Monday 8 January 2018

ഭൂഖണ്ഡഭൂപടം

2017 January 7 ന് എഴുതിയ കഥ.
വായിക്കു.
കഥ
ഭൂഖണ്ഡഭൂപടം
ഭദ്ര തികച്ചും അസ്വസ്ഥ
അവൾ ആസ്‌ത്രേലിയയിൽ cairns സമുദ്രതീര സുഖവാസകേന്ദ്രത്തിലെ bay village ൽ bay leaf ഹോട്ടൽ മുറിയിൽ പുറത്ത് മഴയുടെ ചെറുആരവങ്ങളിൽ ലയിച്ച്,നിദ്ര തീർത്തും വിട്ടകന്ന് ....നേർത്ത ചിന്തകളിൽ മെരുങ്ങി?
കഴിഞ്ഞ മൂന്നു ദിനങ്ങൾ,
സിഡ്‌നി,മെൽബൺ നഗരങ്ങളിലെ പരിഷ്കാര-ആഡംബരമേളക്കൊഴുപ്പിൽ,
രാത്രികൾ പകലുകളെക്കാൾ മനോഹരമെന്നു തോന്നി.
പല നാടുകളിൽ നിന്ന് വന്നവർ ,
ചെറുകപ്പലിൽ ,അനേകം തീൻമേശകളിൽ പലതരം,പല നിറത്തിലുള്ള ഭക്ഷണം
ആസ്വദിക്കുമ്പോൾ ,
വേദിയിൽ നാമമാത്രവസ്ത്രത്തിൽ യുവത്വം , മൈക്കിന് മുൻപിൽ പാശ്ചാത്യ സംഗീതോപകരണങ്ങളുടെ ചെകിടടപ്പിക്കും നാദത്തിൽ മദാലസരാവുകൾ കൊണ്ടാടുമ്പോൾ ,
നിരത്തുകളുടെ ഓരങ്ങളിൽ തെരുവുഗായകർ ഇംഗ്‌ളീഷ്‌ വാക്കുകളിൽ തുടിച്ചു നീന്തി
കാഴ്ചക്കാരെ ലഹരിയിലാഴ്ത്തുമ്പോൾ ,
പട്ടണങ്ങളിൽ വൻമാളുകളും,ഇന്റർനെറ്റ് കഫെകളും നൃത്തശാലകളും
നിറങ്ങളുടെ പേമാരിയിൽ കുളിക്കുമ്പോൾ,
കഴിഞ്ഞ ദിനം ഹോട്ടൽ ലോബിയിൽ നിന്ന് എസി കോച്ചിനടുത്തേക്ക് തിരക്കിട്ട് വരുമ്പോൾ, വെളിച്ചവും കണ്ണടയും വേർതിരിക്കാനാവാതെ ഉരുണ്ടു മറിഞ്ഞു
വീണപ്പോൾ ഓടി വന്ന് ടൂർ സംഘാടകൻ കൈ പിടിച്ച്‌ എഴുന്നേൽപ്പിക്കുമ്പോൾ,
ടൂറിസ്റ്റുകളായ ദമ്പതികൾ പരസ്പരം ഇണക്കത്തോടെ ജീവിതത്തിന് മധുരമുണ്ടെന്ന് ഓർമ്മിപ്പിക്കുമ്പോൾ ,ഭദ്ര ഏകാന്തത പുണരുന്നു.
അതേ.,.ഇരുട്ടിൽ ആരൊക്കെയോ പൊട്ടിച്ചിരിക്കുന്നു.

No comments:

Post a Comment