Sunday 28 December 2014

ചരിത്രവഴികള്‍

ഭാരതം ,അടിമത്തത്തിന്‍റെ കാല്‍ ചങ്ങലകളണിഞ്ഞെങ്കിലും,
ഇന്ന് നാം ജനാധിപത്യത്തിന്‍റെ തേന്‍ മധുരം നുണയുന്നവര്‍.
ഋഷിപ്രോക്തഭാരതത്തിന്‍റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ,ആധുനികതയുടെ വക്താക്കളാകണമെങ്കില്‍,പുറത്തും അകത്തു നിന്നും ഉള്ള ഛിദ്ര ശക്തികളെ , അവ ഏത് ജാതിമത വര്‍ഗ്ഗ-വര്‍ഗ്ഗരഹിതരില്‍ നിന്നായാലും പരാജയപ്പെടുത്തുക തന്നെ വേണം.
കെ.എം.രാധ
..............................................................................
Vincent Velookkaran Antony എഴുതുന്നു.
സ്നേഹാദരം
കെ.എം.രാധ
......................................................................................................................................
സിരകളില്‍ സാത്താന്‍റെ രക്തം ഏറ്റുവാങ്ങിയ
ഒരു പോര്‍ച്ചുഗീസ് മതഭ്രാന്തന്‍.
-------------------------------------------------------
ഭാരതം ആക്രമിച്ച ആദ്യത്തെ യൂറോപ്പ്യന്‍ രാജ്യം പോര്‍ച്ചുഗല്‍
ആയിരുന്നല്ലോ?
ഭരണപരമായി മാത്രമല്ല; മതപരമായും
അവരില്‍ നിന്നും ഇന്ത്യ ഏറ്റുവാങ്ങിയ അപമാനങ്ങളും,
അവഹേളനങ്ങളും, വിവരണാതീതമാണ്.
മാരകമായ മൂന്നാംമുറകളുടെ അകമ്പടിയോടെ കടല്‍ക്കൊള്ളക്കാര്‍
നേതൃത്വം നല്‍കി നടത്തിയിരുന്ന അക്കാലത്തെ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനങ്ങളുടെ കഥകള്‍ ഇന്ന് പലരും അറിയുന്നതേയില്ല.
അതിനു കാരണവും ഉണ്ട്.
ബുദ്ധിശാലിയായ ആക്രമി,
സംഭവങ്ങളെ മാത്രമല്ല, ചരിത്രത്തെക്കൂടി കീഴ്മേല്‍ മാറ്റിമറിച്ചി
ട്ടായിരിക്കും അരങ്ങില്‍നിന്നും കടന്നുപോവുക.
പോര്‍ച്ചുഗീസുകാര്‍ ചെയ്തതും അതുതന്നെ
.....................................................................................................................
അവര്‍ ഇവിടെ കാട്ടിക്കൂട്ടിയ പേക്കൂത്തുകളെയൊക്കെ
പുണ്യപ്രവര്‍ത്തികളായി ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാനും,
വള്ളിപുള്ളി മാറാതെ ആ ചരിത്രം നൂറ്റാണ്ടുകളോളം ഇന്ത്യക്കാരെ
ആവര്‍ത്തിച്ചു പഠിപ്പിക്കാനും,
അവര്‍ വ്യവസ്ഥയുണ്ടാക്കിവെച്ചു.
ആ പദ്ധതി ഇപ്പോഴും അഭംഗുരം വിജയകരമായി തുടരുകയും ചെയ്യുന്നു.
ആയതിനാലാണ് സിരകളില്‍ സാത്താന്‍റെ രക്തം ഏറ്റുവാങ്ങിയ
ഒരു പോര്‍ച്ചുഗീസ് മതഭ്രാന്തന്,
ഇന്ത്യയില്‍ നിന്നും ഇനിയും
അനിഷേധ്യമായ ആദരവ് ലഭിച്ചു പോരുന്നത്.
വിശുദ്ധനെന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ട ആ മതവെറിയന്‍റെ കല്ലറ
കുടികൊള്ളുന്ന സ്ഥാനമാകട്ടെ;
അത് ഇന്നത്തെ ഇന്ത്യക്കാര്‍ക്കൊരു
തീര്‍ത്ഥാടനകേന്ദ്രവും!
ഗോവയെപ്പറ്റി ലജ്ജിക്ക നാം!
..........................................................................................................................
നിര്‍ബ്ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കായ് അക്കാലത്ത്
കിരാതമായ മൂന്നാം മുറകളാണ് പ്രയോഗിച്ചു വന്നിരുന്നത്.
ആ അക്രമപ്രവര്‍ത്തികളില്‍ അധിനിവേശക്കാര്‍ സ്വയം അഭിമാനം
കൊള്ളുകയും ചെയ്തുപോന്നിരുന്നു.
പാതിരിമാരുടെ ഈ
പ്രവര്‍ത്തികള്‍ക്ക് അക്കാലങ്ങളില്‍ പോര്‍ച്ചുഗല്‍ രാജാവില്‍ നിന്നും
നല്ല പിന്തുണയും ലഭിച്ചുപോന്നിരുന്നു.
..................................................................................................................
