Wednesday 24 December 2014

രാമസിംഹന്‍ കൊലക്കേസ്

കുപ്രസിദ്ധമായ രാമസിംഹന്‍ കൊലക്കേസിന്‍റെ ഉള്ളറകളിലേക്ക്.....
Anu Udayanന്റെ വാക്കുകള്‍ മനസ്സിരുത്തി വായിക്കു
''ദശാബ്ദങ്ങള്‍ ആ ഭയം അങ്ങനെ തന്നെ നിന്നു . എന്തായാലും ഘര്‍ വാപ്പസി എന്ന് പേരിട്ടാലും
അല്ലെങ്കില്‍ മറ്റ് എന്ത് വിളിച്ചാലും മതം മാറിയാല്‍ തന്നെ ആരും വെട്ടിക്കൊല്ലില്ല എന്ന് 
ഒരു വിഭാഗത്തിനു ആത്മവിശ്വാസം വളര്‍ത്താന്‍ ഒരു മൂവ്മെന്‍റ് കൊണ്ട് കഴിഞ്ഞാല്‍ അത് നല്ലതാണ്''
ഈ പ്രസ്താവന ശരി.
കെ.എം.രാധ
..............................................................................................
പുനര്‍മതപരിവര്‍ത്തനം നിരോധിക്കണം എന്ന് സിപിഎം പറയുമ്പോള്‍ അതിനു പിന്നിലൊരു ചരിത്ര സത്യമുണ്ട് .
കേരളത്തിലെ ആദ്യ പുനര്‍പരിവര്‍ത്തനം നടത്തിയ കുടുംബത്തെ കാത്തിരുന്ന വിധിയുടെ ചരിത്രം.
ഖാൻ ബഹദൂർ കിളിയൻ മണ്ണിൽ ഉണ്ണീന്‍ സാഹിബ്, മക്കള്‍ , അനുജന്‍ ആലിപ്പൂവ് , എല്ലാവരും ഹിന്ദു മതത്തിലേക്ക്
തിരികെയെത്തി .
മാത്രവുമല്ല വീട്ടുവളപ്പില്‍ ഒരു നരസിംഹ സ്വാമി ക്ഷേത്രം പണികഴിപ്പിച്ച് പൂജയും തുടങ്ങി.
മതം മാറുന്നവര്‍ ഏതു ജാതി സ്വീകരിക്കും എന്ന ചോദ്യത്തിനു മറുപടിയായി അനുജനെ വേദം പഠിപ്പിച്ച് നരസിംഹന്‍ നമ്പൂതിരി എന്ന് പേരും സ്വീകരിപ്പിച്ച് കമല അന്തര്‍ജ്ജനം എന്ന സ്ത്രീയെ കൊണ്ട് വിവാഹവും കഴിപ്പിച്ചു.
മക്കള്‍ക്ക്‌ ഫത്തേസിംഗ്‌, സ്വരാവര്‍സിംഗ്‌ എന്ന പേരുകളും കൊടുത്തു. (ഈ പെരുകള്‍ക്കൊരു പ്രത്യേകതയുണ്ട് ,
ഗുരു ഗോബിന്ദ് സിങ്ങിന്‍റെ ഒന്‍പതും ഏഴും വയസ്സില്‍ മരിച്ച കുട്ടികളുടെ പേരുകള്‍ ആണത്.
ഇസ്ലാമിലേക്ക് മാറാമോ എന്ന വാസിര്‍ ഖാന്‍റെ ചോദ്യത്തിനു ഇല്ല എന്ന് മറുപടി പറഞ്ഞ കുട്ടികള്‍
. അവരെ കല്ലറക്കുള്ളില്‍ ജീവനോടെ മൂടുകയായിരുന്നു.
ഓരോ കല്ല്‌ വയ്ക്കുമ്പോഴും ചോദ്യം ആവര്‍ത്തിക്കപ്പെടും.
ഒരിക്കലും പതറാത്ത രണ്ടു ബാല്യങ്ങള്‍ . അവരായിരുന്നു രാമസിംഹന്‍റെ പ്രചോദനം)
പക്ഷെ അയല്‍വാസികളായ കുഞ്ഞലവി, മൊട്ടേങ്ങല്‍ മൊയ്തുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒമ്പതംഗസംഘം വീട്ടില്‍ കയറി എല്ലാവരെയും വെട്ടിക്കൊന്നു.
ഒരു മുസ്ലീം മതം മാറി നരസിംഹ പൂജ നടത്തുന്നത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നത്രെ !
നരസിംഹ സ്വാമി ക്ഷേത്രം തകര്‍ത്തും,
ബംഗ്ലാവ് കൊള്ളയടിച്ചും
അങ്ങനെ ഒരു കുടുംബം അവിടെ നിലനിന്നു എന്ന് തോന്നിപ്പിക്കാത്ത രീതിയില്‍ ആക്കിയിരുന്നു അക്രമികള്‍ .
അന്നും കൊലയാളി സംഘത്തെ വെള്ളപൂശാനും മതപരിവര്‍ത്തനം പാപമാണ് എന്ന് ഉത്ഘോഷിക്കുവാനും ഒരാള്‍ ഉണ്ടായിരുന്നു . സഖാവ് നമ്പൂരിച്ചന്‍!.
ആ സ്മരണ നിലനിര്‍ത്താനാകും രാമസിംഹന്‍റെ ചോര വീണ കെട്ടിടത്തിനു മുകളില്‍ ഇഎംഎസ് സ്മാരക ആശുപത്രി പണിഞ്ഞത് .
രാമസിംഹന്‍ ഒരു അനുഭവപാഠമായിരുന്നു മതം മാറിയാല്‍ എന്ത് സംഭവിക്കും എന്നറിയാന്‍ !
പിന്നീട് ദശാബ്ദങ്ങള്‍ ആ ഭയം അങ്ങനെ തന്നെ നിന്നു .
എന്തായാലും ഘര്‍ വാപ്പസി എന്ന് പേരിട്ടാലും
അല്ലെങ്കില്‍ മറ്റ് എന്ത് വിളിച്ചാലും
മതം മാറിയാല്‍ തന്നെ ആരും വെട്ടിക്കൊല്ലില്ല
എന്ന് ഒരു വിഭാഗത്തിനു ആത്മവിശ്വാസം വളര്‍ത്താന്‍
ഒരു മൂവ്മെന്‍റ് കൊണ്ട് കഴിഞ്ഞാല്‍ അത് നല്ലതാണ്
(കടപ്പാട് : രഞ്ജിത് രവീന്ദ്രന്‍ )
Anu Udayan


No comments:

Post a Comment