ഉഷ എസ് വാരസ്യാര്‍.!..
പുഷ്പങ്ങളുടെയും ,നക്ഷത്ര ശോഭയുടെയും കൂട്ടുകാരി!
പലപ്പോഴും,
തുടര്‍ച്ചയായി
മുഖപുസ്തക താളില്‍ വന്ന് അഭിപ്രായങ്ങളും,
ലൈക്കും തന്ന് പോകുന്നവര്‍ മാത്രമല്ല,
അവിചാരിതമായി കണ്ടെത്തുന്ന സ്നേഹ കൂട്ടായ്മകളും ഉണ്ട്.
എപ്പോഴോ ഒരിക്കല്‍ രണ്ടാമത് സൂചിപ്പിച്ച വിഭാഗത്തില്‍ നിന്ന് കണ്ടെത്തിയ കുടുംബം.!
ഉഷയുടെ പേജില്‍ നിറയെ വര്‍ണ്ണ പ്പൂക്കളുടെ,പൂങ്കാവനം.!
പിന്നീട്,പലപ്പോഴും
ഉഷയുടെ അടുത്തു നിന്ന് വാങ്ങുന്ന 'സസ്യശ്യാമള കോമള മലര്‍വാടി'കള്‍,
എന്‍റെ എഴുത്തിന് മിഴിവേറ്റി.
വീട്ടിലേക്ക് മുന്‍പ് എപ്പോഴോ വിളിച്ചു പരിചയപ്പെട്ടിരുന്നുവത്രെ.!
ഓര്‍മ്മയില്ല.
കോഴിക്കോട്
ഗോവിന്ദപുരത്തിനടുത്ത് ഋഷിപുരം വാരിയത്തെ
ശിവദാസ് വാരിയരുടെ ഭാര്യ,
മൈസൂരില്‍ , താമസം.
മകന്‍ അഖിലേഷിന് ,ബാംഗ്ലൂരില്‍ ജോലി.
മകള്‍ അഖില, എം.എ.ഇംഗ്ലീഷ് പഠിക്കുന്നു.
അപര്‍ണ്ണ 8 th standard.
ഉഷയ്ക്കും,ഭര്‍തൃ കുടുംബത്തിനും എന്നെ അറിയുമെന്ന് പറഞ്ഞു.
ശിവദാസിന്‍റെ വീട്ടിനടുത്തുള്ള
''എരവത്ത്''കുന്നില്‍ നിന്ന് നോക്കിയാല്‍ പടിഞ്ഞാറ് അറബിക്കടല്‍ കാണാം.
വൈകുന്നേരങ്ങളില്‍
കുളവാഴകളും,മഷിത്തണ്ടും,കൃഷ്ണകിരീടവും ഗ്രാമ ഭംഗിയും പ്രസരിപ്പോടെ അരികത്തണയുമ്പോള്‍...
കിഴക്കേമഠത്തിനു മുന്‍പിലെ
നോക്കെത്താദൂരത്തെ വയലിറമ്പിലൂടെ നടന്നു
എരവത്ത് കുന്നു കയറിപ്പോയ ബാല്യ,കൌമാര യൌവനനാളുകളിലേക്ക് മടക്കയാത്ര! ..
അതേ,
ഉഷ വാരസ്യാരുടെ നേര്‍ത്ത സ്വരം ,പിന്തുടര്‍ന്നുകൊണ്ട്, ഞാന്‍ കുന്നിന്‍ നെറുകയിലെ ശിവക്ഷേത്രത്തിലെത്തി.
എന്തുകൊണ്ട്,?
'' മൈസൂരില്‍ സ്വന്തമായി ഒരു വീട് വാങ്ങിക്കൂടാ?''
എന്ന ചോദ്യത്തിനു ഉഷ എന്തൊക്കെയോ കണക്കുകൂട്ടലുകള്‍ പറഞ്ഞുവെന്നു തോന്നി.
പൊതുവേ,,
ഗണിതത്തില്‍ മണ്ടിയായ എനിക്ക് ഒന്നും മനസ്സിലായില്ല.
ഒരു കാര്യം വ്യക്തം.
ഗൃഹദീപമായി ,
പരിഭവം,പരാതിയൊന്നുമില്ലാതെ .കഴിയുന്ന ഉഷയ്ക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ.
പിന്നെ,
ഉഷയ്ക്കും,വായനക്കാര്‍ക്കുമായി ഇതാ ഒരൂ ഉപഹാരം.
സ്വീകരിക്കുക.
ശ്രീ ശങ്കരാചാര്യരുടെ ''ഭജഗോവിന്ദ'ത്തില്‍ നിന്ന് ....
''മൂഢ ജഹീ ഹി ധനാഗമ തൃഷ്‌ണാം
കുരു സദ്‌ബുദ്ധിം മനസി വിതൃഷ്‌ണാം
യല്ലഭസേ നിജ കര്‍മോപാത്തം
വിത്തം തേന വിനോദയ ചിത്തം.''
(വിഡ്ഢീ,ധനം ലഭിക്കാനുള്ള കൊതി ഉപേക്ഷിക്കൂ
മനസ്സില്‍ കൊതിയില്ലാത്ത സല്‍ബുദ്ധി തോന്നട്ടെ.;
സ്വന്തം കര്‍മ്മം കൊണ്ടു നേടുന്നതെന്തോ
ആ ധനം കൊണ്ടു മനസ്സിനെ ആശ്വസിപ്പിക്കൂ.
പരിഭാഷ;കുട്ടികൃഷ്ണമാരാര്)
സ്നേഹത്തോടെ
കെ.എം.രാധ

No comments:
Post a Comment