Tuesday 23 January 2018

കേരള സര്‍ക്കാറില്‍,വിശ്വാസം?

കേരള സര്‍ക്കാറില്‍, ജനങ്ങള്‍ക്കുള്ള വിശ്വാസം അപ്പാടെ തകര്‍ന്ന് തരിപ്പണമാകുന്നു.
എന്തെല്ലാം ,വിചിത്ര കാര്യങ്ങളാണ് ഓരോ ദിനവും,കേള്‍ക്കുന്നത്!.
ഹൈക്കോടതി പോലും,ഇടപെടില്ലെന്ന് പറയുന്നതിന്‍റെ അര്‍ത്ഥമെന്താണ്?
പലപ്പോഴും,നീതിന്യായ സംവിധാനം,ജനപക്ഷത്തല്ലെന്ന് അനുഭവപ്പെട്ട സന്ദര്‍ഭങ്ങള്‍ ഏറെ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്,കെ.എം.മാണിയുടെ മകളുടെ (മകള്‍ ഉണ്ടോ എന്ന് പോലും അറിയില്ല)
വിവാഹത്തിന്, ''പെട്ടിയില്‍ ഒരു പവന്‍ '' സമ്മാനമായി നല്‍കണമെന്ന് പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ക്ക്,വാക്കാല്‍ നിര്‍ദ്ദേശമുണ്ടായിരുണ്ടായിരുന്നതായി ,നേരിട്ട് പറഞ്ഞ എന്‍ജിനീയറുണ്ട്.
മന്ത്രിമാര്‍ ഫ്ലാറ്റ്,ബാര്‍,ഭൂമി കച്ചവടം,പെണ്‍സേവ ,ഇടനിലക്കാരികള്‍ ..അങ്ങനെ പല ബിസിനസ്സിലും ഏര്‍പ്പെട്ടാല്‍, ജനം നരകിക്കും.
പണം കുന്നുകൂട്ടാന്‍, മാത്രമാണോ ഇക്കൂട്ടര്‍ ഭരിക്കാന്‍ വരുന്നത്? ,
ഇത്രയധികം തെളിവുകള്‍ പത്ര-മാദ്ധ്യമങ്ങള്‍ക്ക്‌ നല്‍കിയവരെ ,എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല?
അതുതന്നെ,അവര്‍ പറഞ്ഞത് സത്യമെന്ന് മനസ്സിലാക്കാം.
ചിത്രം,വിവരണം അയച്ച ഹരിഹരന് നന്ദി.
കെ.എം.രാധ
....................................................................................................
''മന്ത്രി മാണിക്ക് കോടികളുടെ ബിനാമി ഇടപാട്, ചതിച്ചു: ബിന്ധ്യാസ്
*മന്ത്രിമാരുടെ പേരുകൾ ആവശ്യം വന്നാൽ വെളിപ്പെടുത്തും
തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിയുടെ ബിനാമിയുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടെന്ന് ബ്ളാക്ക് മെയിലിംഗ് കേസിലെ പ്രതി ബിന്ധ്യാസ് തോമസിന്റെ വെളിപ്പെടുത്തൽ.
കോഴ ഇടപാടിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ കെ.എം. മാണി തന്റെ ബിനാമി വഴി റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരി കൂടിയായ ബിന്ധ്യാസ്
കേരളകൗമുദി 'ഫ്ലാഷി'നോട് വെളിപ്പെടുത്തിയത്.
മാണിയുടെ വിശ്വസ്തനും സാമ്പത്തിക ഇടപാടിൽ മേൽനോട്ടക്കാരനുമായ ഹേമചന്ദ്രനും
അയാളുടെ അനന്തിരവൻ സജിയുമാണ് ഇടപാടുകളിലെ മുഖ്യപങ്കാളികൾ. മാണിക്കുവേണ്ടിയാണ് ഇടപാടുകൾ നടത്തുന്നതെന്നും ഇത് തനിക്ക് ഉത്തമബോധ്യമുണ്ടെന്നും ബിന്ധ്യാസ് പറയുന്നു.
