Thursday, 28 July 2016

ചില കുടുംബ പ്രശ്നങ്ങള്‍?

ചില കുടുംബ പ്രശ്നങ്ങള്‍?
പ്രൊഫയില്‍പോലും വായിക്കാതെ മെസ്സേജ് ബോക്സില്‍,നട്ടപ്പാതിരയ്ക്ക് വന്ന് കേരളത്തില്‍ ,എവിടെയാണ് താമസം?
ജോലിയുണ്ടോ,
പുരുഷനോ?സ്ത്രീയോ?
ഫേയ്ക്ക്?
ഹാഹാ..

ഹാഹാ..
വിവാഹിതയോ?
സ്നേഹമാണ്.!
കൊള്ളാംട്ടോ!
എന്നൊക്കെ അന്വേഷിക്കുന്നവരെ ഒഴിവാക്കാറുണ്ട്.
എനിക്ക്,നിങ്ങളെല്ലാവരെയും വാത്സല്യം,സ്നേഹം തന്നെയാണ്.
വിശ്വസിക്കാം.
കൈകള്‍ ബലഹീനങ്ങളായത് കൊണ്ട്,
കട്ടകളില്‍,
വിരല്‍ തൊട്ട് ടൈപ്പ് ചെയ്യുന്നു.
മനസ്സില്‍ തോന്നുമ്പോള്‍ മാത്രമേ,എഴുതാറുള്ളൂ.
അതുചിലപ്പോള്‍,
രാത്രിയോ,പകലോ,ഏഴര വെളുപ്പിനോ
,ബ്രാഹ്മ മുഹൂര്‍ത്തത്തിലോ ആയെന്നിരിക്കും.
ഒരു കാര്യം മനസ്സിലാക്കുക..
എന്നും?,
നടന്നും,ബസ്സിലും,ഓട്ടോ റിക്ഷയിലും ഊര് ചുറ്റുന്ന ,ഇന്ത്യക്ക് പുറത്ത് പോകുമ്പോള്‍ നിവര്‍ത്തിയില്ലാത്തത്
കൊണ്ട് മാത്രം വിമാനത്തില്‍ സഞ്ചരിക്കാന്‍ നിര്‍ബന്ധിതയായ തനി നാടന്‍ മട്ടുകാരിയെന്ന്
മനസ്സിലാക്കുക..
മാതൃരാജ്യവും,അവിടെ വസിക്കുന്ന ജനസഞ്ചയവും ,അവരുടെ,ക്ഷേമവുമാണ് പ്രാര്‍ത്ഥന.
ബോക്സില്‍ വരാതെ,ടൈം ലൈനില്‍ക്കൂടി സംവദിക്കാമല്ലോ.
സഹകരിക്കുക.
അറിയാവുന്ന കാര്യങ്ങള്‍ മാത്രമെ,എഴുതാറുള്ളൂ.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment