Friday, 12 January 2018

Sureshkrishna എഴുതുന്നു

Sureshkrishna എഴുതുന്നു
“മാതാവിനും പുത്രനും” വേണ്ടി കൂത്താടുന്ന ജുഡീഷ്യൽ നാൽക്കൂട്ടത്തെ തുറന്നുകാട്ടുക...


ഇനി ആ കസേരയിൽ ഇരിയ്ക്കാൻ ഇവർ അർഹരല്ല. അവർക്ക് രാഷ്ട്രീയമാണ് നല്ലത്..? പരമോന്നത കോടതിയുടെ വിലയിടിച്ചു കളയുന്ന നടപടിയാണ് ഈ നാലു ജഡ്ജിമാർ ചെയ്തത്. ഇനിയൊരു ഭീകരവാദിയെ ശിക്ഷിച്ചാൽ അപ്പോൾ വരും കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ഇരവാദമായി ഓരോരുത്തർ. നിലവിൽ 25 ജഡ്ജിമാർ. നാല് പേർക്ക് മാത്രമെന്തേ അസഹിഷ്ണുത..? ഡി രാജ-ചെലമേശ്വർ കൂടിക്കാഴ്ച എന്തിനുവേണ്ടി..? ആർക്കുവേണ്ടി...? ചീഫ് ജസ്റ്റിസിനെ അപകീർത്തിപ്പെടുത്തിയ ഇത്തരം വിഷലിപ്ത ശ്രമങ്ങൾക്ക് എതിരെ പ്രതികരിയ്ക്കുക തന്നെ വേണം. ഇവർ സൂപ്പർ ഭരണഘടന അല്ല. ഇഷ്ടം പോലെ പണം. വലിയ അധികാരം. ഉന്നത പദവി. കാക്കയ്ക്ക് പോലും കാഷ്ഠിയ്ക്കാൻ പറ്റാത്ത സെക്യൂരിറ്റി. എന്തും വിളിച്ചു പറയാനുള്ള ലൈസൻസ്. ഇന്ത്യൻ ജുഡീഷറിയിലെ പക്ഷപാദമുഖങ്ങൾ തെളിഞ്ഞു വരുന്നു. 4 ജഡ്ജിമാർ നാടകം കളിയ്ക്കുന്നു. 

ദീപക് മിശ്ര മികച്ച ചീഫ് ജസ്റ്റിസാണ്. കഴിഞ്ഞ ഏറെക്കാലമായി നിലനിന്ന വ്യവസ്ഥിതിയെ പൊളിച്ചെഴുതിയവൻ. തങ്ങൾക്ക് ഇഷ്ടമുള്ള കേസുകൾ തങ്ങളുടെ ബഞ്ചിൽ വിചാരണയ്ക്കായി വരുന്നില്ല എന്നതാണ് 4 ജഡ്ജിമാരുടെ വെറുപ്പിന് കാരണം. നടത്തിയ പത്രസമ്മേളനത്തിൽ ഒരൊറ്റ ചോദ്യത്തിന് പോലും അവർക്ക് മറുപടി പറയാൻ കഴിഞ്ഞിട്ടില്ല. ചെലമേശ്വറിനെ പോലയുള്ള യൂദാസുകളെ നിരീക്ഷിയ്ക്കേണ്ടിയിരിയ്ക്കുന്നു. രാജ്യവിരുദ്ധമായ നടപടികളും, പ്രചരണങളും പ്രസ്താവനകളും ജുഡീഷ്യറിയെ ബാധിച്ചിരിയ്ക്കുന്നു. രാജ്യവിരുദ്ധ ശക്തികളുടെ ചട്ടുകമായി മാറിയെങ്കിൽ ജഡ്ജിമാരുടെ നീക്കങ്ങൾ ആപത്തു തന്നെ. കമ്യൂണിസ്റ്റുകാരൻ ഡി.രാജ രഹസ്യമായി കൂടിക്കാഴ്ച നടത്താ൯ ചെലമേശ്വരൻ ഭാര്യയുടെ ആങ്ങളയാണോ..? രാജയുടെ മകൾ JNU വിൽ തീവ്രവാദശക്തികൾ ഉൾപ്പെട്ട കേസിലെ അന്വേഷണം അനിവാര്യമാണ്.

ലാലുവിന് ജയില്‍വാസം, മധു കോഡയ്ക്ക് ജയില്‍വാസം. സോണിയ-രാഹുൽ പ്രതിയായ നാഷണൽ ഹെറാൾഡ് കേസ് വരാനിരിയ്ക്കുന്നു. ചിദംബരവും മകനും പ്രതിയായ കേസ്, ആധാര്‍ കേസ്, ബാബറികെട്ടിടം കേസ് തുടങ്ങി നിരവധി കേസുകൾ വരാനുണ്ട്. ഈ കേസുകളൊക്കെ തങ്ങൾക്കു കിട്ടണമെന്ന് ശഠിയ്ക്കുന്നത് അവരുടെയും അവരെ സഹായിയ്ക്കുന്നവരുടെയും ആഗ്രഹമായിരിയ്ക്കാം. AICC ആസ്ഥാനത്ത് തയ്യാറാക്കുന്ന വിധി ഇനിയാരും വായിയ്ക്കാത്ത വിധം കേസുകൾ CJI വിതരണം നടത്തി. 

ശബരിമലയില്‍ സ്ത്രീകള്‍ കയറാമെന്ന് വിധിയ്ക്കണ്ടേ..? ദുഃഖ വെള്ളിയാഴ്ച കോടതി കൂടിയതിന് തന്‍റെ മതവിശ്വാസം വ്യണപ്പെട്ടുവെന്ന് വിധിയ്ക്കണ്ടേ..? ഷാലോം ടിവിയിൽ പരിപാടി നടത്തണ്ടേ..? ചിഫ് ജസ്റ്റിസ് ഈ കേസുകളൊക്കെ കൊടുത്തില്ല എങ്കിൽ എങ്ങനെ വിധിയ്ക്കും..? പിന്നെ പിണങ്ങുക തന്നെ. അതേ സംഭവിച്ചുള്ളൂ. ഇനിയിപ്പോൾ ചെലമേശ്വറിന്റെ വീട്ടിലേയ്ക്ക് രാഹുൽ ഗണ്ടി എപ്പോഴാണ് വരിക..? താമസിയ്ക്കുമോ ആവോ..? ജഡ്ജിയുടെ വീട്ടിൽ രാഹുലിനും, ഡി.രാജയ്ക്കും കാര്യമെന്താന്നൊന്നും ചോദിയ്ക്കരുത്..
Manage
Reply5h

No comments:

Post a Comment