Wednesday, 10 January 2018

വായിക്കു

വായിക്കു
ഇന്ന് കറൻസി പിന്മാറ്റ ത്തിന്റെ പേരിൽ സോവിയറ്റ് യൂണിയൻ പോലെ ഇന്ത്യ ചിതറും എന്ന് പറഞ്ഞു പ്രചരിപ്പിച്ച കോണ്ഗ്രസ്, പ്രതിപക്ഷം, മീഡിയ... അതും കൂടി ചേർത്തു വായിക്കൂ.
ആർക്കും രാഷ്ട്രം ഒന്നായി കാണണ്ട

കെ. എം. രാധ
കടപ്പാട്: 1947 ആഗസ്റ്റ് 15നു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇത് തട്ടിപ്പാണ്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്നും പറഞ്ഞ് കമ്മ്യൂണിസ്റ്റുകൾ അന്ന് കരിദിനം ആചരിച്ചു. അതേ കമ്മ്യൂണിസ്റ്റ് പാർട്ടി 48ൽ കൽക്കത്തയിൽ കേന്ദ്രക്കമ്മറ്റി കുടി ഇന്ത്യയിൽ വിപ്ലവം നടത്താൻ സമയമായി എന്നും രാജ്യം പിടിച്ചെടുക്കാനും ആഹ്വനം ചെയ്തു. ഈ ആഹ്വാനമാണ് കുപ്രസിദ്ധമായ കൽക്കത്താ തീസീസ്. 

കമ്മ്യൂണിസ്റ്റ് പാർട്ടി അണികൾ വാരിക്കുന്തവും കൈയിൽ കിട്ടുന്ന ആയുധങ്ങളുമായി തെരുവിലിറങ്ങി. നവജാത സ്വതന്ത്ര ഇന്ത്യയെ ചോരയിൽ മുക്കിക്കൊല്ലാനായിരുന്നു അന്ന് ഇന്ത്യ മുഴുവൻ വ്യാപിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉദ്ദേശ്യം. പക്ഷെ ഇന്ത്യൻ സർക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. അല്ലായിരുന്നെങ്കിൽ ചൈനീസ് മോഡലിൽ ഗ്രാമങ്ങൾ നഗരങ്ങളെ വളഞ്ഞ് അന്നേ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് സർവ്വാധിപത്യം സ്ഥാപിക്കുമായിരുന്നു. 

അങ്ങനെ സ്വാതന്ത്ര്യ പൊൻപുലരിയിൽ ഇന്ത്യക്കെതിരെ പ്രതിവിപ്ലവം നടത്തിയ രാജ്യദ്രോഹത്തിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടത് കൊണ്ടാണ് നേതാക്കൾ ഒളിവിൽ പോയത്. അല്ലാതെ ഇന്ന് പലരും വിശ്വസിക്കുന്നത് പോലെ ഇന്ത്യയെ സേവിക്കാൻ വേണ്ടിയല്ലായിരുന്നു. 

കമ്മ്യൂണിസ്റ്റ് ചൈനയിൽ പരിമിത ജനാധിപത്യത്തിനു വേണ്ടി സമരം ചെയ്ത വിദ്യാർത്ഥികളെ അവിടത്തെ ഏകാധിപത്യ കമ്മ്യൂണിസ്റ്റ് സർക്കാർ ടിയാനൻമെൻ സ്ക്വയറിൽ എങ്ങനെ കൈകാര്യം ചെയ്തു എന്ന് നമ്മൾ കണ്ടതാണ്. 
പിന്നീട് ഇന്ത്യൻ സർക്കാരിനു മാപ്പ് എഴുതിക്കൊടുക്കുകയും തങ്ങൾ ജനാധിപത്യം അംഗീകരിച്ച് പ്രവർത്തിക്കാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തത് കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കപ്പെടുകയും ചെയ്തു.
 മറ്റൊരു പോറലും അന്നത്തെ കരിങ്കാലി കമ്മ്യൂണിസ്റ്റുകൾക്ക് ഇന്ത്യയിൽ ഉണ്ടായില്ല. 

എന്നാൽ കൽക്കത്ത തീസീസ് വിജയിച്ചിരുന്നെങ്കിലോ? അതാണ് നമ്മൾ ആലോചിക്കേണ്ടത്.:കടപ്പാട്.

No comments:

Post a Comment