Sunday 28 December 2014

സമസ്ത മലബാര്‍ നായര്‍ സമാജം

സമസ്ത മലബാര്‍ നായര്‍ സമാജം
രക്ഷാധികാരി കെ.ആര്‍. ഭാസ്‌കരന്‍പിള്ള,എം.പി. പ്രദീപ്‌കുമാര്‍. എന്നിവരെ നേരില്‍ .അറിയാം.
മലബാറില്‍ നായന്മാര്‍ നിത്യചിലവിന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍,സ്വര്‍ണ്ണ പ്പണി,ആശാരിപ്പണിയെടുക്കുന്നവര്‍ ഉണ്ട്. 
ഏത് തൊഴിലിനും അന്തസ്സുണ്ട്.
നായന്മാരുടെ ഈ ദയനീയാവസ്ഥയ്ക്ക് കാരണം,എന്‍ എസ് എസ് നേതൃത്വത്തിന്‍റെ കെടുകാര്യസ്ഥത കൊണ്ട് മാത്രം സംഭവിച്ചതാണ്.
മുകളില്‍പ്പറഞ്ഞ ഓരോ വാക്കും സത്യമായത്.
പിന്തുണയും,ആശംസകളും,
കെ.എം.രാധ
.................................................................................................................
സമദൂര സിദ്ധാന്തം ആണുംപെണ്ണുംകെട്ട നടപടി: മലബാര്‍ നായര്‍ സമാജം
Story Dated: Saturday, December 27, 2014 01:47
mangalam malayalam online newspaper
കോഴിക്കോട്‌: എന്‍.എസ്‌.എസിന്റെ സമദൂര സിദ്ധാന്തം ആണും പെണ്ണും കെട്ട നടപടിയാണെന്നു മലബാര്‍ നായര്‍ സമാജം. ആണത്തമുള്ളവനു പറ്റിയ നിലപാടല്ല അത്‌.
അധികാരത്തിന്റെ അപ്പക്കഷണം നുണയാനായാണ്‌ സമദൂരസിദ്ധാന്തവുമായി എന്‍.എസ്‌.എസ്‌. മുന്നോട്ടുപോകുന്നതെന്നും മലബാര്‍ നായര്‍ സമാജം രക്ഷാധികാരി കെ.ആര്‍. ഭാസ്‌കരന്‍പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരുടെ ഭാഗത്തേക്കു ചായാനായാണ്‌ സമദൂര സിദ്ധാന്തം സ്വീകരിക്കുന്നത്‌.
നായര്‍ സമുദായത്തിനു വേണ്ടി ഒന്നും ചെയ്യാത്ത നേതൃത്വം അഴിമതിയും കെടുകാര്യസ്‌ഥതയും സ്വജനപക്ഷപാതവും ധൂര്‍ത്തുമാണു നടത്തുന്നത്‌.
എന്‍.എസ്‌.എസ്‌. ഇനിയെങ്കിലും ഹിതപരിശോധന നടത്താന്‍ തയാറാകണം.
എന്‍.എസ്‌.എസ്‌. പോലുള്ള സംഘടന രാഷ്‌ട്രീയം കളിക്കാന്‍ പാടില്ല. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ തരംതാണ പ്രസ്‌താവനകള്‍ കേട്ട്‌ നായന്‍മാര്‍ക്കു ലജ്‌ജിച്ചു തല താഴ്‌ത്തേണ്ട അവസ്‌ഥയാണ്‌.
എന്‍.എസ്‌.എസിന്റെ 102 സ്‌കൂളുകളില്‍ 40 എണ്ണവും ആവശ്യത്തിനു വിദ്യാര്‍ഥികളില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്‌.
മലബാറില്‍ പതിനായിരത്തോളം ഏക്കര്‍ ഭൂമിയും അരഡസന്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം കോടി രൂപയുടെ ആസ്‌തിയുണ്ടായിട്ടും സാധാരണക്കാരായ നായര്‍ സമുദായാംഗങ്ങള്‍ക്കായി യാതൊന്നും ചെയ്‌തിട്ടില്ല.
മലബാറിന്‌ മതിയായ പ്രാതിനിധ്യം നല്‍കാതെ പെരുന്നയിലേയും മറ്റും ഒരു വിഭാഗം പേരെ മാത്രം നേതൃസ്‌ഥാനങ്ങളിലേക്ക്‌ അവരോധിക്കുന്നതില്‍ പ്രതിഷേധിച്ചാണ്‌ മലബാറിലെ നായര്‍ സമുദായാംഗങ്ങള്‍ ചേര്‍ന്ന്‌ മലബാര്‍ നായര്‍ സമാജത്തിന്‌ രൂപം നല്‍കിയത്‌.
എന്‍.എസ്‌.എസിനെ ശിഥിലമാക്കുകയല്ല ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ നായര്‍ മഹാസമ്മേളനം നാളെ
കോഴിക്കോട്‌: മലബാര്‍ നായര്‍ സമാജത്തിന്റെ പ്രഥമ സമ്മേളനം മലബാര്‍ നായര്‍ മഹാസമ്മേളനം എന്ന പേരില്‍ നാളെ തളി ഗുരുവായൂരപ്പന്‍ ഹാളില്‍ നടക്കും. രക്ഷാധികാരി കെ.ആര്‍. ഭാസ്‌കരന്‍പിള്ള പതാകയുയര്‍ത്തും.
രാവിലെ പത്തിന്‌ പ്രതിനിധി സമ്മേളനം സ്വാമി വിവേകാമൃത ചൈതന്യ ഉദ്‌ഘാടനം ചെയ്യും. സാമൂതിരി കെ.സി. ഉണ്ണി അനുജന്‍ രാജ ഭദ്രദീപം തെളിക്കും.
ഉച്ചയ്‌ക്കു രണ്ടിനു നടക്കുന്ന പൊതുസമ്മേളനം മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്യും.
സിനിമാ സംവിധായകന്‍ മേജര്‍ രവി മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ എം.പി. പ്രദീപ്‌കുമാര്‍, ജനറല്‍ സെക്രട്ടറി എം. ശ്രീറാം, ഒ.കെ. ഹരിദാസന്‍, എ.എം. ഹരികൃഷ്‌ണന്‍, ദേവിദാസന്‍ എന്നിവര്‍ പങ്കെടുത്തു
- See more at: http://www.mangalam.com/print-edition/keralam/265604…

No comments:

Post a Comment