മതം മാറാന്‍ വിസമ്മതിക്കുന്ന ഹിന്ദുക്കള്‍ അതികഠിനമായ
പീഡനങ്ങളെ ചെറുത്തുനില്‍ക്കാനാവാതെ, പാതിരിമാരെ അകലെ
നിന്നു കാണുമ്പോള്‍ തന്നെ, ഭയാക്രാന്തരായിക്കൊണ്ട്
ഗോവയിലെ ഗ്രാമാന്തരങ്ങളില്‍ നിന്നും
വീടും കുടിയും വിട്ടു് കൂട്ടത്തോടെ പാലായനം ചെയ്തിരുന്നു.
സാധാരണക്കാരായ ഗ്രാമീണ ഹിന്ദുക്കളെ മാത്രമല്ല,
വലിയ ക്ഷേത്രങ്ങളുടെയും, മഠങ്ങളുടെയും, അധിപതികളെയും,
ആചാര്യന്മാരെയും, പിടിച്ച് ജയിലില്‍ അടച്ച് ക്രൂരമായ
ശാരീരികദണ്ഡമേല്‍പ്പിച്ച് പാതിരിമാര്‍ രസിക്കുമായിരുന്നു.
......................................................................................................................................
ഇന്ന് സെന്‍റ് സേവ്യാര്‍ എന്നറിയപ്പെടുന്ന മതഭ്രാന്തന്‍
അക്കൂട്ടത്തില്‍ പെട്ട ഒരു കിരാതനായിരുന്നു.
നമ്മളാല്‍ എത്രയേറെ വെറുക്കപ്പെടേണ്ട ഒരുവന്‍ !
1543ല്‍ റോമന്‍ സൊസൈറ്റിക്ക് അയച്ച കത്തില്‍
ഈ ഹിന്ദുജനവിദ്വേഷി ഇങ്ങനെ വീരസ്യം പറയുന്നത്രേ!
"എവിടെയെങ്കിലും ആരെങ്കിലും വിഗ്രഹാരാധന നടത്തുന്നുണ്ടെന്ന് അറിവുകിട്ടിയാല്‍ ,ഞാന്‍ ഒരു വലിയ സംഘം
കുട്ടികളുമായി അവിടെ പോകും.
അവര്‍ ഉടനെ അവനെ പൊക്കിയെടുത്ത് ചാട്ടവാര്‍ കൊണ്ട് അടിക്കുകയും,
അവന് അതുവരെ കിട്ടിയിരുന്ന എല്ലാ ആദരവിനെയും,
മാന്യതയേയും, ഇടിച്ചു താഴ്ത്തത്തക്ക വിധത്തില്‍ ,
നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യും.
............................................................................
വിഗ്രഹങ്ങള്‍ പിഴുതെടുത്ത് തലകീഴായി നിര്‍ത്തുകയും,
അടിച്ചു കഷണം കഷണമാക്കുകയും,
അവയില്‍ തുപ്പുകയും, ചവിട്ടുകയും, തൊഴിച്ചെറിയുകയും, ......."
ഹിന്ദുക്കള്‍ ഇന്നും ആരാധിച്ചുകൊണ്ടിരിക്കുന്ന ശിവന്‍റേയും,
വിഷ്ണുവിന്‍റേയും, വിഗ്രഹങ്ങള്‍ക്ക് ഭാരത ചരിത്രത്തില്‍ ഇങ്ങനെ
ഒരു അപമാനകാലഘട്ടം കൂടി ഉണ്ടായിരുന്നു എന്നറിയുക.
......................................................................................................................................1545 ജനുവരി 27 ന് ഇതേ മതഭ്രാന്തന്‍ കൊച്ചിയില്‍ നിന്നും
റോമന്‍ സൊസൈറ്റിക്ക് എഴുതിയത് ഇങ്ങനെ:
"എല്ലാ ഹിന്ദുക്കളെയും ജ്ഞാനസ്നാനപ്പെടുത്തിക്കഴിഞ്ഞാല്‍ ,
അവരുടെ എല്ലാ അമ്പലങ്ങളേയും, കള്ളദൈവങ്ങളെയും,
നശിപ്പിക്കണമെന്നും, വിഗ്രഹങ്ങള്‍ അടിച്ചുതകര്‍ക്കണമെന്നും,
ഞാന്‍ അജ്ഞാപിക്കാറുണ്ട്."
എന്നിട്ടും എന്തേയെന്തേ, ഇന്ത്യ സ്വതന്ത്രയായി ഇത്രയേറെ
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, നമ്മുടെ കുട്ടികളുടെ ചരിത്രപുസ്തകങ്ങളില്‍
ഈ അരാജകത്വങ്ങള്‍ ഒന്നുപോലും സ്ഥാനം പിടിക്കാഞ്ഞത്?
പകരമാവട്ടെ St.Xavier School, St.Xavier College, എന്നൊക്കെ
പേരുകള്‍ ഉള്ള ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം, വിദ്യാഭ്യാസ
സ്ഥാപനങ്ങളിലേക്ക് തങ്ങളുടെ മക്കളെ പഠിപ്പിക്കാന്‍ വിടുന്നവര്‍
അതിന്‍റെ പേരില്‍ അഭിമാനിക്കുകയും ചെയ്യുന്നു!
എന്നാല്‍ ഹിറ്റ്ലര്‍ സ്മാരക വിദ്യാലയം എന്ന് കേട്ടാല്‍
ഇവരൊക്കെ നെറ്റിചുളിക്കുകയും ചെയ്യും.
ജര്‍മനിയുടെ ചരിത്രം അറിഞ്ഞിട്ടും, പിറന്നുവീണ നാടിന്‍റെ
ചരിത്രം അറിയാത്തവര്‍ !
ചവിട്ടിത്തേച്ചവനെ തൊഴുതുനിന്നുപോവുന്നത്
ചരിത്രമറിയാത്തവനാണ്.
( താഴെയുള്ള ചിത്രത്തില്‍ സേവിയര്‍ പുണ്യാളന്‍)

No comments:

Post a Comment