Wednesday, 27 July 2016

തുല്യശക്തികള്‍,യുദ്ധകാഹളം മുഴക്കുന്നു?

തുല്യശക്തികള്‍,യുദ്ധകാഹളം മുഴക്കുന്നു?
ഫലം?
അഗ്നിച്ചീളുകള്‍, വ്യാപിക്കുന്നു.! 
മലയാളം, അദ്ധ്യാപിക?
ക്ലാസ്സില്‍ ,വ്യാകരണം പഠിപ്പിക്കുമ്പോള്‍
പുല്ലിംഗം,സ്ത്രീ ലിംഗം,നപുംസക ലിംഗം
എന്നല്ലാതെ?
മൂന്നാം ലിംഗം, നാലാം ലിംഗം എന്തെന്ന്
അറിയാത്തതുകൊണ്ട്,പറഞ്ഞു കൊടുത്തില്ല.

തീര്‍ച്ചയായും,
വക്കീലന്മാര്‍,
മാദ്ധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്തതും,
വേശ്യകള്‍,എന്ന് വിളിച്ചതും,
ഹൈക്കോടതി മീഡിയ റൂമിന് മുന്‍പില്‍
'നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ല.',
'ശൌചാലയം' എന്നൊക്കെ എഴുതിവെച്ചതും
ശരിയോ?
എന്ന് ആത്മപരിശോധന നടത്തൂ.
കാടടച്ച്,വെടി വെയ്ക്കരുത്.
വേശ്യകള്‍,
നാലാം ലിംഗക്കാര്‍ എന്നു വിളിക്കുമ്പോള്‍,സ്ത്രീകളടക്കം കുടുംബ ജീവിതം നയിക്കുന്ന
നിരവധി പേര്‍ ,മാദ്ധ്യമ രംഗത്ത് തൊഴിലെടുത്ത് അന്തസ്സായി കഴിയുന്നുണ്ടെന്ന കാര്യം കൂടി
അഭിഭാഷകര്‍ മറന്നല്ലോ!
കഷ്ടം..
അരുതരുത്‌.
കെ.എം.രാധ

No comments:

Post a Comment