Wednesday 24 December 2014

മാതൃഭാഷ ജീര്‍ണ്ണിക്കുന്നു

                  മലയാള ഭാഷ ജീര്‍ണ്ണിക്കുന്നു.
മലയാള ഭാഷയെ പ്രോത്സാഹുപ്പിക്കുക. 
മാതൃഭാഷ തെറ്റില്ലാതെ എങ്ങനെ എഴുതണമെറിയാതെ,,അക്ഷരം പോലും അറിയാത്തവരായി മലയാളി മാറിയിരുക്കുന്നു.
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും താമസിക്കുന്ന മലയാളികളി ലേക്ക് കുറഞ്ഞപക്ഷം മാതൃഭാഷ തെറ്റില്ലാതെ എഴുതാനുള്ള ശീലംവളര്‍ത്തിയെടുക്കാന്‍ കൂട്ടായ്മയ്ക്ക് യത്നിക്കുക.
അവിടെയുള്ള മലയാളി ഫ്രണ്ട്സ് ഫേയ്സ് ബുക്ക്‌കൂട്ടായ്മ ഉണ്ടാക്കുക
കലാപരിപാടികള്‍ക്കൊപ്പം,സാഹിത്യസമ്മേളനവും ഉള്‍പ്പെടുത്തുക.
......................................................................................................................
തീവ്രയത്ന പരിചരണത്തിലൂടെ മാത്രമേ,മലയാളം രക്ഷപ്പെടൂ.
വിളിച്ചാല്‍,സ്വന്തം ചിലവില്‍ എത്താം
.കാരണം,വരും തലമുറയ്ക്ക്,സംസ്കൃതം മറഞ്ഞത്പോലെ, മാതൃഭാഷയും എന്നന്നേക്കുമായി നഷ്ടമാവും എന്ന ഉള്‍ഭയംകൊണ്ട്. ലോകത്ത്,പല ഭാഷകളും എഴുതാതെ,ഉപയോഗിക്കപ്പെടാതെ നിര്‍ജ്ജീവമായി.
കോളനി വാഴ്ചയിലൂടെയാണ്,ലോകമാകെ ഇംഗ്ലിഷ് പടര്‍ന്നത്.
ഇപ്പോള്‍,ഫ്രഞ്ച്,ജര്‍മ്മന്‍ തുടങ്ങിയ ഭാഷകള്‍ ലോകമാകെ പ്രചരിപ്പിക്കാന്‍ ശ്രമം നല്ലത് തന്നെ.
ജര്‍മ്മനി,പാരീസില്‍ പോയപ്പോള്‍,അവര്‍ അവരുടെ ഭാഷ പറയുന്നു.ടൂറിസ്റ്റ് ഗൈഡ് പോലും, തട്ടിമുട്ടി ഇംഗ്ലീഷ് പറയുന്നതിനിടയ്ക്ക്,
അവരുടെ ഭാഷയിലെ വാക്കുകള്‍ നമ്മെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു.
മലയാളികള്‍ അലസരും,,ദോഷൈകദൃക്കുകളുമാണ്
എന്ന കര്‍ണ്ണാടക ഡോക്റുടെ നേരിട്ടുള്ള സംസാരത്തില്‍ കഴമ്പുണ്ടെന്ന് തോന്നുന്നു.
കെ.എം.രാധ

No comments:

Post a Comment