്കാര്‍...വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍,അവരുടെ പേജില്‍ പോസ്റ്റ്‌ കൊടുക്കുന്നത് വിലക്കി.സൗഹൃദം ,പൂര്‍ണ്ണമായും അവസാനിപ്പിച്ചു.
അന്ന് തൊട്ടു ഇന്ന് വരെ,സാധാരണക്കാര്‍ ഒപ്പമുണ്ട്. അതില്‍,ഏറെ സന്തോഷമുണ്ട്.
ഇപ്പോള്‍,എത്രയോ ഫേയ്സ്ബുക്ക് സൈറ്റുകള്‍ വായിക്കാന്‍ ആളില്ലാതെ നിര്‍ത്തുന്നു.പത്ര-വാരികകള്‍ പോലെ.
ഞങ്ങളുടെ പേജുകള്‍ അനുകൂല-പ്രതികൂല ചിന്തകള്‍ പങ്കു വെയ്ക്കുമ്പോഴും ,വായിക്കാന്‍ താല്പര്യമുള്ളവരുണ്ടെന്നറിയുമ്പോള്‍,വളരെ സന്തോഷമുണ്ട്.
ഇവിടെയാണ്‌,അധികാര ദുര വെടിഞ്ഞ് രാഷ്ട്രീയ നേതാക്കള്‍, ജാതിമതഭേദമന്യേ, ഒന്നിപ്പിച്ചാല്‍ മാത്രമേ,നാടിന്‍റെ ഐക്യം നിലനിര്‍ത്താനാവൂ എന്ന ആശയം മുന്നോട്ട് വെയ്ക്കുന്നത്.
പദ്മജയും,അപ്പുക്കുട്ടനും പൊതു പ്രവര്‍ത്തകരായത് കൊണ്ട് ,ഇത്രയും എഴുതി.
ഇവര്‍,രണ്ടുപേരും,ഇന്ന് വരെ ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ അവരുടേതില്‍ നിന്ന് ,വ്യത്യസ്തമോ,എന്തോ ആകട്ടെ,ഒരിക്കലും,അവരുടെ താളില്‍ പോസ്റ്റ്‌ ചെയ്യരുതെന്ന് വിലക്കിയിട്ടില്ല.
നന്ദി.സ്നേഹാദരങ്ങള്‍.
കെ.എം.രാധ
1 പദ്മജ വേണുഗോപാല്‍ 2 അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
 — with Padmaja Venugopal and Appukuttan Vallikunnu.

No comments:

Post a Comment