Wednesday 24 December 2014

നിലാവിന് എത്ര നിറമുണ്ട്?

നിലാവിന് എത്ര നിറമുണ്ട്?
സ്വര്‍ണ്ണത്തില്‍ ചാലിച്ച ഇരുണ്ടത്?
കിഴക്കേമഠത്തിലെ പറമ്പില്‍ തിരുവാതിര രാവില്‍,
നിലാവിന്‍ തുണ്ടുകള്‍ പുതച്ച്,
നഗരപ്രാന്തപ്രദേശങ്ങളില്‍,
പട്ടണങ്ങളില്‍
ചന്ദ്ര പ്രകാശത്തില്‍ കുളിച്ച് നില്ക്കും തെരുവുകളില്‍ നടക്കുമ്പോള്‍...
പ്രകൃതിയുടെ വിചിത്ര വിമോഹനതയില്‍ അലിയവേ
മനുഷ്യന്‍ എത്ര സ്വാര്‍ത്ഥനെന്ന് നിനച്ചിട്ടുണ്ട്.
ഇടനിരത്തിലേക്ക്,നീങ്ങുന്ന അഞ്ച് പുരുഷക്കൂട്ടത്തിന്,പിന്നില്‍ പോകുന്ന പെണ്ണിന്‍റെ ദേഹസ്പര്‍ശം ,
എന്‍റെ വിരലുകള്‍ക്കിടയിലുണ്ടാക്കിയ പനി ചൂടും, കാന്തികവലയവും മറക്കാനാവില്ല
കെ.എം.രാധ

No comments:

Post a Comment