Tuesday 16 December 2014

ചുംബന ഭീഷണി


കേരളീയ സമൂഹത്തിന്‍റെ സമാധാന-സ്വകാര്യ ജീവിതത്തിന് നിരന്തരം ഭീഷണിയാകുന്ന ചുംബന സംഘാടകന്‍ ''രാഹുല്‍ പശുപാല''നെ അറസ്റ്റ്ചെയ്ത്, നിയമത്തിന് മുന്‍പില്‍ കൊണ്ടുവരിക.
മാതൃഭാഷ പോലും എഴുതാനറിയാത്ത ഈ കുട്ടിച്ചാത്തനെ ഒതുക്കുക.
ജനാധിപത്യ സമൂഹം, ''രാഹുല്‍ പശുപാലന്‍റെ'' പോസ്റ്റ്‌ തള്ളിക്കളയാതെ,
ആരില്‍ നിന്ന് പണം വാങ്ങി ഇത്തരം കോമാളിത്തം നടത്തുന്നുവെന്ന്, കേരള പോലീസിന് അന്വേഷിക്കാനാവുമോ?
പണക്കൊഴുപ്പില്‍ എന്തും നടത്തുമെന്ന ,
''വ്യക്തി കല്‍പ്പിക്കുന്നത് സമൂഹം അനുസരിക്കണം''എന്ന കല്‍പ്പന
അനുവദിച്ചു കൂടാ.
ഐസ്ക്രീം,കിളിരൂര്‍,കവിയൂര്‍,സൂര്യനെല്ലി,പൂവരണി,സിസ്റ്റര്‍ അഭയ ,തോപ്പുംപടി തുടങ്ങിയ നിരവധി പെണ്‍ വില്പന കേസുകള്‍ക്ക് വേണ്ടി,ഇരകളുടെ നീതിയ്ക്ക് വേണ്ടി പോരാടിയ വനിതാ സംഘടനകള്‍,ഇപ്പോള്‍ തെരുവില്‍ 'ലിപ്പ് ലോക്ക് കിസ്സ്‌'' ചുടു ചുംബനത്തെ പുല്കുന്നത് നല്ലകാര്യം.,
ഇവരെ കടിഞ്ഞാണിടാന്‍ നാട്ടുകാര്‍ വരും..
അമ്മയുടെ ദുഗ്ദ്ധം കുടിച്ചവരാരും,ഇത്ര മ്ലേച്ഛമായ കര്‍മ്മത്തിന് മുതിരില്ല.
കുടുംബ ബന്ധത്തിന്‍റെ കെട്ടുറപ്പ് ഉള്‍ക്കൊണ്ടവര്‍ ചുംബനക്കാരെ കുറ്റിച്ചൂല്‍ കൊണ്ട് പെരുമാറും.
',പ്രധിരോധം,'ഈ വാക്കിന്‍റെ അര്‍ത്ഥമെന്താണാവോ?
രാഹുലിനെ ഇന്ന് വരെ നേരില്‍ കണ്ടില്ല.
പക്ഷേ,അവന്‍റെ കണ്ണുകള്‍ മയക്കുമരുന്ന് കഴിക്കുന്ന ആളുകളെപ്പോലെയുണ്ട്
കെ.എം.രാധ
രാഹുല്‍ പശുപാല ഭീരു താഴെ എഴുതിയ പോസ്റ്റ്‌ വായിക്കുക.
..................................................................................................................
'' ഗോഡ്സേയുടെ പടം അടിച്ച നോട്ടു കൊടുത്തു അരി മേടിക്കേണ്ട ഒരു കാലം ഒരുപാടു ദൂരത്തല്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നുണ്ട് .പ്രധിരോധിക്കേണ്ട സമയത്ത് പ്രധിരോധിക്കണം
നമ്മള്‍ക്ക് ഈ സമരവുമായി മുന്നോട്ടു പോയെ തീരു .
നാട്ടില്‍ വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ടല്ല ഇതും ഒരു പ്രശ്നം ആണ് ആരെങ്കിലും ഒക്കെ ഇതിനെ കുറിച്ചും പറയണം.
ആലപ്പുഴയില്‍ ആണ് ജനുവരി നാലിന് .തല്ലും എന്ന് പറഞ്ഞു ഒരുത്തനും ഇങ്ങോട്ട് വരണ്ട
.തല്ലാന്‍ ഇറങ്ങുന്നവന്‍റെ ശൌര്യമല്ല, തല്ല് കൊള്ളാന്‍ ഇറങ്ങുന്നവന്‍റെ ധീരതയാണ് ലോകത്ത് മാറ്റങ്ങള്‍ ഉണ്ടാക്കിയത്,
ആള്‍കൂട്ടത്തില്‍ നിന്ന് തല്ലാന്‍ ഏത് പുല്ലനും പറ്റും. തല്ല് കിട്ടും എന്നുറപ്പുണ്ടായിട്ടും ആള്‍കൂട്ടത്തിലേക്ക് സമരം ചെയ്യാന്‍ ഇറങ്ങണമെങ്കില്‍ അമ്മയുടെ മുലപ്പാല് കുടിച്ചു വളരണം.''

No comments:

Post a Comment