Wednesday, 27 July 2016

പാനപാത്രം,നുരയുന്നില്ല?

പാനപാത്രം,നുരയുന്നില്ല?
July 24, 2015 at 1:42pm ·എഴുതിയത്. 
ലോകം മുഴുവന്‍ മദ്യ വിമുക്തമാകട്ടെ!
കോഴിക്കോട് നഗരത്തിന്‍റെ പ്രാന്തങ്ങളിലൊരിടത്ത്,
ക്ഷേത്രവും,ഭദ്രകാളീ സേവയും,
കള്ളും കോഴിയും ഉള്‍പ്പെടുന്ന മധ്യമപൂജയും,,
സര്‍പ്പക്കാവും,
അമ്പലക്കുളവും ഒക്കെയുള്ള അന്തരീക്ഷത്തില്‍,
കിഴക്കേമഠത്തിലെ പ്രചണ്ഡതാളമേളത്തില്‍
അഞ്ചു വയസ്സുകാരി കാണാകാഴ്ചകള്‍ കണ്ടു.?
ഉച്ച ശീവേലി കേള്‍ക്കുമ്പോള്‍,
പിന്നെ,
പതുങ്ങിയെത്തും സന്ധ്യയും
അന്തി പൂജ കഴിഞ്ഞെത്തും, കുടുംബാംഗങ്ങളുടെ..
ഉച്ചത്തിലുള്ള തര്‍ക്കങ്ങള്‍,
സംഘര്‍ഷങ്ങള്‍.
ഒട്ടും ഹിതകരമല്ലാത്ത പല തരം ചെടിച്ച(വെറുപ്പുണ്ടാക്കുന്ന ) ഗന്ധങ്ങള്‍ !
ഉമ്മറത്തെ തൂണുകളില്‍,അതിശക്തമായി വീഴുന്ന താഡനങ്ങള്‍!.
അച്ഛന്‍റെ,
അമ്മാവന്മാരുടെ,വല്യേട്ടന്മാരുടെ വ്യക്തവും,അവ്യക്തവുമായ
രൂപങ്ങള്‍!.
മരുമക്കത്തായ,കൂട്ടുകുടുംബത്തില്‍ , 26 പേര്‍ക്കൊപ്പം കഴിയുകയെന്നത് 'പുതു തലമുറക്ക് തികച്ചും അന്യം.
ഇന്ന്,
.സമൂഹം ,സര്‍വ സ്വതന്ത്രം....
ഓരോ വ്യക്തിയും ഒളിഞ്ഞും തെളിഞ്ഞും
കന്യകാത്വം,,പ്രണയം,
ഭാര്യാ ഭര്‍തൃബന്ധങ്ങള്‍
സ്വവര്‍ഗ്ഗവും,
അല്ലാത്തതുമായ അടുപ്പങ്ങള്‍ക്കെല്ലാം വില്പ്പനയുടെ നിഴലിളക്കം.,
പെണ്‍കുട്ടികള്‍ പോലും മദ്യവും ,മയക്കുമരുന്നും നിര്‍ലോഭം ഉപയോഗിക്കുന്നു.
ബാല്യ,കൌമാര ,യൌവനത്തിലെത്തിയിട്ടും
വാര്‍ദ്ധക്യത്തിന്‍റെ പടി വാതില്‍ കടക്കുമ്പോഴും....
അണ്ഡകടാഹം മുഴുവന്‍ മുഴങ്ങും
നിലവിളികള്‍,
പേക്കൂത്തുകള്‍,വിതുമ്പലുകള്‍,തേങ്ങലുകള്‍....
ഒടുവില്‍ ...വിങ്ങല്‍ കേള്‍ക്കവേ,
ബ്രഹ്മാണ്ഡം കിടുങ്ങും ആത്മനൊമ്പരത്തോടെ മെല്ലെ പറയുന്നു
''മദ്യം വെറുക്കുന്നു.
മദ്യപാനികളെയും'
കെ.എം.രാധ
1 എനിക്ക്തൊട്ടടുത്ത്‌ നില്‍ക്കുന്നത് ചെറിയമ്മയുടെ മകന്‍.
ഇളയമ്മയുടെ മകളുടെ കൈയില്‍ അനിയത്തി

No comments:

Post a Comment