Wednesday 19 March 2014

ആത്മീയ പ്രഭാഷണങ്ങള്‍ കൊണ്ട് ഹൈന്ദവരെ സത്യ-ധര്‍മ്മ-കര്‍മ പാതയിലെത്തിക്കുന്ന ശശികല ടീച്ചര്‍ക്ക് (കണ്ടിട്ടില്ല.)....
ടീച്ചറുടെ സത് പ്രവര്‍ത്തനങ്ങള്‍ക്ക്,പിന്തുണ.
ശിവഗിരി ഉള്‍പ്പെടെയുള്ള ആശ്രമവാസികള്‍ കേദാര്‍നാഥ്‌ പ്രളയം വന്നപ്പോള്‍,ചുറുചുറുക്കോടെ പ്രളയത്തില്‍ കുടുങ്ങിയ സഹ സന്യാസിമാരെ തിരിച്ചെത്തിക്കണമെന്ന അത്യാവശ്യവുമായി സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാരസമരം നടത്തി വിജയിച്ചു. ഒപ്പം,ഞങ്ങളും അവരുടെ മാനുഷിക ആവശ്യങ്ങളെ പിന്തുണച്ചിരുന്നു.
ഇനിയും,പ്രളയവും,പേമാരിയുമൊക്കെ വരുമ്പോള്‍,ഈ സര്‍വസംഗ പരിത്യാഗികളെ പിടിച്ചുകെട്ടി അറബിക്കടലില്‍ തള്ളാന്‍,ടീച്ചറെപ്പോലെയുള്ളവര്‍,ജനാധിപത്യ വിശ്വാസികളെ സഹായിക്കണമെന്ന് അപേക്ഷ.
ജനാധിപത്യ പ്രക്രിയയില്‍ ,വോട്ടാവകാശം ഉപയോഗപ്പെടുത്തുകയെന്ന ,രാഷ്ട്ര ധര്‍മം നിര്‍വഹിക്കാത്ത കേരളത്തിലുള്ള ഡോക്ടര്‍മാര്‍,എന്‍ജിനീയര്‍മാര്‍...തുടങ്ങിയ പ്രോഫെഷനലുകള്‍,20-25 വര്‍ഷമായി ഞങ്ങള്‍ ഇന്ന് വരെ വോട്ട്‌
രേഖപ്പെടുത്തിയിട്ടില്ലെന്ന് അഹങ്കരിക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും, എന്ത് ശിക്ഷ നല്‍കണമെന്ന് ഈ പോസ്റ്റ്‌ വായിക്കുന്നവര്‍ തീരുമാനിക്കുക.
കെ.എം.രാധ

No comments:

Post a Comment