Monday, 8 January 2018

മറക്കില്ലൊരിയ്ക്കലും

മറക്കില്ലൊരിയ്ക്കലും...
പലരും എഴുതി എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഒട്ടേറെ സുന്ദരി,സുന്ദരന്മാരുണ്ടെന്ന്.
സത്യം പറയട്ടെ.. ഞാൻ ആരുടെയും രൂപഭാവങ്ങൾ 
ശ്രദ്ധിക്കാറില്ല.
പിന്നെ, ഇവിടെ എഴുതുന്ന കാര്യങ്ങൾക്ക്‌ ബുദ്ധി കൊണ്ട് ഉത്തരം നൽകുന്നവരെ ഇഷ്‌ടം. 
എഴുത്ത് കാര്യത്തില്‍, മോഹന വാഗ്ദാനങ്ങള്‍ നല്‍കി, പിന്നീട് ഒന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ സമര്‍ത്ഥമായി കടന്നു കളഞ്ഞവര്‍ എഫ്ബിയിലും,പുറത്തുമുണ്ട്.
ആപത്ത് വരുമ്പോൾ സഹായവുമായി എത്തിയവർ ഈ എഫ്ബിയിലുണ്ട്.
ഞാൻ കാണാത്ത
സുരേഷ് കണ്ണൂർ, udeesh നാരായണൻ, ശ്രീജ വേണുഗോപാല്‍,ജെനി പോള്‍ തുടങ്ങിയ ചുരുക്കം ചിലര്‍.
വാത രോഗത്തിന് ഒമേഗ മരുന്നുമായി എത്തി,
നേരിൽ കണ്ട നൗഫൽ ഖാൻ.
കിടപ്പു മുറിയിൽ വീണ് മുഖം, ചുണ്ടു കൾ, കണ്ണ്... പരിക്കുകളോടെ 2017 january to 6 months നിസ്സഹായയായി ഏകയായി കോഴിക്കോട്ടെ
'രാകേന്ദു'വിൽ മരുന്നും ചികിത്സയുമൊക്കെയായി കഴിഞ്ഞ എന്നെ ദുബൈ യിൽ നിന്ന് ശ്രീജ വേണുഗോപാൽ ...
എന്നും whatsapp message ,voice മെസ്സേജ് വഴി എഴുന്നേൽക്കാൻ food മെഡിസിൻ കഴിക്കാൻ പറയുന്നതും, കൊച്ചു കുഞ്ഞായി അവൾ പറയുന്നത നുസരിച്ചതും കടപ്പാട്, നന്ദിയോടെ ഓർക്കുന്നു.
ദുബായിൽ കുഞ്ഞു കവിതകളെഴുതുന്ന,രാധമ്മേ എന്ന് വിളിക്കുന്ന jeni പോളുണ്ട്.
ശ്രീജയും,ജെനിയും,1982 ന് ശേഷം 2017 ല്‍ തികച്ചും അപ്രതീക്ഷിതമായി തമ്മില്‍ കണ്ട,ചേച്ചീ വിളിയില്‍ എന്നരികിലെത്തിയ ജഗദം, അസുഖം പൂർണ്ണമായും
ഭേദപ്പെട്ടപ്പോൾ, വീണ്ടും തകർന്നടിഞ്ഞ മാനസിക
വിക്ഷോഭത്തിൽ നിന്ന് കര കയറ്റി എനിക്ക് ഊർജ്ജം പകർന്നു തന്നു.
നന്ദി
കടപ്പാട്.
കെ.എം.രാധ
(Mauritius(9-11-2017 to 14-11-2017)by Soman's Leisure Tours.Cochin.
Mauritius യാത്രയില്‍ ,റിസോര്‍ട്ട് ഭക്ഷണശാലയുടെ മുന്‍പില്‍ നിന്നെടുത്ത ചിത്രം).

No comments:

Post a Comment