മാണിയുടെ സാന്നിദ്ധ്യത്തിലും ഇടപാട് നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിൽ നടത്തിയ ഒരു ഇടപാടിൽ കെ.എം. മാണി നേരിട്ട് പങ്കെടുത്തിരുന്നു.
എന്നാൽ, ഇടപാടിൽ മൗന സാന്നിദ്ധ്യമായി ഇരുന്നതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. കഴിഞ്ഞകൊല്ലം ഫെബ്രുവരിയിൽ മാസ്കറ്റ് ഹോട്ടലിൽ രാത്രിയിലായിരുന്നു കൂടിക്കാഴ്ച.
ഈ സമയം ഹേമചന്ദ്രനും സജിക്കും പുറമേ സജിയുടെ സുഹൃത്ത് രവീന്ദ്രനും ഹോട്ടലിലുണ്ടായിരുന്നു.
മറ്റു ചില രാഷ്ട്രീയ നേതാക്കളും മാണിക്കൊപ്പം ഉണ്ടായിരുന്നു.
എന്നാൽ, അവരുടെ പേരുകൾ തനിക്ക് അറിയില്ല.
മാണി നടത്തുന്ന ഈ ബിനാമി റിയൽ എസ്റ്റേറ്റ് കച്ചവടം കോൺഗ്രസിലെ ചില മന്ത്രിമാരടക്കമുള്ള നേതാക്കൾക്കും അറിവുണ്ടായിരുന്നുവെന്നും ബിന്ധ്യാസ് പറയുന്നു.
എന്നാൽ, ആ നേതാക്കളുടെ പേരുകൾ തൽക്കാലം വെളിപ്പെടുത്തില്ല.
16 കോടിയുടെ ഇടപാട്
സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രധാന ഹോട്ടലുകളിൽ വച്ചാണ് ഇടപാടുകൾ പലതും നടന്നിരുന്നത്.
ഒന്നാമത്ത് കൊച്ചിയിലെ ലേ മെറിഡിയൻ.
മറ്റൊന്ന് കൊല്ലത്തെ ഒരു ഹോട്ടൽ.
മൂന്നാമത്തേത് തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടൽ.
രണ്ടു കെട്ടിട നിർമ്മാതാക്കളുമായി നടത്തിയ 16 കോടി രൂപയുടെ ഇടപാടാണ് കൂട്ടത്തിൽ ഏറ്റവും വലുത്.
അതിന് ഇടനിലക്കാരിയായതും ഞാൻ തന്നെ.
ഈ ഇടപാടിൽ ഒരു കോടി രൂപ കമ്മിഷൻ തനിക്ക് വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ, ഇത് നൽകാൻ അവർ തയാറായില്ല.
ഇതേത്തുടർന്നാണ് സംഘത്തിലെ സജിയുമായി തെറ്റിയത്.
ഇടപാട് വിവരം പുറത്തുവിടുമെന്ന് അവരോട് പറഞ്ഞിരുന്നു.
അതാണ് തന്നെ കേസിൽ കുടുക്കുന്നതിൽ കലാശിച്ചത്. റുക്സാനയുമായി ബന്ധപ്പെട്ട ബ്ളാക്ക് മെയിലിംഗ് കേസ് അങ്ങനെയാണ് ഉയർന്നുവന്നത്.
റുക്സാനയെ അവർക്ക് പരിചയപ്പെടുത്തിയെന്നതിനപ്പുറം അവളുമായി അവർ നടത്തിയ ഇടപാടുകളൊന്നും തനിക്കറിയില്ല.
