Monday 8 January 2018

ചാവേര്‍ തമ്പുരാന്‍ കെ.എം.രാധ

കഥ
(വായിക്കുന്നവര്‍ ഒന്നോ,രണ്ടോ വരി,വാക്ക് ആസ്വാദനം എഴുതൂ...ദയവായി.അത്,എഴുത്ത് മെച്ചപ്പെടുത്താന്‍ സഹായിക്കും.)
ചാവേര്‍ തമ്പുരാന്‍
കെ.എം.രാധ
വനജ്യോല്‍സ്ന, മഞ്ഞുതുള്ളി വീഴും
വള്ളിക്കുടിലില്‍,നിറ നിലാവില്‍,പ്രിയന്‍റെ മടിയില്‍ തല ചായ്ച്,മന്ത്രിച്ചു.
'നാഥാ.....''
മാനം,രാകേന്ദു ചിന്നും താരവര്‍ണ്ണപ്പൊടിയില്‍ തുടിച്ചു.
വനജ്യോത്സനയുടെ,ഫാലത്തില്‍ ചുണ്ടമര്‍ത്തി,ജഗന്നാഥ ചാവേര്‍
'പ്രാണപ്രിയേ.....'
ജഗന്നാഥ ചാവേര്‍,നിലപാട് തറയില്‍,അങ്കത്തിന്പോയി.
മധുചന്ദ്രികരാവില്‍,വിരഹ വിലോല വനജ്യോല്‍സ്ന,നീള്‍മിഴിത്തുമ്പുമായ്,കാത്തിരുന്നു.
അവള്‍,
വാസന്തരാവില്‍,പാതിരാപ്പൂ ചൂടി,തേന്മാവിന്‍ ചുവട്ടില്‍,വേര്‍പാടിന്‍ തീവ്ര മനോവേദനയില്‍, രാകാശശാങ്കനെ നോക്കി നിന്നു.
വനജ്യോല്‍സ്നയുടെ,
സ്വന്തം ജഗന്നാഥ ചാവേര്‍ പടത്തലവന്‍,
അഷ്ട ഐശ്വര്യങ്ങള്‍ക്കധീനന്‍.
നവരത്നഖചിതമോതിരമണിയിച്ച്,ആ സൂര്യതേജസ്വി, ചൊല്ലി
.'നിലപാട് തറയില്‍,അങ്കം വെട്ടി ജയിച്ചു വരുമ്പോൾ,നിലാവ് സാക്ഷി,ഈ വനജ്യോത്സന,
എനിക്ക് സ്വന്തം.'
ജഗന്നാഥ ചാവേറിന്റെ മിഴിയിണ നനഞ്ഞു.
ആ വിധുര വിഷാദ നായകന്‍റെ,
സ്വരനേർമ്മയിൽ,അവൾ,കുരുങ്ങി
' നോം,മൃദുതല്പത്തിൽ ശയിക്കും ഭവതിയെ,
സുഗന്ധലേപനങ്ങളാൽ,പുതപ്പിക്കാം.
തൂവൽ സ്പർശത്താൽ തടവാം.
രാവേറെപുലരുവോളം,പൂർവികര്‍ -യുദ്ധവീര,ശൂര,വിക്രമചക്രവര്‍ത്തിമാരെ,
പ്രണയിക്കും,ധീര,കന്യകരാജകുമാരിമാരുടെ കഥകൾ ചൊല്ലാം.''
ജഗന്നാഥ ചാവേര്‍,രാക്കുയിലുകളുടെ ഈണം കേട്ടു.
'പ്രിയേ,ചാവേർ യോദ്ധാവിൻ
പാണിഗ്രഹണ മുഹൂർത്ത മാത്രയില്‍,നമ്മളലിയും വിലോഭ ശൃംഗാരത്തില്‍, നോം ഏകപത്നീ വ്രതക്കാരനെന്ന്,നീ തൊട്ടറിയും.
വനജ്യോത്സ്ന,ഹേമന്ത രാവില്‍,വാകമര ചുവട്ടില്‍
ജഗന്നാഥ ചവേറിന്‍ വേര്‍പാടില്‍,പ്രേമവിവശമാം നോവിലമരവെ,
പെട്ടെന്ന് മിന്നല്‍ പിണറായി?
ടിപ്പുവിന്‍റെ അശ്വാരൂഢന്‍ സേനാനി,വനജ്യോത്സ്നയുടെ വായ പൊത്തിപ്പിടിച്ച്, തൂക്കിയെടുത്ത്,വെളുത്ത കുതിരപ്പുറത്ത് വെച്ച് അകലങ്ങളില്‍ മറഞ്ഞു.

No comments:

Post a Comment