മടക്കയാത്ര?
കഥകളും,നിനവുകളും ഊഞ്ഞാലാടുന്ന ഭ്രമാത്മക സൌന്ദര്യ ലോകത്തേക്ക് പോകുന്നു.
..സ്വപ്ന വാതിലുകള്‍ പതുക്കെപ്പതുക്കെ തുറക്കുകയാണ്
കിഴക്കേ മഠത്തിന് അതിരായി. കുങ്കുമ മരത്തില്‍,ഇതേപൂക്കള്‍!
ചിത്രത്തിലേതു പോലെതന്നെ.!
ബാല്യകൌമാര യൌവന വാര്‍ദ്ധക്യകാലത്തെ കൂട്ടുകാരനായി വൃക്ഷം!
ഇപ്പോഴും..എനിക്കൊപ്പം!
വിദ്യാലയത്തിലേക്ക് പോകവെ,നാട്ടുവഴികളില്‍ ,
മറ്റു നിറങ്ങളിലുള്ള കുങ്കുമപ്പൂക്കളും
മഞ്ചാടിക്കുരുക്കളും ചിതറിക്കിടക്കുന്നു..
വീണു കിടക്കും ഓര്‍മ്മപ്പൂക്കള്‍ സാവധാനം കുനിഞ്ഞെടുക്കുന്നു.
പാരിജാതവും,നിശാഗന്ധിയും ചേര്‍ത്തു വെച്ച്
പൂമാല കെട്ടുന്നു..?
മനസ്സില്‍ ഇരുട്ടിനെ മായ്ച്ച്,മിന്നും താരകങ്ങള്‍ സൂക്ഷിക്കുന്നവരുടെ,..ഗളത്തില്‍ ചാര്‍ത്തുന്നു.
കെ.എം.രാധ

No comments:
Post a Comment