എന്നാൽ, കെ.എം. മാണിയുടെ വിശ്വസ്തർ നടത്തിയിരുന്ന ഇടപാടുകളെല്ലാം തനിക്ക് അറിവുണ്ടായിരുന്നു. കേരളത്തിലും ഗൾഫിലുമാണ് ഇടപാടുകൾ ഏറെയും നടന്നത്. മൂന്നാറിലും ഊട്ടിയിലും കൊടൈക്കനാലിലും സ്ഥലവും ത്രീ സ്റ്റാർ ഹോട്ടലുകളും മാണിക്കുവേണ്ടി വാങ്ങിയിട്ടുണ്ടെന്നും എന്നാൽ, ഇതിൽ ഇടനിലനിന്നത് താനല്ലെന്നും ബിന്ധ്യാസ് വെളിപ്പെടുത്തി.
മുംബയിലെ സൊമാനിയ ഗ്രൂപ്പിന്റെ മാനേജർ രാജീവ് പാണ്ഡയെ ഇവരുമായി ബന്ധപ്പെടുത്തികൊടുത്തതും താനാണ്.
ഇക്കാര്യങ്ങൾ പറയാനാണ് ഇന്നലെ ബിജു രമേശിന്റെ വീട്ടിൽ പോയത്.
ബിജുവിന്റെ ബന്ധുവിനോട് ഈ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. 
അല്ലാതെ പി.സി. ജോർജ് പറഞ്ഞുവിട്ടിട്ടല്ല അവിടേക്ക് പോയത്. 
അത്തരത്തിൽ വരുന്ന ആരോപണങ്ങൾക്ക് കഴമ്പില്ല.
16കോടി രൂപയുടെ ഇടപാടിൽ ഒൻപതുകോടി രൂപ കെട്ടിട നിർമ്മാതാവ് മത്തായിക്ക് 2014 ഫെബ്രുവരി ആദ്യയാഴ്ച കൈമാറി. മറ്റൊരു കെട്ടിട നിർമ്മാതാവായ കുര്യന് ഏഴുകോടി രൂപയും നൽകി. ഇവരിൽ നിന്ന് കെട്ടിടം ഈടായി വാങ്ങിയാണ് ഇടപാട് നടത്തിയത്. ആറേഴ് പെട്ടികളിൽ നോട്ടുകെട്ടുകളായാണ് പണം കൈമാറിയത്. സജിയുടേയും സുഹൃത്തുകളുടേയും പേരിൽ ഇതിന്റെ രജിസ്ട്രേഷൻ കൊച്ചിയിൽ നടന്നിട്ടുണ്ട്.
2014ൽ തന്നെ 60 ലക്ഷം രൂപ വീതമുള്ള അഞ്ച് ഫ്ളാറ്റുകളും സജിക്കും സുഹൃത്തുക്കൾക്കുമായി താൻ വാങ്ങി നൽകിയിട്ടുണ്ട്.
ഇതിന്റെ കമ്മിഷൻ കൃത്യമായി കിട്ടിയിരുന്നു.
ഇരുകൂട്ടർക്കും ഗുണമുണ്ടാകുന്ന ഏതുകേസും ഏറ്റെടുത്തുകൊള്ളാനും സർക്കാരുമായി ബന്ധപ്പെട്ട കുരുക്കുകൾ കാര്യമില്ലെന്നും ഇവർ തനിക്ക് ഉറപ്പുനൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തുടക്കത്തിൽ വിജയകരമായി ബിസിനസ് നടത്തിയിരുന്നതെന്നും ബിന്ധ്യാസ് പറഞ്ഞു.
ഈ ഇടപാടിൽ ഉപയോഗിച്ച പണം മുഴുവൻ കെ.എം. മാണിയുടേതാണെന്ന് തനിക്ക് ഉറപ്പുണ്ട്. മാണിയും സജിയും ഹേമചന്ദ്രനും ചേർന്ന് തന്നെ ചതിക്കുകയായിരുന്നുവെന്നും ബിന്ധ്യാസ് പറയുന്നു.

No comments:

Post a Comment