Sunday 23 March 2014

മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാര്‍ പറയുന്നത് തെറ്റ്..
ചാനലുകാരെ..നിങ്ങള്ക്ക് തീവ്രവാദികളുടെ കേരളത്തിലെ കുത്സിത പ്രവര്‍ത്തങ്ങളെപ്പറ്റി എന്ത് അറിവ് കിട്ടിയാലും,അത്,സാധാരണ ജനങ്ങളിലെത്തിക്കൂ.
അത്,പത്രപ്രവര്‍ത്തകരുടെ കടമ.
ചില രാജ്യദ്രോഹികള്‍ക്ക് കൂട്ട് നില്‍ക്കുന്ന മുന്‍ ഡിജിപി മാരുടെ ''ഞാനായിരുന്നെങ്കില്‍ ,ഒരിക്കലും വാര്‍ത്ത പുറത്ത് വിടില്ലായിരുന്നു ''വാക്കുകള്‍ കേള്‍ക്കാതിരിക്കൂ ..ചാനലുകാരെ.
കാരണം,നിങ്ങളുടെയെല്ലാം കുഞ്ഞു കുട്ടികള്‍ അടങ്ങുന്ന സാധാരണ കുടുംബം കേരളത്തില്‍ ജീവിക്കുന്നു.
ഓരോ,പോലീസ് ഓഫീസര്‍മാരുടെ ക്രൂര മുഖം കണ്ടാല്‍ അറിയാം..അവര്‍ക്ക് എന്തുമാത്രം രാജ്യസ്നേഹം,കേരളത്തില്‍ ഇന്ന് കാണുന്ന ,വ്യാജ നോട്ട്,സ്വര്‍ണ്ണ കടത്ത്,ഭീകരവാദ ഭീഷണിയുടെ കാര്യത്തില്‍,ജനത്തോട് എത്രമാത്രം ആത്മാര്‍ത്ഥതയുണ്ടെന്ന്.?
ചാര കേസ് മായ്ച്ചതു, നമ്പി നാരായണനെ കണ്ണീരു കുടിപ്പിച്ചതും കേരളീയര്‍ മറന്നിട്ടില്ല.
....................................................................
കേരളത്തില്‍ നിന്ന് ആരാണ് ഇന്ത്യന്‍ സേനയുമായി ,(രാഷ്ട്ര വിരുദ്ധതയ്ക്ക്)യുദ്ധം ചെയ്യാന്‍ കാശ്മീരിലേക്ക് ആളുകളെ അയച്ചത്?എത്ര പേര്‍ കൊല്ലപ്പെട്ടു?
രാജ്യദ്രോഹികള്‍ ആരൊക്കെയെന്നറിഞ്ഞിട്ടും,എന്തിന്,കഴിഞ്ഞ
10 years കേരളം ഭരിച്ച ഇരുമുന്നണികളും കുറ്റവാളികളെ ശിക്ഷിക്കാതെ ഫയലുകള്‍ ഒളിച്ചു വെച്ചു?
കൊടുക്കരുത്...വോട്ടുകള്‍ മുന്നണികള്‍ക്കു കൊടുത്ത് വീണ്ടും സാധാരണക്കാരുടെ സ്വൈര്യ ജീവിതം തച്ചുടപ്പിക്കരുത്.
............................................................................................................
മുംബൈ സ്ഫോടനങ്ങള്‍ക്ക് മുന്‍പ്,ഇടുക്കി കോലാഹലമേട്,ശാന്തന്‍ പാറ തുടങ്ങിയ ഇടങ്ങളില്‍ രാജ്യസ്നേഹികളായ കേരളീയര്‍ ഹിന്ദി സംസാരിക്കുന്നവരുമായി പരിശീലനം നടത്തിയ ശേഷമാണല്ലോ,അവ നടത്തിയതതെന്ന് തെളിഞ്ഞല്ലോ.
ഇപ്പോള്‍,അമേരിക്കയില്‍ തടവനുഭവിക്കുന്ന തഹാവൂര്‍ റാണ മുംബൈ സ്ഫോടനത്തിനു മുന്‍പ്, കൊച്ചിയില്‍ വന്നു ഒരു ബിസിനസ്കാരനൊപ്പം കായല്‍ യാത്ര നടത്തി,ഡേവിഡ് കോള്‍മാന്‍ ഹെട്ലി തിരുപ്പതിയില്‍ പോയി,മഞ്ഞ നൂല് വാങ്ങി..ഹിന്ദുവായി അഭിനയിക്കാന്‍.
നമ്മുടെ കേരള പോലീസില്‍ ബുദ്ധിമാന്മാരും,രാജ്യസ്നേഹികളുമുണ്ട്.
പക്ഷേ..എന്ത് കൊണ്ട് അവരെ വിശ്വസിച്ചു സര്‍ക്കാര്‍ കേസുകള്‍ ഏല്പ്പിക്കുന്നില്ല'?
കാരണം അറിയുമല്ലോ.അധികാര ദുര,പല ഉന്നതരെയും രക്ഷിക്കല്‍.
മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ച 563 ക്രിമിനല്‍ പാശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരെപിരിച്ചു വിടാതെ, എന്തിന് ,സര്‍ക്കാര്‍ ചെല്ലും,ചിലവും കൊടുത്ത് സംരക്ഷിക്കുന്നു?
സാധാരണക്കാര്‍, തീവ്രവാദി ഗുണ്ടകളുടെ വെടിയുണ്ടകളേറ്റു ചത്തൊടുങ്ങണോ ?
കേരളീയരോട്, യുഡിഎഫ് സര്‍ക്കാര്‍ ഉത്തരം പറയുക.
....................................................................................
അറിഞ്ഞില്ലേ, മംഗലാപുരം സ്വദേശി ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍ റിയാസ് ഭട്കല്‍ അവര്‍കളുടെ സ്നേഹിതന്‍ പാക് സ്വദേശി വഖാസ് അവര്‍കള്‍ കഴിഞ്ഞ (2013 dec,2014 january,february) മൂന്നു മാസം മൂന്നാറില്‍ വന്നു താമസിച്ചു.
കേരളീയര്‍ക്ക് ആനന്ദ ലബ്ധിക്കിനിയെന്ത് വേണം?
ആരൊക്കെയാണ് ആ ഭീകരനെ സഹായിച്ചത്?
പോരാ..നാല് പാക് ഭീകരര്‍,മൂന്നാറില്‍ വെച്ച് വഖ്സ്നെ കണ്ടു.
ഇതൊന്നും,ജനം അറിയേണ്ടെന്നു പറയുന്ന ,രാജ്യദ്രോഹികളെ പുറം തള്ളു.
nambi narayanan










ke ·  · Stop Notif

No comments:

Post a Comment